കുവൈത്തില്‍ എത്തിയിട്ട് രണ്ട് മാസം; പ്രവാസി മലയാളി യുവാവ് തൂങ്ങി മരിച്ച നിലയില്‍, വിട പറഞ്ഞത് കാസര്‍കോട് പരപ്പ സ്വദേശി

കാസര്‍കോട്: മലയാളി യുവാവിനെ കുവൈറ്റില്‍ ജോലി ചെയ്യുന്ന വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് നീലേശ്വരം കൊമ്പന്‍തവടി പരപ്പ കൊച്ചുവീട്ടില്‍ ആദര്‍ശ് രാജു (28)വാണ് മരിച്ചത്. ആദര്‍ശ് ഡ്രൈവറായി ജോലി ചെയ്യുന്ന സഅദ് അബ്ദുള്ള സിറ്റി പ്രദേശത്തെ തൊഴിലുടമയുടെ വീട്ടിലാണ് വ്യാഴാഴ്ച രാത്രി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് ആദര്‍ശ് ഡ്രൈവര്‍ ജോലിക്കായി കുവൈത്തില്‍ എത്തിയത്. ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. അവിവാഹിതനാണ്. കൊമ്പന്‍തവടി പരപ്പ കൊച്ചുവീട്ടില്‍ രാജുവിന്റെയും ബിന്ദുവിന്റെയും മകനാണ്. സഹോദരങ്ങള്‍: അര്‍ജുന്‍, ബിന്ദുജ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page