കേണമംഗലം പെരുങ്കളിയാട്ടം; ആദ്യ തെയ്യക്കാഴ്ച്ചയുടെ വിസ്മയത്തില്‍ വിദേശി സംഘം

കാസര്‍കോട്: ആദ്യമായി കേരളത്തിലേക്കുള്ള യാത്രയില്‍ തന്നെ തെയ്യക്കാഴ്ച്ച സാധ്യമായതിന്റെ സന്തോഷത്തിലാണ് 22 അംഗ വിദേശി സംഘം. പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തിന്റെ മൂന്നാം ദിനത്തില്‍ സന്ധ്യയോടെയാണ് സംഘം കഴകത്തിലെത്തിയത്. ഇന്ത്യന്‍ വംശജയും യുകെ താമസക്കാരിയുമായ ചാന്ദിനിയുടെ യോഗ റിട്രീറ്റിന്റെ നേതൃത്വത്തിലാണ് സംഘം കേരളത്തിലെത്തിയത്. നീലേശ്വരം ഹെര്‍മിറ്റേജിലേക്കെത്തിയയപ്പോഴാണ് പരിസരത്ത് പെരുങ്കളിയാട്ടം നടക്കുന്നതറിഞ്ഞത്. അങ്ങനെ ജനറല്‍ മാനേജര്‍ ജയന്റെ കൂടെ ഇവര്‍ ക്ഷേത്രത്തിലെത്തുകയായിരുന്നു. ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം പുലിയൂര്‍ കണ്ണന്‍ വെള്ളാട്ടവും, കാലിച്ചാന്‍ ദൈവവും കാണുകയും ചെയ്തു. ആദ്യമായാണ് കേരളത്തിലേക്ക് എത്തുന്നതെന്നും യാത്രയില്‍ തന്നെ ഒരുപാട് കേട്ടറിഞ്ഞ തെയ്യത്തെ കാണാനും മനസിലാക്കാനും പറ്റിയതില്‍ സന്തോഷമുണ്ടെന്നും സംഘാംഗങ്ങള്‍ പറഞ്ഞു. ഇന്ത്യയുടെ പല ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടെങ്കിലും തെയ്യം ഒരു ആഗ്രഹമായിരുന്നുവെന്നും പെരുങ്കളിയാട്ടത്തെക്കുറിച്ച് മനസിലാക്കിയപ്പോള്‍ ആദ്യ തെയ്യക്കാഴ്ച്ച ഇത്തരം വലിയൊരു ചടങ്ങില്‍ തന്നെ ആയതില്‍ വലിയ സന്തോഷമുണ്ടെന്നും ടീം ലീഡര്‍ കൂടിയായ ചാന്ദിനി പറഞ്ഞു. യുകെ, ജര്‍മ്മനി, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്‍പടെ 22 പേര്‍ അടങ്ങുന്നതായിരുന്നു സംഘം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page