എന്തിന് നാട് വിട്ടു? നാട്ടിലെത്തിയ പെണ്‍കുട്ടികളുടെ രഹസ്യമൊഴിയെടുത്തു; നാടുവിടാന്‍ സഹായിച്ച യുവാവിനെ ചോദ്യം ചെയ്യുന്നു
മലപ്പുറം: താനൂരില്‍ നിന്ന് നാടുവിട്ടു പോയി പൂനെയില്‍ നിന്ന് കണ്ടെത്തിയ പെണ്‍കുട്ടികളെ നാട്ടിലെത്തിച്ചു.മഹാരാഷ്ട്രയില്‍നിന്നുള്ള ഗരീബ് രഥ് എക്സ്പ്രസില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് പെണ്‍കുട്ടികളെ തിരൂരിലെത്തിയത്. മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് കുട്ടികളെ സ്വീകരിച്ചു. തിരൂര്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പെണ്‍കുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തി. വിദ്യാര്‍ഥിനികളെ നാടുവിടാന്‍ സഹായിച്ച എടവണ്ണ സ്വദേശി റഹീം അസ്ലമിനെ ശനിയാഴ്ച രാവിലെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. താനൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ യുവാവിനെ വിശദമായി ചോദ്യംചെയ്തുവരികയാണ്. പെണ്‍കുട്ടികള്‍ നാടുവിട്ട് പോകാനുള്ള കാരണമെന്താണ്, കുട്ടികള്‍ക്ക് പണം …