പെര്‍ളടുക്കത്ത് ലോറി ബൈക്കിലിടിച്ച് വരിക്കുളം സ്വദേശിയായ യുവാവിന് ഗുരുതരം

കാസര്‍കോട്: പെര്‍ളടുക്കത്ത് മരം കയറ്റിവന്ന ലോറി ബൈക്കിലിടിച്ച് യുവാവിന് ഗുരുതരം. കൊളത്തൂർ വരിക്കുളം സ്വദേശി അശോകനാണ് പരിക്കേറ്റത്. ഇയാളെ ചെങ്കളയിലെ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഞായറാഴ്ച വൈകീട്ട് മൂന്നോടെ പെര്‍ളടുക്കം മുന്തന്‍ ബസാറിലാണ് അപകടം.

ആള്‍ത്താമസമില്ലാത്ത വീട്ടിലെ വാട്ടര്‍ ടാങ്കില്‍ അജ്ഞാത യുവതിയുടെ മൃതദേഹം, 35 വയസ് പ്രായം

മലപ്പുറം: വളാഞ്ചേരിയിലെ അത്തിപ്പറ്റയില്‍ ആള്‍ത്താമസം ഇല്ലാത്ത വീട്ടിലെ വാട്ടര്‍ ടാങ്കില്‍ അജ്ഞാത യുവതിയുടെ മൃതദേഹം. വീടിന് പിന്‍വശത്തുള്ള ടാങ്കിലാണു 35 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മാസങ്ങളായി അടഞ്ഞുകിടക്കുന്ന വീടാണിത്. വീട്ടുകാര്‍ വിദേശത്താണ്.വീടിനു പിറകിലാണ് വാട്ടര്‍ ടാങ്ക്. ഒഴിഞ്ഞ ടാങ്കില്‍ ആമയെ വളര്‍ത്തുന്നുണ്ട്. ഇതിനു തീറ്റ കൊടുക്കാന്‍ വന്ന ജോലിക്കാരാണു മൃതദേഹം കണ്ടത്. പ്രദേശത്തു കണ്ടു പരിചയം ഇല്ലാത്ത സ്ത്രീയാണെന്നു നാട്ടുകാര്‍ പറയുന്നു. വളാഞ്ചേരി സിഐ ബഷീര്‍ ചിറയ്ക്കലിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം …

വെള്ളൂരിലെ ആദ്യകാല സിപിഎം പ്രവര്‍ത്തകനും റിട്ട.അധ്യാപകനുമായ പിപി ഭാസ്‌ക്കരന്‍ മാസ്റ്റര്‍ അന്തരിച്ചു

പയ്യന്നൂര്‍: വെള്ളൂരിലെ കര്‍ഷക-കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തകനും അധ്യാപക പ്രസ്ഥാനത്തിന്റെ നേതാവും പ്രമുഖ സഹകാരിയും മികച്ച കര്‍ഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ പിപി ഭാസ്‌ക്കരന്‍ മാസ്റ്റര്‍ (90) അന്തരിച്ചു. വാസു എന്ന അപരനാമത്തിലാണ് ആദ്യകാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിരുന്നത്. സിപിഎമ്മിന്റ അവിഭക്ത പയ്യന്നൂര്‍ ലോക്കല്‍ കമ്മിറ്റിയിലും, വെള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയിലും അംഗമായിരുന്നു. മികച്ച സഹകാരിക്കുള്ള പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്. ജനത ചാരിറ്റബ്ള്‍ സൊസൈറ്റിയുടെ മുഖ്യ ശില്‍പ്പികളിലൊരാളാണ്. 1990 ല്‍ പയ്യന്നൂര്‍ ഗവ. ബോയ്‌സ് ഹൈസ്‌കൂളില്‍ നിന്നാണ് വിരമിച്ചത്. നിലവില്‍ സിപിഎം …

മേയാന്‍ വിട്ട പശുവിനെ കാണാനില്ല, 20 അടി താഴ്ചയുള്ള കുളത്തില്‍ വീണ് കുടുങ്ങി മണിക്കൂറുകള്‍; വടവുമായെത്തി, രക്ഷകരായി ഫയര്‍ഫോഴ്‌സ്

