ഒന്നരക്കിലോ ഹൈബ്രിഡ് കഞ്ചാവുമായി മുംബൈ സ്വദേശിനികൾ കൊച്ചിയിൽ അറസ്റ്റിൽ

കൊച്ചി: കഞ്ചാവുമായി കൊച്ചി വിമാനത്താവളത്തിൽ എത്തിയ രണ്ടു വനിതകളെ അറസ്റ്റ് ചെയ്തു. ബാങ്കോക്കിൽ നിന്ന് എത്തിയ മുംബൈ സ്വദേശിനികളായ സബാ റാഷിദ്, ഷാജിയ അമര്‍ ഹംസ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് ഒന്നരക്കിലോ ഹൈബ്രിഡ് കഞ്ചാവ് പിടിച്ചു. സബ റാഷിദിന്റെ കൈയിൽനിന്ന് 754 ഗ്രാം കഞ്ചാവും അമർ ഹംസയിൽ നിന്ന് 750 ഗ്രാം കഞ്ചാവുമാണ് കണ്ടെത്തിയതെന്ന് വെളിപ്പെടുത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ ഇവരുടെ പെരുമാറ്റത്തിൽ സ്വാഭാവികത പ്രകടമായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. വലിയ പാക്കറ്റുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. രാജ്യാന്തര ലഹരി കടത്ത് അംഗങ്ങളുമായി ഇവർക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. അതേസമയം കൊച്ചിയിൽ മറ്റൊരു സംഭവത്തിൽ 500ഗ്രാം എംഡി എം എ പിടികൂടി. കേസിൽ 2 വനിതകൾ അടക്കം പത്ത് പേർ പിടിയിലായി. മലപ്പുറം സ്വദേശി ആഷിക് അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. ഒമാനിൽ നിന്ന് സ്ത്രീയുടെ സഹായത്തോടെയാണ് എംഡി എം എ കൊച്ചിയിൽ എത്തിച്ചത്. തോപ്പുംപടി, മട്ടാഞ്ചേരി എന്നിവിടങ്ങളിൽ നിന്നാണ് 500 ഗ്രാം എംഡിഎംഐ കണ്ടെത്തിയത്. ഈ കേസിൽ ഇതുവരെ 10 പേർ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page