കാഞ്ഞങ്ങാട്ട് ജന്മദിനാഘോഷ പരിപാടിക്കിടയില്‍ യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസ്; ഒളിവില്‍ പോയ പ്രതികളെ ഗോവയിലെ റിസോര്‍ട്ടില്‍ വച്ച് പിടികൂടി

കാസര്‍കോട്: ജന്മദിനാഘോഷ പരിപാടി നടക്കുന്നതിനിടയില്‍ യുവാവിനെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട്, അജാനൂര്‍, ഇട്ടമ്മലിലെ അഫ്‌സല്‍, ഹൊസ്ദുര്‍ഗ് കുശാല്‍ നഗറിലെ നൗഷാദ്, ആറങ്ങാടിയിലെ റാസിഖ് എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ എം.ടി.പി സൈഫുദ്ദീനും സംഘവും അറസ്റ്റു ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ ആറങ്ങാടിയിലെ ഷാഫിയെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഒക്ടോബര്‍ 10ന് രാത്രി 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഇട്ടമ്മല്‍ ഇക്ബാല്‍ സ്‌കൂളിനു സമീപത്തെ കെ.സി ഫസല്‍ (40), ഭാര്യ ഹസീന (35) എന്നിവരുടെ പരാതി പ്രകാരമാണ് കേസ്. പരാതിക്കാരനായ ഫസലിന്റെ ആറങ്ങാടിയിലെ അമ്മാവന്റെ വീട്ടില്‍ നടന്ന ജന്മദിനാഘോഷ പരിപാടിക്കിടയിലാണ് അക്രമം. വാളും ഇരുമ്പുവടികളും കൊണ്ട് അക്രമിച്ചു പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്. ഒന്നാം പ്രതി അഫ്‌സലിന്റെ അടുത്ത ബന്ധുവായ ഒരാള്‍ എറണാകുളത്ത് എം.ഡി.എം.എ കേസില്‍ ഉള്‍പ്പെട്ടത് നാട്ടില്‍ പറഞ്ഞു പരത്തിയെന്ന് ആരോപിച്ചാണ് അക്രമമെന്നു കേസില്‍ പറയുന്നു. പൊലീസ് സംഘത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കെ.ടി അനില്‍, ഷൈജു വെള്ളൂര്‍, സനീഷ്, അനൂപ് എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page