വിവാഹം ദുര്‍ബലമായ നൂല്‍ച്ചരടില്‍ ബന്ധിക്കപ്പെട്ട ശക്തമായ ബന്ധം: വെരി റവ. കെ.വൈ ജേക്കബ്

-പി പി ചെറിയാന്‍

മസ്‌ക്വിറ്റ്(ഡാളസ്): കുടുംബം എന്നത് സുശക്തമായ ബന്ധമാണോ അതോ ബാധ്യതയാണാ എന്നു സംശയിക്കുന്ന കാലഘട്ടത്തിലാണ് നാമെന്ന് വെരി റവ. കെ.വൈ ജേക്കബ് പറഞ്ഞു. വിവാഹത്തില്‍ വധൂവരന്മാര്‍ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നതു ശക്തമായ ഉരുക്കു ചങ്ങലകൊണ്ടൊ വടംകൊണ്ടൊ അല്ലെന്നും മറിച്ചു ദുര്‍ബലമായ നൂല്‍ച്ചരടുകള്‍ കൊണ്ടാണെന്നു അച്ചന്‍ ഓര്‍മിപ്പിച്ചു.നൂല്‍ച്ചരടുകളില്‍ ബന്ധിക്കപ്പെട്ടിരിക്കുന്ന വിവാഹ ബന്ധം ജീവിതകാലം മുഴുവന്‍ പവിത്രമായി കാത്തുസൂക്ഷിക്കുന്നതെന്നും അതിലൂടെ സ്വായത്തമാകുന്ന സന്തോഷം ശാശ്വതമാക്കാനും യേശു ക്രിസ്തുവിനെ എപ്പോഴും മനസ്സില്‍ കുടിയിരുത്തണമെന്നും അച്ചന്‍ ഉദ്ബോധിപ്പിച്ചു.
ക്രിസ്തുവിന്റെ ക്രൂശ് ചുമക്കുവാന്‍ ഭാഗ്യം ലഭിച്ച ശീമോന്റെ സ്വാധീനം തന്റെ കുടുംബത്തിനും തലമുറക്കും സമൂഹത്തിനും അനുഗ്രഹമായി മാറിയത് അദ്ദേഹം അനുസ്മരിച്ചു. ക്രിസ്തുവിനു വേണ്ടി ത്യാഗം സഹിക്കുവാന്‍ നാം തയാറാകുമ്പോള്‍ അതില്‍ നിന്നും ലഭിക്കുന്ന അനുഗ്രഹം അവര്‍ണനീയമാണെന്നു അദ്ദേഹം വിശദീകരിച്ചു.
ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച് സന്നദ്ധ സുവിശേഷക സംഘത്തിന്റെ നേതൃത്വത്തില്‍ 25 മുതല്‍ 27വരെ നടക്കുന്ന കണ്‍വെന്‍ഷനില്‍ ആദ്യദിവസം മുഖ്യസന്ദേശം നല്‍കുകയായിരുന്നു മാര്‍ത്തോമ്മാ സഭയുടെ മുന്‍ വികാരി ജനറല്‍ വെരി.റവ.കെ.വൈ ജേക്കബ്.
ഇടവക ഗായക സംഘം ഗാന ശുശ്രുഷക്ക് നേതൃത്വം നല്‍കി. മിനി മദ്ധ്യസ്ഥ പ്രാര്‍ത്ഥനക്കു മിനി നേതൃത്വം നല്‍കി. റോബിന്‍ ചേലങ്കരി, ഇടവക വികാരി റവ ഷൈജു സിജോയ്, അലക്സാണ്ടര്‍ പ്രസംഗിച്ചു.കാരോള്‍ട്ടന്‍ മാര്‍ത്തോമാ ചര്‍ച്ച് വികാരി റവ ഷിബി അബ്രഹാം, സമീപ ഇടവകാംഗങ്ങള്‍ സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page