കാസര്‍കോട്: മേയാന്‍ വിട്ട പശു 20 അടി താഴ്ചയുള്ള കുളത്തില്‍ വീണ് കുടുങ്ങി. രക്ഷകരായത് ഫയര്‍ഫോഴ്‌സ്. ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. ബേഡകം മുള്ളങ്കോട് വിവി അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ള പശുവാണ് തോട്ടത്തിലെ കുളത്തില്‍ വീണത്. പശുവിനെ കാണാത്തതിനാല്‍ നടത്തിയ അന്വേഷണത്തിലാണ് കുളത്തില്‍ വീണ നിലയില്‍ കണ്ടെത്തിയത്. 4 അടിയോളം വെള്ളമുണ്ടായിരുന്നു കുളത്തില്‍. വിവരത്തെ തുടര്‍ന്ന് കുറ്റിക്കോലില്‍ നിന്ന് വിവി ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. സീനിയര്‍ ഫയര്‍ ആന്റ് സേഫ്റ്റി ഓഫീസര്‍ എസ്ആര്‍ ഫവാസ് കുളത്തിലിറങ്ങി. മൂന്നുമണിക്കൂര്‍ …

യാത്രക്കാരന്‍ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിര്‍ത്തിയില്ല; ഉപഭോക്തൃകോടതി കെഎസ്ആര്‍ടിസിക്ക് 18,000രൂപ പിഴയിട്ടു

കോഴിക്കോട്: യാത്രക്കാരന്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ല. കേസില്‍ കെഎസ്ആര്‍ടിസിക്ക് 18,000 രൂപ പിഴയിട്ടു ഉപഭോക്തൃകോടതി. കൊണ്ടോട്ടി കൊട്ടുക്കര സ്വദേശി ജമാലുദ്ദീന്‍ കോച്ചാമ്പള്ളി നല്‍കിയ പരാതിയിലാണ് നടപടി. 2024 ഒക്ടോബര്‍ 18 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചെറുവണ്ണൂര്‍ സ്വകാര്യകോളേജിലെ ലൈബ്രേറിയനായ ജമാലുദ്ദീന്‍ കോയാസ് സ്റ്റോപ്പില്‍ നിന്നാണ് കോഴിക്കോട്-പാലക്കാട് ടൗണ്‍ ടു ടൗണ്‍ ബസില്‍ കയറിയത്. വള്ളുമ്പ്രത്തേക്കാണ് ടിക്കറ്റ് എടുത്തത്. കൊട്ടുക്കര സ്റ്റോപ്പില്‍ ഇറങ്ങുന്നതിനായി ബസ് നിര്‍ത്താന്‍ ജമാലുദ്ദീന്‍ ആവശ്യപ്പെട്ടപ്പോള്‍ കണ്ടക്ടര്‍ബെല്ലടിച്ചെങ്കിലും ബസ് നിര്‍ത്താതെപോയി. ഒടുവില്‍ അടുത്ത …

ആചാരങ്ങള്‍ ലംഘിച്ച് പിലിക്കോട് ശ്രീ രയരമംഗലം ഭഗവതീ ക്ഷേത്രത്തില്‍ 30 അംഗസംഘം നാലമ്പലം കടന്ന് ശ്രീകോവിലിനു മുന്നിലെത്തി പ്രാര്‍ഥന നടത്തി, നാലമ്പലപ്രവേശന പ്രഖ്യാപനം നടത്തി, തന്ത്രിയുടെ നിര്‍ദേശമനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ക്ഷേത്ര എക്‌സിക്യുട്ടീവ് ഓഫീസര്‍

കാസര്‍കോട്: നാലമ്പത്തിനുള്ളില്‍ സഹസ്രാബ്ദങ്ങളായി ഭക്തജന പ്രവേശനമില്ലാത്ത പിലിക്കോട് ശ്രീ രയരമംഗലം ഭഗവതീ ക്ഷേത്രത്തില്‍ മേടസംക്രമ ദിനമായ ഞായറാഴ്ച രാവിലെ എട്ടുമണിക്ക് 30 അംഗസംഘം നാലമ്പലം കടന്ന് ദേവിയെ പ്രാര്‍ഥിച്ചു. പ്രാര്‍ഥനയ്ക്ക് ശേഷം ശ്രീകോവിലിനു മുന്നിലെത്തിയ പിലിക്കോട് നിനവ് പുരുഷ സ്വയം സഹായ സംഘത്തില്‍പെട്ട ഇവര്‍ നാലമ്പല പ്രവേശന പ്രഖ്യാപനം നടത്തുകയും ചെയ്തു. തുടര്‍ദിവസങ്ങളില്‍ മുഴുവന്‍ ഭക്തജനങ്ങളോടും നാലമ്പലപ്രവേശനത്തിന് ആഹ്വാനം ചെയ്തു. ആയിരം വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന് കരുതുന്ന ക്ഷേത്രത്തില്‍ പൂര്‍വാചാരപ്രകാരമാണ് ക്ഷേത്രദര്‍ശനവും ആചാനാനുഷ്ഠാനങ്ങളും തുടരുന്നതെന്ന് ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ …

