ബണ്ട്വാളിലെ ക്ഷേത്രക്കവര്‍ച്ച; പ്രതി 20 വര്‍ഷത്തിനു ശേഷം കാസര്‍കോട്ട് അറസ്റ്റില്‍

കാസര്‍കോട്: 2004ല്‍ കര്‍ണ്ണാടക, ബണ്ട്വാളിലെ ക്ഷേത്രത്തില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിച്ചിരുന്ന പ്രതി കാസര്‍കോട്ട് അറസ്റ്റില്‍. കര്‍ണ്ണാടക, പുത്തൂര്‍, ഉഡ്ഡംഗളയിലെ മുഹമ്മദ് ഷെരീഫി(44)നെയാണ് വിദ്യാനഗര്‍ കോടതി പരിസരത്ത് വച്ച് വേഷം മാറിയെത്തിയ ബണ്ട്വാള്‍ പൊലീസ് ഓടിച്ചിട്ട് പിടികൂടിയത്. പുത്തൂര്‍ സ്വദേശിയായ ഇയാള്‍ കുറച്ചു കാലമായി ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്നുണ്ടെന്ന രഹസ്യവിവരം പൊലീസിനു ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ബണ്ട്വാള്‍ പൊലീസ് കാസര്‍കോട്ടെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

നീര്‍ച്ചാലില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് വ്യാപാരിക്ക് ഗുരുതരം

കാസര്‍കോട്: ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വ്യാപാരിക്ക് ഗുരുതരമായി പരിക്കേറ്റു. മാന്യയിലെ വ്യാപാരിയായ മധു (45)വിനാണ് പരിക്കേറ്റത്. ഇയാളെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബുധനാഴ്ച വൈകുന്നേരം മൂന്നു മണിയോടെ നീര്‍ച്ചാല്‍, മീത്തല്‍ ബസാറിലാണ് അപകടം. മാന്യയിലെ കടയിലേക്ക് പോവുകയായിരുന്നു മധു. ഇതിനിടയിലാണ് എതിര്‍ഭാഗത്തു നിന്നുമെത്തിയ കാറിടിച്ചത്. ഗുരുതരമായി പരിക്കേറ്റ മധുവിനെ ആദ്യം കുമ്പള ജില്ലാ സഹകരണ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ മംഗ്‌ളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

49 ദിവസം പ്രായമുള്ള കുഞ്ഞ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു

കാസര്‍കോട്: 49 ദിവസം പ്രായമുള്ള കുഞ്ഞ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു. കുമ്പള, ഹേരൂര്‍, വെങ്ക്മൂല ഹൗസിലെ നൗഷാദ്-റാഹില ദമ്പതികളുടെ മകള്‍ സഫിയത്ത് നൈഫയാണ് മരണപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. കുഞ്ഞിനു മുലയൂട്ടിയതിനു ശേഷം നിസ്‌കാരത്തിനു പോയ റാഹില തിരിച്ചെത്തിയപ്പോള്‍ കുഞ്ഞിനെ അബോധാവസ്ഥയില്‍ കാണുകയായിരുന്നു. ഉടന്‍ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മുഹമ്മദ് റസാന്‍ സഹോദരനാണ്.

കടന്നല്‍ കുത്തേറ്റ് അമ്മയും മകളും മരിച്ചു

കോട്ടയം: കടന്നല്‍ കൂട്ടത്തിന്റെ ആക്രമണത്തില്‍ രണ്ടു പേര്‍ മരിച്ചു. മുണ്ടക്കയം, പാക്കാനം, കാവനാല്‍ നാരായണന്റെ ഭാര്യ കുഞ്ഞിപ്പെണ്ണ്, മകള്‍ തങ്കമ്മ എന്നിവരാണ് മരിച്ചത്. കുഞ്ഞിപ്പെണ്ണ് ബുധനാഴ്ച പുലര്‍ച്ചെയും തങ്കമ്മ ഉച്ചയോടെയുമാണ് മരണപ്പെട്ടത്.വനാതിര്‍ത്തിയോട് ചേര്‍ന്നാണ് ഇവരുടെ വീട്. വീടിനോട് ചേര്‍ന്നുള്ള കുരുമുളക് വള്ളിയില്‍ കൂടുകൂട്ടിയ കടന്നലുകളാണ് ആക്രമിച്ചത്. കടന്നലുകള്‍ ഇളകിയ സമയത്ത് വീട്ടുമുറ്റത്തു നില്‍ക്കുകയായിരുന്നു ഇരുവരും. കടന്നല്‍ കുത്തേറ്റ നിലയില്‍ തങ്കമ്മയുടെ സഹോദരനും അയല്‍വാസിയും ചികിത്സയിലാണ്.

കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കും: മുനി. ചെയര്‍മാന്‍

കാസര്‍കോട്: കാസര്‍കോട് നഗരസഭ നല്‍കിയ നഗരാസൂത്രണ പദ്ധതിയുടെ പരിഷ്‌കരിച്ച റിപ്പോര്‍ട്ടും പ്ലാനും (ഡി.ടി.പി സ്‌കീം) സര്‍ക്കാര്‍ അംഗീകരിച്ചുവെന്നു ചെയര്‍മാന്‍ അബ്ബാസ് ബീഗം പറഞ്ഞു. കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് ഏരിയയുടെയും സെന്‍ട്രല്‍ ഏരിയയുടെയും വികസനത്തിന് പരിഷ്‌കരിച്ച റിപ്പോര്‍ട്ട് സഹായകമാകുമെന്നും ഇരു ഏരിയകളിലെയും റസിഡന്‍ഷ്യല്‍ ഏരിയകളില്‍ വാണിജ്യത്തിനും താമസ ഉപയോഗത്തിനുമുള്ള നിര്‍മ്മാണങ്ങള്‍ അനുവദനീയമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ഇതോടു കൂടി ലഭ്യമാകുമെന്നും ചെയര്‍മാന്‍ പറഞ്ഞു.1989, 1991 വര്‍ഷങ്ങളിലാണ് ഡി.ടി.പി സ്‌കീമുകള്‍ പ്രാബല്യത്തില്‍ വന്നത്. ചട്ടങ്ങളിലെ …

മാന്യ അയ്യപ്പഭജന മന്ദിരത്തിലെ കവര്‍ച്ച; വെള്ളി നിര്‍മ്മിത അയ്യപ്പഛായാപടത്തിന്റെ ഫ്രെയിം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍

കാസര്‍കോട്: മാന്യ അയ്യപ്പ ഭജനമന്ദിരത്തില്‍ നിന്നു കവര്‍ച്ച പോയ ആറുലക്ഷം രൂപ വിലമതിക്കുന്ന വെള്ളി നിര്‍മ്മിത അയ്യപ്പഛായാപടത്തിന്റെ ഫ്രെയിം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഭജനമന്ദിരത്തില്‍ നിന്നു ഒരു കിലോമീറ്റര്‍ അകലെയുള്ള കാര്‍മാറില്‍ റോഡരുകിലെ കുറ്റിക്കാടു നിറഞ്ഞ കുഴിയിലാണ് ഫ്രെയിം കാണപ്പെട്ടത്. കുഴിയുടെ സമീപത്തായി ചില്ലു തകര്‍ത്ത നിലയിലും കാണപ്പെട്ടു. ബുധനാഴ്ച രാവിലെ സ്ഥലത്തു കൂടി പോയവരാണ് ചില്ലു തകര്‍ന്നു കിടക്കുന്നത് കണ്ടത്. സംശയം തോന്നി വിശദമായി നോക്കിയപ്പോഴാണ് ഫോട്ടോയുടെ ഫ്രെയിം കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

പൊയ്‌നാച്ചി അയ്യപ്പക്ഷേത്ര മോഡലില്‍ ബണ്ട്വാളിലും കവര്‍ച്ച: രണ്ടു ലക്ഷത്തിന്റെ വെള്ളിയും അരലക്ഷം രൂപയുമായി മോഷ്ടാക്കള്‍ സ്ഥലം വിട്ടത് സിസിടിവി ക്യാമറയുടെ ഡി.വി.ആറുമായി

കാസര്‍കോട്: പൊയ്‌നാച്ചി അയ്യപ്പക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം നടന്ന മോഡലില്‍ വീണ്ടും കവര്‍ച്ച. ബണ്ട്വാള്‍, പറങ്കിപ്പേട്ട, തുമ്പെയില്‍ മഹാലിംഗേശ്വര ക്ഷേത്രത്തില്‍ നിന്നു രണ്ടു ലക്ഷം രൂപ വിലമതിക്കുന്ന വെള്ളിയും അരലക്ഷം രൂപയും സിസിടിവി ക്യാമറയുടെ ഡി.വി.ആറും നഷ്ടമായി.ചുറ്റമ്പലത്തിന്റെ പ്രധാന വാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. ശ്രീകോവിലില്‍ നിന്നാണ് വെള്ളിആഭരണങ്ങള്‍ കൈക്കലാക്കിയത്. ഓഫീസിനു അകത്തു നിന്നാണ് അരലക്ഷം രൂപ കവര്‍ന്നത്. ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളും കുത്തിത്തുറന്ന നിലയിലാണ്. ഇതിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടിട്ടുണ്ട്. മഹാലിംഗേശ്വര ക്ഷേത്രത്തില്‍ നടന്ന രീതിയില്‍ കഴിഞ്ഞ …

