കാര്‍ സ്‌കൂട്ടറിലിടിച്ച് അപകടം; യുവ അധ്യാപികയ്ക്ക് ദാരുണാന്ത്യം

കാര്‍ സ്‌കൂട്ടറിലിടിച്ച് യുവ അധ്യാപികയ്ക്ക് ദാരുണാന്ത്യം. മൂഡ്ബിദ്രി നാഗരക്കട്ടെ സ്വദേശിയും ഷിര്‍ത്താടിയിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപികയുമായ സുജയ ഭണ്ഡാരി (35) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ഷിര്‍ത്താടി-മൂഡ്ബിദ്രി സംസ്ഥാന പാതയിലെ ഷിര്‍ത്താടി പാലത്തിന് സമീപം ആണ് അപകടം. സ്‌കൂളിലെ ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങിപ്പോവുകയായിരുന്നു അധ്യാപിക. ഷിര്‍ത്താടി പാലത്തിന് സമീപം അമിതവേഗതയില്‍ എതിര്‍ദിശയില്‍ വന്ന ഒരു കാര്‍ ഇവരുടെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറില്‍ നിന്ന് റോഡിലേക്ക് തെറിച്ചു വീണ അധ്യാപികയെ
ഉടന്‍ തന്നെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.
സുജയയുടെ ഭര്‍ത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. സംഭവത്തില്‍ മൂഡ്ബിദ്രി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തെക്കില്‍, പുത്തരിയടുക്കത്ത് പൊലീസിനു നേരെ അക്രമം; സംഭവം അടിയന്തിര സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള യുവതിയുടെ സന്ദേശത്തെ കുറിച്ച് അന്വേഷിക്കുന്നതിനിടയില്‍, യുവതിക്കും പരിക്ക്
Scroll to top

You cannot copy content of this page