കുവൈത്തില്‍ എത്തിയിട്ട് രണ്ട് മാസം; പ്രവാസി മലയാളി യുവാവ് തൂങ്ങി മരിച്ച നിലയില്‍, വിട പറഞ്ഞത് കാസര്‍കോട് പരപ്പ സ്വദേശി

കാസര്‍കോട്: മലയാളി യുവാവിനെ കുവൈറ്റില്‍ ജോലി ചെയ്യുന്ന വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് നീലേശ്വരം കൊമ്പന്‍തവടി പരപ്പ കൊച്ചുവീട്ടില്‍ ആദര്‍ശ് രാജു (28)വാണ് മരിച്ചത്. ആദര്‍ശ് ഡ്രൈവറായി ജോലി ചെയ്യുന്ന സഅദ് അബ്ദുള്ള സിറ്റി പ്രദേശത്തെ തൊഴിലുടമയുടെ വീട്ടിലാണ് വ്യാഴാഴ്ച രാത്രി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് ആദര്‍ശ് ഡ്രൈവര്‍ ജോലിക്കായി കുവൈത്തില്‍ എത്തിയത്. ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. അവിവാഹിതനാണ്. കൊമ്പന്‍തവടി പരപ്പ കൊച്ചുവീട്ടില്‍ രാജുവിന്റെയും ബിന്ദുവിന്റെയും …

തഹാവൂർ റാണയെ കൊച്ചിയിലെത്തിച്ച് തെളിവെടുക്കും; കൊച്ചിയിലെ സഹായി കസ്റ്റഡിയിലെന്ന് സൂചന

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതി തഹാവൂർ റാണയെ തെളിവെടുപ്പിനായി എൻഐഎ കൊച്ചിയിലെത്തിക്കും. മുംബൈ ഭീകരാക്രമണത്തിനു തൊട്ടു മുന്നോടിയായി റാണ നടത്തിയ കൊച്ചി സന്ദർശനത്തിന്റെ ചുരുളഴിക്കാനാണ് നടപടി. യുഎസ് ഇന്ത്യയ്ക്കു കൈമാറിയ റാണയെ എൻഐഎയുടെ ഡൽഹി ആസ്ഥാനത്ത് ചോദ്യം ചെയ്ത് വരികയാണ്. കൊച്ചിയിൽ റാണയെ സഹായിച്ചയാളെ എൻഐഎ കസ്റ്റഡിയിലടുത്തതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. 2008 നവംബർ 26നാണ് 170-ലേറെ പേർ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണം ഉണ്ടാകുന്നത്. നവംബർ 16നാണ് റാണ കൊച്ചിയിലെത്തുന്നത്. താജ് ഹോട്ടലിൽ താമസിച്ച …

വിഷു വെള്ളത്തിലാകുമോ? നാളെ വരെ മഴ കനക്കുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വരെ കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. …

ആറംഗ സംഘം മഞ്ഞുമ്മൽ റെഗുലേറ്റർ ബ്രിഡ്ജിലെത്തി, ആറാട്ടുകടവിൽ കുളിക്കാനിറങ്ങിയ ഒരാൾ ഒഴുക്കിൽപ്പെട്ടു, രക്ഷിക്കാൻ ഇറങ്ങിയ യുവാവും മുങ്ങിത്താണു, ഫയർഫോഴ്സ് എത്തി ഇരുവരുടെയും മൃതദേഹം കരക്കെടുത്തു