വയോധികന്‍ ആസിഡ് കുടിച്ചു മരിച്ചു

കാസര്‍കോട്: ആസിഡ് കുടിച്ച് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാലോത്ത് പറമ്പ, കാരിക്കുന്നേല്‍ വീട്ടില്‍ കെ.എം മാണി(85)യാണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്കാണ് മാണിയെ അവശനിലയില്‍ കാണപ്പെട്ടത്.ഭാര്യ: പരേതയായ റോസമ്മ. മക്കള്‍: ബിജു, രാജു, ജോസഫ്, മേരി, പരേതയായ സിസ്റ്റര്‍ മിനി. മരുമക്കള്‍: സിന്ധു, സന്ധ്യ, ബിസി, ജോസ്.

ഏഴും മൂന്നും വയസ്സ് പ്രായമുള്ള രണ്ടു മക്കളുമായി യുവതിയെ കാണാതായി; വിദ്യാനഗര്‍ പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: ഏഴും മൂന്നും വയസ് പ്രായമുള്ള രണ്ടു മക്കളെയുമായി യുവതിയെ കാണാതായി. പിതാവ് നല്‍കിയ പരാതിയിന്മേല്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചെങ്കള, തൈവളപ്പിലെ ഖദീജത്ത് ഇര്‍ഫാനയെയും മക്കളെയുമാണ് കാണാതായത്. പിതാവ് നല്‍കിയ പരാതിയില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. തളങ്കര സ്വദേശിക്കൊപ്പം പോയതായിരിക്കുമെന്ന് സംശയിക്കുന്നതായി പരാതിയില്‍ പറഞ്ഞു.

ആക്രി പെറുക്കുന്നവരെ പോലെ പതുങ്ങി നിന്നു; പൊലീസിനെ കണ്ടപ്പോള്‍ പരുങ്ങി, ചാക്ക് തുറന്നു നോക്കിയപ്പോള്‍ കണ്ടത് 3428 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍, യുവാവ് അറസ്റ്റില്‍

കാസര്‍കോട്: 3428 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍. ഷേണി അരിയപ്പാടിയിലെ ഇളിഞ്ചംഹൗസിലെ എം.എച്ച് അബ്ദുല്‍ ജാബിറി(28) നെയാണ് ബദിയടുക്ക എസ്.ഐ കെ.ആര്‍ ഉമേശനും സംഘവും അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച വൈകുന്നേരം മുണ്ട്യത്തടുക്ക, പള്ളത്തിനു സമീപത്തു പട്രോളിംഗ് നടത്തുകയായിരുന്നു പൊലീസ്. ഈ സമയത്ത് ഒരു ചാക്കുകെട്ടുമായി നില്‍ക്കുകയായിരുന്നു അബ്ദുല്‍ ജാബിറെന്നു പൊലീസ് പറഞ്ഞു. പരുങ്ങുന്നതു കണ്ട് സംശയം തോന്നി ചാക്കു തുറന്നു നോക്കിയപ്പോഴാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു.

വസ്ത്രം അലക്കിക്കൊണ്ടിരുന്ന യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം; കൊന്നക്കാട് സ്വദേശിയായ ടാപ്പിംഗ് തൊഴിലാളി അറസ്റ്റില്‍

കാസര്‍കോട്: വെള്ളം ചോദിച്ചെത്തിയ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. യുവതിയുടെ പരാതി പ്രകാരം കേസെടുത്ത ആദൂര്‍ പൊലീസ് പ്രതിയായ കൊന്നക്കാട്ടെ അജിത്തി(22)നെ അറസ്റ്റു ചെയ്തു. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്കു റിമാന്റു ചെയ്തു. ചൊവ്വാഴ്ച രാവിലെ 10.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. വീട്ടുമുറ്റത്തിനു സമീപത്തു തുണി അലക്കിക്കൊണ്ടിരിക്കുകയായിരുന്നു യുവതി. ഈ സമയത്ത് വെള്ളം ചോദിച്ചെത്തിയ അജിത്ത് യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. യുവതി ബഹളം വച്ചപ്പോള്‍ പ്രതി ഓടി രക്ഷപ്പെട്ടു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

