സഹോദരനെയും സുഹൃത്തിനെയും അക്രമിച്ചതു ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊന്നു

കൊല്ലം: സഹോദരനെയും സുഹൃത്തിനെയും അക്രമിച്ചത് ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊന്നു. കൊല്ലം, കണ്ണനല്ലൂര്‍, മുട്ടയ്ക്കാവ് സ്വദേശി ചാത്തന്റഴികത്ത് വീട്ടില്‍ നവാസ് (35)ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് സംഭവം. നവാസിന്റെ സഹോദരന്‍ നബീലും സുഹൃത്ത് അനസും മുട്ടയ്ക്കാവിലെ ഓട്ടോഡ്രൈവറായ മറ്റൊരു സുഹൃത്തിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടയില്‍ ഒരു സംഘം വഴിയില്‍ തടഞ്ഞുനിര്‍ത്തി അക്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതു സംബന്ധിച്ച് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. രാത്രി പത്തരയോടെ നവാസ് അക്രമ സംഭവം ഉണ്ടായ സ്ഥലത്ത് കാര്യങ്ങള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കൊലപാതകം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി സദ്ദാം ഉള്‍പ്പെടെയുള്ളവരെ കണ്ണൂര്‍ പൊലീസ് അറസ്റ്റു ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുട്ടികളെയും യുവാക്കളെയും ലഹരി-മയക്കുമരുന്നു ഭീഷണിയില്‍ നിന്നു സംരക്ഷിക്കാന്‍ പൊലീസിനൊപ്പം ശിശുരോഗ വിദഗ്ദ്ധരും മനഃശാസ്ത്ര വിദഗ്ദ്ധരും ഐ എം എയും സാമൂഹ്യ സംഘടനകളും സംഘം ചേരുന്നു
Scroll to top

You cannot copy content of this page