കളമശ്ശേരി: എറണാകുളം മഞ്ഞുമ്മൽ റെഗുലേറ്ററി കം ബ്രിഡ്ജിനടുത്ത് ആറാട്ടുകടവിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ പുഴയിൽ മുങ്ങിമരിച്ചു. ഇടുക്കി നെടുങ്കണ്ടം പുഷ്പകണ്ടം സ്വദേശികളായ അഭിജിത് (26), ബിപിൻ (24) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് 5.30-ഓടെയാണ് അപകടം സംഭവിച്ചത്. അഭിജിത് പുഴയിൽ മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിക്കവെയാണ് ബിപിനും അപകടത്തിൽ പെട്ടത്.ആറംഗസംഘമാണ് പുഴയിൽ കുളിക്കാനിറങ്ങിയത്. ഇതിനിടെ അഭിജിത് മുങ്ങിത്താഴുകയായിരുന്നു. ഇതുകണ്ട, നീന്തൽ വശമുള്ള ബിപിൻ അഭിജിത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇരുവരും വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. സംഭവം കണ്ടുനിന്ന ബാക്കി സുഹൃത്തുക്കൾ …

വഖഫ് ഭേദഗതി നിയമത്തിനെതിരായ റാലിക്കു നേരെ ഷൂ ഏറ്. സംഘർഷം. 18 പൊലീസുകാർക്ക് പരിക്ക്

അഗർത്തല: ത്രിപുരയിൽ വഖഫ് നിയമ ഭേദഗതിക്കെതിരായ റാലിയിൽ സംഘർഷം. പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. 18 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. 8 പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.ഉനക്കോടി ജില്ലാ ആസ്ഥാനമായ കൈലാ ഷഹറിലാണ് പ്രതിഷേധ റാലി നടന്നത്.കൈലാഷഹർ ജോയിന്റ് ആക്ഷൻ കമ്മിറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പൊലീസ് അനുമതി നൽകാതിരുന്നിട്ടും കമ്മിറ്റി പ്രതിഷേധവുമായി മുന്നോട്ടു പോകുകയായിരുന്നു. റാലി പുരോഗമിക്കുന്നതിനിടെ പ്രതിഷേധത്തിലേക്ക് ആരോ ഷൂ എറിഞ്ഞതാണ് സംഘർഷത്തിനു വഴിവച്ചത്. ഇതോടെ പ്രതിഷേധക്കാർ പൊലീസിനു നേരെ കല്ലുകളും വടികളും കുപ്പികളും വലിച്ചെറിഞ്ഞു. …

ഒരുമിച്ച് മദ്യപിച്ച് പൂസായി, ചുറ്റികയും വടിവാളും എടുത്ത് റോഡിൽ പരാക്രമം, പൊലീസ് വാഹനം തകർത്തു, ഉദ്യോഗസ്ഥരെയും പരിക്കേൽപ്പിച്ചു, പിതാവിനെയും മകനെയും സാഹസികമായി കീഴ്പെടുത്തി നാട്ടുകാരും പൊലീസും

കല്പറ്റ: വയനാട് നമ്പിക്കൊല്ലിയില്‍ മദ്യപിച്ച് പിതാവിന്റെയും മകന്റെയും പരാക്രമം. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം. വാഹനം തകർത്തു. ഇരുവരെയും ഒടുവിൽ പൊലീസ് സാഹസികമായി കീഴ്‌പ്പെടുത്തി. ഇരുവരും ലഹരിക്ക് അടിമകളാണെന്നാണ് നിഗമനം. സണ്ണി, ജോമോന്‍ എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച ഉച്ചയോടെ നമ്പിക്കൊല്ലിയിലാണ് നാട്ടുകാരെയും പൊലീസ് ഉദ്യോഗസ്ഥരെയും മണിക്കൂറോളം ആശങ്കയുടെ മുൾമുനയിൽ നിർത്തിയ സംഭവം നടന്നത്. ഒരുമിച്ച് മദ്യപിച്ച് പൂസായ പിതാവും മകനും റോഡിൽ ആയുധങ്ങളുമായി എത്തുകയായിരുന്നു. നമ്പ്യാര്‍കുന്നില്‍ നിന്നും ബത്തേരിയിലേക്ക് വരികയായിരുന്ന ഗോകുലം ബസിന് നേരെ അക്രമം നടത്തിയായിരുന്നു …

