ലോഡ്ജില്‍ മയക്കുമരുന്ന് വില്‍പന; യുവാവും സുഹൃത്തായ യുവതിയും പിടിയില്‍, കയ്യിലുണ്ടായിരുന്നത് എംഡിഎംഎയും കഞ്ചാവും

കണ്ണൂര്‍: കണ്ണൂരില്‍ ലോഡ്ജ് കേന്ദ്രീകരിച്ചു മയക്കുമരുന്നു വില്‍പനക്കെത്തിയ യുവാവും യുവതിയും അറസ്റ്റിലായി. കണ്ണൂര്‍ പുതിയ ബസ്റ്റാന്റിന് സമീപം താവക്കര ഫാത്തിമാസില്‍ നിഹാദ് മുഹമ്മദ്(30), പാപ്പിനിശ്ശേരി വയലില്‍ വീട്ടില്‍ അനാമിക സുധീപ്(26) എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി 11.30 ന് കണ്ണൂര്‍ കെ.സി കാപ്പിറ്റല്‍ ഹോട്ടലില്‍ വച്ചാണ് ഇവര്‍ പിടിയിലായത്. 4 ഗ്രാം എംഡിഎംഎ യും, 9 ഗ്രാം കഞ്ചാവും ഇവരില്‍ നിന്നും പിടികൂടി. കണ്ണൂര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് അറസ്റ്റ്. സിറ്റി പോലീസ് കമ്മീഷണര്‍ പി.നിധിന്‍രാജിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയിഡിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ലഹരി വില്‍പന നടക്കുന്നതായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കമ്മീഷണര്‍ നിര്‍ദ്ദേശപ്രകാരം നഗരത്തില്‍ വ്യാപക റെയ്ഡ് നടത്തിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page