ആള്‍ത്താമസമില്ലാത്ത വീട്ടിലെ വാട്ടര്‍ ടാങ്കില്‍ അജ്ഞാത യുവതിയുടെ മൃതദേഹം, 35 വയസ് പ്രായം

മലപ്പുറം: വളാഞ്ചേരിയിലെ അത്തിപ്പറ്റയില്‍ ആള്‍ത്താമസം ഇല്ലാത്ത വീട്ടിലെ വാട്ടര്‍ ടാങ്കില്‍ അജ്ഞാത യുവതിയുടെ മൃതദേഹം. വീടിന് പിന്‍വശത്തുള്ള ടാങ്കിലാണു 35 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മാസങ്ങളായി അടഞ്ഞുകിടക്കുന്ന വീടാണിത്. വീട്ടുകാര്‍ വിദേശത്താണ്.
വീടിനു പിറകിലാണ് വാട്ടര്‍ ടാങ്ക്. ഒഴിഞ്ഞ ടാങ്കില്‍ ആമയെ വളര്‍ത്തുന്നുണ്ട്. ഇതിനു തീറ്റ കൊടുക്കാന്‍ വന്ന ജോലിക്കാരാണു മൃതദേഹം കണ്ടത്. പ്രദേശത്തു കണ്ടു പരിചയം ഇല്ലാത്ത സ്ത്രീയാണെന്നു നാട്ടുകാര്‍ പറയുന്നു. വളാഞ്ചേരി സിഐ ബഷീര്‍ ചിറയ്ക്കലിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page