മുന്‍ ചുമട്ടുതൊഴിലാളി ദേഹത്ത് ബസ് കയറി മരിച്ചു; നിര്‍ത്താതെ പോയ ബസ് പൊലീസ് കസ്റ്റഡിയില്‍

കണ്ണൂര്‍: തലശ്ശേരി ബസ് സ്റ്റാന്റിലെ മുന്‍ ചുമട്ടുതൊഴിലാളി ദേഹത്ത് ബസ് കയറി മരിച്ചു. തലശ്ശേരി, ചോനാടത്തെ ചെള്ളത്ത് ഹൗസില്‍ (57) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് അപകടം. പുതിയ ബസ് സ്റ്റാന്റില്‍ മൂത്രപ്പുരയുടെ സമീപത്തായി ചോരയില്‍ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. ബസിടിച്ചതിനെ തുടര്‍ന്ന് നിലത്തു വീഴുകയായിരുന്നു പവിത്രന്‍. തുടര്‍ന്ന് ദേഹത്തുകൂടി കയറിയിറങ്ങിയ ബസ് നിര്‍ത്താതെ പോവുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അപകടത്തിനു ഇടയാക്കിയത് കണ്ണവം തലശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസാണെന്നു വ്യക്തമായത്. ബസ് പൊലീസ് കസ്റ്റഡിയിലാണ്.
കണ്ണന്‍-മാധവി ദമ്പതികളുടെ മകനാണ് പവിത്രന്‍. ഭാര്യ: അനുജ. ഏകമകന്‍ ആദിദേവ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page