കോഴിക്കോട്: സിപിഎം തന്നെ തഴഞ്ഞുവെന്നും താന്‍ ഉന്നയിച്ച പരാതികള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിച്ചില്ലെന്നും മുന്‍ എം.എല്‍.എ കാരാട്ട് റസാഖ് ആരോപിച്ചു. പത്രസമ്മേളനം വിളിച്ചു ചേര്‍ത്താണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
പി.വി അന്‍വറുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുമോയെന്നു പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റസാഖ് നേരത്തെ അന്‍വറുമായി നടത്തിയ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നു നീക്കിയേക്കുമെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് റസാഖ് പത്രസമ്മേളനം നടത്തിനിലപാട് വ്യക്തമാക്കിയത്.
മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെയും അദ്ദേഹം ആരോപണം ഉന്നയിച്ചു. തിരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ ഉണ്ടായ കാരണങ്ങളും വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനുണ്ടായ നീക്കങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിക്ക് നേരെത്തെ രണ്ട് കത്തുകള്‍ നല്‍കിയിരുന്നു. എന്നാല്‍ നടപടി ഉണ്ടായില്ല. തന്നെ പരാജയപ്പെടുത്താന്‍ ഗൂഢാലോചന നടന്നു. സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം മുസ്ലിം ലീഗിനൊപ്പം ചേര്‍ന്ന് വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിച്ചു. ഇതിനു മന്ത്രി മുഹമ്മദ് റിയാസ് കൂട്ടുനിന്നു-കാരാട്ട് റസാഖ് ആരോപിച്ചു.
