കോടികളുടെ നിക്ഷേപത്തട്ടിപ്പ്; സംഘാംഗമായ ജസീല അറസ്റ്റില്‍, അനന്തകൃഷ്ണന് 5,78,327 രൂപയും അഷ്‌റഫിന് 43,59,950 രൂപയും നഷ്ടമായി

കണ്ണൂര്‍: കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ സംഘാംഗമായ യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു. ഏച്ചൂര്‍, വട്ടപ്പൊയില്‍ താഴെവീട്ടില്‍ ജസീലയെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്. സംഘത്തില്‍പ്പെട്ട മൂന്നു പേരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
ഫോറിന്‍ എക്‌സ്‌ചേഞ്ച് ട്രേഡിംഗില്‍ പണം നിക്ഷേപിച്ചാല്‍ വന്‍ തുക ലാഭമായി ലഭിക്കുമെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്നു പൊലീസ് പറഞ്ഞു. സോഷ്യല്‍ മീഡിയ വഴി പരസ്യം ചെയ്താണ് തട്ടിപ്പ് നടത്തിയത്. കേരള ഗ്രാമീണ്‍ ബാങ്കിലെ റിട്ട. ഉദ്യോഗസ്ഥന്‍ കോഴിക്കോട്, കുതിരവട്ടം, ഇലവനത്താഴത്തെ ആരതിയില്‍ എ.എം അനന്തകൃഷ്ണന്‍, കൊല്ലം, കടയ്ക്കല്‍ പുലിപ്പാറ തോട്ടത്തില്‍ ഗാര്‍ഡന്‍സിലെ എ. അഷ്‌റഫ് എന്നിവരുടെ പരാതിയിലാണ് അറസ്റ്റു ചെയ്തതെന്നു പൊലീസ് പറഞ്ഞു.
2021 ആഗസ്ത് 25 മുതല്‍ വിവിധ സമയങ്ങളിലായി 5,78,372 രൂപ കൈക്കലാക്കി തിരിച്ചു നല്‍കാതെ വഞ്ചിച്ചുവെന്നാണ് അനന്തകൃഷ്ണന്‍ നല്‍കിയ പരാതി.
റോബോട്ടിക് ട്രേഡിംഗില്‍ നിക്ഷേപിച്ചാല്‍ നല്ല ലാഭം തരാമെന്നും നിക്ഷേപിക്കുന്ന തുകയുടെ 20 ശതമാനം എല്ലാ മാസവും തിരികെ നല്‍കുമെന്ന് വാഗ്ദാനം നല്‍കിയാണ് അഷ്‌റഫില്‍ നിന്നു 43,59,950 വാങ്ങിച്ചത്. ആദ്യത്തെ മൂന്നു മാസം എട്ടുലക്ഷത്തോളം രൂപ തിരിച്ചു നല്‍കിയെന്നും ബാക്കി തുക ലഭിച്ചില്ലെന്നുമാണ് അഷ്‌റഫ് പരാതിയില്‍ പറഞ്ഞിരുന്നത്. സംഘം ഗള്‍ഫിലും സമാനരീതിയില്‍ തട്ടിപ്പ് നടത്തിയതായി പരാതിയുണ്ടെന്നും പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page