മുന്‍ ചുമട്ടുതൊഴിലാളി ദേഹത്ത് ബസ് കയറി മരിച്ചു; നിര്‍ത്താതെ പോയ ബസ് പൊലീസ് കസ്റ്റഡിയില്‍

കണ്ണൂര്‍: തലശ്ശേരി ബസ് സ്റ്റാന്റിലെ മുന്‍ ചുമട്ടുതൊഴിലാളി ദേഹത്ത് ബസ് കയറി മരിച്ചു. തലശ്ശേരി, ചോനാടത്തെ ചെള്ളത്ത് ഹൗസില്‍ (57) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് അപകടം. പുതിയ ബസ് സ്റ്റാന്റില്‍ മൂത്രപ്പുരയുടെ സമീപത്തായി ചോരയില്‍ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. ബസിടിച്ചതിനെ തുടര്‍ന്ന് നിലത്തു വീഴുകയായിരുന്നു പവിത്രന്‍. തുടര്‍ന്ന് ദേഹത്തുകൂടി കയറിയിറങ്ങിയ ബസ് നിര്‍ത്താതെ പോവുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അപകടത്തിനു ഇടയാക്കിയത് കണ്ണവം തലശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസാണെന്നു വ്യക്തമായത്. ബസ് പൊലീസ് …

കറാവളി മറാട്ടി സമ്മേളനം 9, 10 തീയതികളില്‍ മൂഡ്ബിദ്രിയില്‍ ; കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും

മംഗളൂരു: കാസര്‍കോട് ജില്ലയിലെ മറാട്ടി സമുദായവും കര്‍ണ്ണാടക മറാട്ടി സമുദായവും സംയുക്തമായുള്ളകര്‍ണാടക- കേരള ഗദിഗേ കറാവളി സമ്മേളനം നവംബര്‍ 9, 10 തീയതികളില്‍ മൂഡ്ബിദ്രി ആല്‍വാസ് കോളേജ് ഡിസീരി ഹാളില്‍ നടക്കും. 10 ന് കറാവളി മറാട്ടി സമ്മേളനം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. സ്പീക്കര്‍ യു.ടി ഖാദര്‍, കര്‍ണാടക മന്ത്രിമാരും എംഎല്‍എ മാരും പരിപാടിയില്‍ സംബന്ധിക്കും. കാസര്‍കോട് ജില്ലയില്‍ നിന്ന് കേരള മറാട്ടി സംരക്ഷണ സമിതി അധ്യക്ഷന്‍ ടി സുബ്ര നായിക്കിന്റെ നതൃത്വത്തില്‍ ആയിരങ്ങള്‍ …

കാസര്‍കോട്ടെ ട്രെയിന്‍ അട്ടിമറി ശ്രമം: പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു, ഡോഗ്-ബോംബ്-ഫിംഗര്‍പ്രിന്റ് സ്‌ക്വാഡുകള്‍ ട്രാക്കില്‍ പരിശോധന നടത്തി

കാസര്‍കോട്: കാസര്‍കോട്, പള്ളം അടിപ്പാതയ്ക്കു മുകളിലുള്ള റെയില്‍വെ ട്രാക്കില്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ബോംബ്-ഡോഗ്-ഫിംഗര്‍പ്രിന്റ് സ്‌ക്വാഡുകള്‍ പള്ളം റെയില്‍വെ ട്രാക്കില്‍ പരിശോധന നടത്തി. ടൗണ്‍ എസ്.ഐ പി. അഖിലേഷ്, എ.എസ്.ഐ മാരായ എന്‍. അരവിന്ദന്‍, ടി. രാമചന്ദ്രന്‍, ബോംബ് സ്‌ക്വാഡിലെ കെ.പി അനൂബ്, ഡോഗ് സ്‌ക്വാഡിലെ ടിനോ തോമസ്, അനീഷ് കുമാര്‍, ആര്‍.പി.എഫ് അംഗങ്ങള്‍ എന്നിവര്‍ പരിശോധനയില്‍ സംബന്ധിച്ചു. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പ്ലാസ്റ്റിക് കുപ്പിയും …

