ഇ കെ നായനാരുടെ വേഷം ചെയ്യാൻ സിപിഎം സമ്മേളന നഗരിയിലേക്കെത്തിയ പയ്യന്നൂരിലെ ദൃശ്യ കലാകാരൻ തൂങ്ങിമരിച്ച നിലയിൽ

കൊല്ലം: സിപിഎമ്മിന്റെ ജനപ്രിയ നേതാവായിരുന്ന ഇ കെ നായനാരുടെ വേഷം ചെയ്യാൻ കണ്ണൂരിൽ നിന്നെത്തിയ കലാകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സിപിഎം സംസ്ഥാന സമ്മേളന വേദിയിൽ ദൃശ്യവിഷ്കാരം നടത്താൻ എത്തിയ പയ്യന്നൂർ സ്വദേശി എം മധുസൂദനനെയാണ് നഗരത്തിലെ ഹോട്ടൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. പ്രമോദ് പയ്യന്നൂരാണ് ദൃശ്യവിഷ്കാരത്തിന്റെ സംഘാടകൻ. വെള്ളിയാഴ്ച ദൃശ്യ ആവിഷ്കാരം നടക്കാനിരിക്കേയാണ് മധുസൂദനനെ കാണാതായത്. തുടർന്ന് സംഘത്തിലെ മറ്റു അംഗങ്ങൾ അയാളെ ബന്ധപ്പെടാൻ ശ്രമിക്കുകയായിരുന്നു എന്ന് പറയുന്നു. എന്നാൽ പ്രതികരണം ഉണ്ടാകാത്ത നടത്തിയ അന്വേഷണത്തിൽ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്നു പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page