കുട്ടമത്ത് പൂമാല ഭഗവതിക്ഷേത്രം സ്ഥാനികൻ കണ്ണങ്കുളത്തെ കുഞ്ഞമ്പു കാരണവർ അന്തരിച്ചു

കാസർകോട്: ചെറുവത്തൂർ കുട്ടമത്ത് പൂമാല ഭഗവതി ക്ഷേത്രം സ്ഥാനികൻ കണ്ണങ്കുളത്തെ കെ.കുഞ്ഞമ്പു കാരണവർ (73) അന്തരിച്ചു. ഭാര്യമാർ: എ.ഇന്ദിര, പരേതയായ മലയലത്ത് മാധവി. മക്കൾ: സുനിൽ (എച്ച്‌ഡിഎഫ്‌സി, പാലക്കാട്), എം.സുമേഷ് (നീ ലേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ), സന്ദീപ്, സന്ധ്യ. മരുമക്കൾ: കെ .സി.അശ്വതി (ബാലു ശ്ശേരി), പി.സുവർണൻ (തവിടിശ്ശേരി). സഹോദരങ്ങൾ: ജാനകി, കു ഞ്ഞിക്കണ്ണൻ, തമ്പായി, ഗണേശൻ, കൃഷ്ണൻ. രമണി.

യുപിഐ സേവനങ്ങൾ തടസ്സപ്പെട്ടതിന് പിന്നാലെ വാട്സ്ആപ്പ് പണിമുടക്കി, പലർക്കും മെസ്സേജ് അയക്കാൻ കഴിയുന്നില്ല

തിരുവനന്തപുരം: യുപി ഐ സേവനങ്ങൾ തടസ്സപ്പെട്ടതിന് പിന്നാലെ വാട്സ്ആപ്പും പണിമുടക്കി. വാട്‌സ്ആപ്പില്‍ പലര്‍ക്കും സ്റ്റാറ്റസുകള്‍ ഇടാനോ, ഗ്രൂപ്പുകളില്‍ മെസേജുകള്‍ അയക്കാനോ കഴിയുന്നില്ല. ഡൗണ്‍ഡിറ്റക്റ്ററില്‍ അനേകം പരാതികള്‍ ഇത് സംബന്ധിച്ച് വാട്‌സ്ആപ്പ് ഉപയോക്താക്കളില്‍ നിന്ന് കഴിഞ്ഞ ഒരു മണിക്കൂറിനുള്ളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ എന്ത് പ്രശ്നമാണ് വാട്‌സ്ആപ്പിനെ ബാധിച്ചിരിക്കുന്നത് എന്ന് മെറ്റ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. വൈകീട്ട് അഞ്ചരവരെ ഏകദേശം 600 ഓളം ഉപഭോക്താക്കളാണ് പരാതി രേഖപ്പെടുത്തിയത്. സന്ദേശം അയക്കാൻ സാധിക്കുന്നില്ലെന്ന പരാതിയാണ് 85 ശതമാനം ആളുകളും ഉയർത്തിയത്. ആപ്പിൽ ബുദ്ധിമുട്ട് …

പാകിസ്ഥാനില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയില്‍ 5.8 തീവ്രത രേഖപ്പെടുത്തി

ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 5.8 തീവ്രത രേഖപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് 1.00 മണിക്കാണ് ഭൂചലനം ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ഇന്ത്യയിലെ ജമ്മു കശ്മീര്‍ മേഖലയിലും തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടു. പഞ്ചാബ് പ്രവിശ്യയിലെ അറ്റോക്ക് ജില്ലയിലാണ് പ്രഭവകേന്ദ്രം എന്നാണ് പറയപ്പെടുന്നത്. 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്. 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പാകിസ്ഥാനില്‍ 33.63 ഡിഗ്രി വടക്ക് അക്ഷാംശത്തിലും 72.46 ഡിഗ്രി കിഴക്ക് രേഖാംശത്തിലും 10 കിലോമീറ്റര്‍ താഴ്ചയിലുമാണ് ഉണ്ടായത്. പഞ്ചാബിലെ …