മീനാക്ഷി കപൂറും ലിന്റയും തിരക്കഥയൊരുക്കി പറ്റിച്ചു; ഉളുവാര്‍ സ്വദേശിയുടെ 3,25,637 രൂപ നഷ്ടപ്പെട്ടു, പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടവര്‍ ഒരുക്കിയ തിരക്കഥ വിശ്വസിച്ച് പണം നിക്ഷേപിച്ച കുമ്പള, ഉളുവാര്‍ സ്വദേശിയുടെ ലക്ഷങ്ങള്‍ നഷ്ടപ്പെട്ടു. ഉജാര്‍, ഉളുവാര്‍, ഉളുവാര്‍ ഹൗസിലെ എം. മുഹമ്മദ് കുഞ്ഞിയുടെ പരാതിയിന്മേല്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട മീനാക്ഷി കപൂര്‍, ലിന്റ എന്നിവര്‍ അമിത ലാഭം വാഗ്ദാനം ചെയ്താണ് പരാതിക്കാരനെ സമീപിച്ചത്. 3,25,637 രൂപ പ്രതികള്‍ പറഞ്ഞ അക്കൗണ്ടുകളിലേക്ക് അയച്ചുകൊടുത്തുവെന്നു പരാതിയില്‍ പറഞ്ഞു. പിന്നീടാണ് വഞ്ചിക്കപ്പെട്ടുവെന്നു വ്യക്തമായതെന്നു കൂട്ടിച്ചേര്‍ത്തു.

ഇ. അനൂബ് കുമാര്‍ മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടറായി ചുമതലയേറ്റു; ടോന്‍സണ്‍ ജോസഫിനെ ആലപ്പുഴയിലേക്ക് മാറ്റി

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടറായി ഇ. അനൂബ് കുമാര്‍ ചുമതലയേറ്റു. കാസര്‍കോട് സൈബര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നാണ് മഞ്ചേശ്വരത്തേക്ക് മാറ്റി നിയമിച്ചത്. മുളിയാര്‍ പാണൂര്‍ സ്വദേശിയാണ് അനൂബ് കുമാര്‍.അനൂബിന് പകരം സ്ഥാനക്കയറ്റം കിട്ടിയ രൂപേഷിനെ സൈബര്‍ സ്റ്റേഷനില്‍ നിയമിച്ചു.മഞ്ചേശ്വരത്തു നിന്നു ടോന്‍സണ്‍ ജോസഫിനെ ആലപ്പുഴയിലേക്കും മാറ്റി.

മട്ടന്നൂര്‍ സ്വദേശിനിയെ കാഞ്ഞങ്ങാട്ടെ ലോഡ്ജിലെത്തിച്ച് ഒന്‍പതുതവണ ബലാത്സംഗം ചെയ്തു; മുഖ്യപ്രതി അറസ്റ്റില്‍, സഹായി ഗള്‍ഫിലേക്ക് കടന്നു

കാസര്‍കോട്: കണ്ണൂര്‍, മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ 22കാരിയെ കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ എത്തിച്ച് ബലാത്സംഗം ചെയ്ത കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍. മാണിക്കോത്തെ മുഹമ്മദ് സെനാ(23)നെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. സാമൂഹ്യമാധ്യമത്തിലൂടെയാണ് യുവതിയും മുഹമ്മദ് സെനാനും പരിചയത്തിലായത്. പിന്നീട് പ്രണയത്തിലായി. അതിനു ശേഷം പല തവണ കാഞ്ഞങ്ങാട്ടേക്ക് വിളിപ്പിച്ച് ലോഡ്ജില്‍ മുറിയെടുത്ത് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. പിന്നീട് വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്മാറിയതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. …

മുട്ടത്തൊടി സ്വദേശി കോഴിക്കോട്ട് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍; പൊലിഞ്ഞത് കുടുംബത്തിലെ ഏക ആണ്‍തരി

കാസര്‍കോട്: വിദ്യാനഗര്‍, മുട്ടത്തൊടി സ്വദേശിയെ കോഴിക്കോട്ട് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പയോട്ടയിലെ ഹമീദ്-അഫ്‌സ ദമ്പതികളുടെ മകന്‍ മുഹമ്മദ് സാബിത്ത് (21) ആണ് മരിച്ചത്. ഫറൂഖിലെ ഒരു ജ്യൂസ് കടയില്‍ ജോലി ചെയ്തു വരികയായിരുന്നു സാബിത്ത്. തിങ്കളാഴ്ച രാവിലെ കാണാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ പൊലീസിനെ വിവരം അറിയിച്ചിരുന്നു. ഇതനുസരിച്ച് അന്വേഷണം തുടരുന്നതിനിടയിലാണ് ഫറൂഖില്‍ ഒരു യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നുവെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് സുഹൃത്തുക്കള്‍ കോഴിക്കോട്ട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലെത്തിയപ്പോഴാണ് സാബിത്തിന്റെ …