പ്രസവം വീട്ടില്‍ വച്ചു നടന്നതിനാല്‍ കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്നുവെന്ന പരാതിയുമായി ദമ്പതികള്‍

കോഴിക്കോട്: പ്രസവിച്ചത് വീട്ടില്‍ വെച്ചായതിനാല്‍ കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്നുവെന്ന പരാതിയുമായി ദമ്പതികള്‍. കോഴിക്കോട് കോട്ടൂളിയില്‍ താമസിക്കുന്ന ഷറാഫത്ത് മനുഷ്യാവകാശ കമ്മീഷനിലാണ് പരാതി നല്‍കിയത്. കോഴിക്കോട്ടെത്തിയിട്ട് ഇപ്പോള്‍ രണ്ടു വര്‍ഷമായിട്ടുള്ളൂ എന്നതിനാല്‍ തൊട്ടടുത്ത് താമസിക്കുന്നവരെ മാത്രമാണ് പരിചയമെന്ന് ദമ്പതികള്‍ പറയുന്നു. ആശാ വര്‍ക്കര്‍മാരെയോ അംഗന്‍വാടി പ്രവര്‍ത്തകരെയോ അറിയില്ലായിരുന്നു. ഇഖ്‌റ ആശുപത്രിയിലായിരുന്നു ഡോക്ടറെ കണ്ടിരുന്നത്. ഒക്ടോബര്‍ 28നായിരുന്നു പ്രസവ ഡേറ്റ്. എന്നാല്‍ അന്ന് പ്രസവ വേദന വന്നിരുന്നില്ല. മരുന്ന് നല്‍കി പ്രസവം നടത്തും എന്നതിനാല്‍ അന്ന് ആശുപത്രിയില്‍ പോയില്ല.
തങ്ങള്‍ രണ്ടുപേരും അക്യുപങ്ചര്‍ പഠിച്ചിട്ടുണ്ട്. അങ്ങനെ പ്രസവം നടത്താനും മരുന്നിനും വാക്‌സിനേഷനുമൊന്നിനും താല്‍പര്യമില്ലായിരുന്നു. നവംബര്‍ രണ്ടിനാണ് കുഞ്ഞ് പിറന്നത്. അന്ന് തന്നെ കെ-സ്മാര്‍ട് ആപ്ലിക്കേഷനിലൂടെ അപേക്ഷ നല്‍കി. എന്നാല്‍, നാലുമാസമായിട്ടും ജനന സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ലെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍ ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്നതിന് അധികൃതര്‍ കാരണം പറയുന്നില്ലെന്നും ദമ്പതികള്‍ കുറ്റപ്പെടുത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page