സംസ്ഥാന ബില്ലുകളില്‍ രാഷ്ട്രപതി മൂന്ന് മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: സംസ്ഥാന ബില്ലുകളില്‍ രാഷ്ട്രപതി തീരുമാനമെടുക്കേണ്ട സമയപരിധി സുപ്രീം കോടതി നിശ്ചയിച്ചു. സംസ്ഥാന ബില്ലുകളില്‍ രാഷ്ട്രപതി മൂന്ന് മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. ആദ്യമായാണ് ഇക്കാര്യത്തില്‍ സുപ്രീം കോടതി സമയപരിധി നിശ്ചയിക്കുന്നത്. ഇതില്‍ വീഴ്ച വരുത്തിയാല്‍ കോടതിയില്‍ റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്യാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കുണ്ടെന്നും കോടതി വ്യക്തമാക്കി. സംസ്ഥാന ഗവര്‍ണര്‍മാര്‍ അയക്കുന്ന ബില്ലുകളില്‍ രാഷ്ട്രപതി സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച് ഭരണഘടനയുടെ 201-ാം അനുച്ഛേദത്തില്‍ വിവരിക്കുന്നുണ്ട്. എന്നാല്‍ അതില്‍ സമയപരിധി നിശ്ചയിച്ചിരുന്നില്ല. ഇന്ത്യന്‍ രാഷ്ട്രപതിക്ക് ബില്ലുകളില്‍ …

നാലുമാസം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിയില്‍ കാണാതായ സംഭവം, മണിക്കൂറുകള്‍ക്ക് ശേഷം കുഞ്ഞിനെ കണ്ടെത്തി, കൊണ്ടുപോയത് മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരി

പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ നിന്ന് കാണാതായ നാല് മാസം പ്രായമായ പെണ്‍കുഞ്ഞിനെ കണ്ടെത്തി. മേലേമുള്ളി സ്വദേശിനിയായ സംഗീതയുടെ കുഞ്ഞിനെയാണ് ശനിയാഴ്ച ഉച്ചയോടെ കാണാതായത്. മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരിയാണ് കുഞ്ഞിനെ കൊണ്ടുപോയതെന്നാണ് വിവരം. ഇവര്‍ കുഞ്ഞിനെ തിരിച്ചു കൊണ്ടുവന്നതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അഗളി പൊലീസ് അന്വേഷണം നടത്തിയത്. രണ്ടുദിവസം മുമ്പാണ് അമ്മയും കുഞ്ഞും ആശുപത്രിയിലെത്തിയത്. കഴിഞ്ഞ 2 ദിവസം മുമ്പ് തൊട്ടടുത്ത ബെഡില്‍ മറ്റൊരു രോഗിയെത്തിയിരുന്നു. അവരുടെ കൂട്ടിരിപ്പുകാരി എന്ന …

പ്രഗ്‌നന്‍സി ടെസ്റ്റ് കിറ്റുകളും ഗര്‍ഭനിരോധന ഉറകളും ചാക്കിലാക്കി റോഡരികില്‍ തള്ളിയ നിലയില്‍

കണ്ണൂര്‍: മട്ടന്നൂര്‍ വെള്ളിയാംപറമ്പില്‍ ഗര്‍ഭനിരോധന ഉറകള്‍ ചാക്കിലാക്കി തള്ളിയ നിലയില്‍ കണ്ടെത്തി. ഉപയോഗിച്ചതും അല്ലാത്തതുമായ പ്രഗ്‌നന്‍സി ടെസ്റ്റ് കിറ്റുകള്‍, ലൂബ്രിക്കന്റ് എന്നിവയും ഉറകള്‍ക്കൊപ്പം ഉപേക്ഷിച്ചിട്ടുണ്ട്. ആയിരക്കണക്കിന് പേക്കറ്റുകളാണ് 20-ലധികം ചാക്കുകളിലാക്കി നാലിടത്തായി വെള്ളിയാംപറമ്പ് ക്രഷറിന് സമീപം തള്ളിയത്. മിക്കവയും 2027 വരെ കാലാവധിയുള്ള കവറുകളാണ് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളത്. കഴിഞ്ഞ ദിവസമാണ് വഴിയാത്രക്കാര്‍ ചാക്കുകള്‍ കണ്ടെത്തിയത്. ആശുപത്രികളിലേക്കും ഹെല്‍ത്ത് സെന്ററിലേക്കും വിതരണം ചെയ്യുന്ന ഗര്‍ഭ നിരോധന ഉറകള്‍ തള്ളിയതാണോയെന്ന് സംശയിക്കുന്നുണ്ട്.