നിയന്ത്രണം വിട്ട മിനിലോറി മറിഞ്ഞ് രണ്ടു തൊഴിലുറപ്പ് തൊഴിലാളികള്‍ മരിച്ചു; ഒരാളുടെ നില അതീവ ഗുരുതരം

കണ്ണൂര്‍: നിയന്ത്രണം വിട്ട മിനിലോറി ദേഹത്തേക്ക് മറിഞ്ഞു വീണു തൊഴിലുറപ്പ് തൊഴിലാളികളായ രണ്ടുപേര്‍ മരിച്ചു. പയ്യന്നൂര്‍, കല്ലേറ്റിന്‍കടവിലെ ദാമോദരന്റെ ഭാര്യ പി.വി ശോഭ (55), പരേതനായ നാരായണന്റെ ഭാര്യ ടി.വി യശോദ (65) എന്നിവരാണ് മരിച്ചത്. ശോഭ സംഭവസ്ഥലത്തും യശോദ ആശുപത്രിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കല്ലേറ്റിന്‍കടവിലെ വി.പി ലേഖ (48)യെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 10 മണിയോടെ രാമന്തളി, കുരിശുമുക്കിലാണ് അപകടം. റോഡ് പണിയിലേര്‍പ്പെട്ട തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ജില്ലി കയറ്റിയെത്തിയ മിനിലോറി നിയന്ത്രണം തെറ്റി തൊഴിലാളികളുടെ ദേഹത്തേക്ക് മറിഞ്ഞു വീണാണ് അപകടം. അപകടത്തിനു ഇടയാക്കിയ മിനിലോറി ഡ്രൈവര്‍ പയ്യന്നൂര്‍, മമ്പലത്തെ കെ.വി ബാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
‘ഒരു വീല്‍ചെയര്‍ കിട്ടിയിരുന്നെങ്കില്‍ ഉപ്പയെ ബാത്‌റൂമില്‍ കൊണ്ടുപോകാനും പുറംലോകം കാണിക്കാനും ഉപകാരമായേനെ..’, വീട്ടമ്മയുടെ ആഗ്രഹം സഫലമാക്കി ജനറല്‍ ആശുപത്രിയിലെ ജീവനക്കാര്‍
Scroll to top

You cannot copy content of this page