യാത്രക്കാരന്‍ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിര്‍ത്തിയില്ല; ഉപഭോക്തൃകോടതി കെഎസ്ആര്‍ടിസിക്ക് 18,000രൂപ പിഴയിട്ടു

കോഴിക്കോട്: യാത്രക്കാരന്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ല. കേസില്‍ കെഎസ്ആര്‍ടിസിക്ക് 18,000 രൂപ പിഴയിട്ടു ഉപഭോക്തൃകോടതി. കൊണ്ടോട്ടി കൊട്ടുക്കര സ്വദേശി ജമാലുദ്ദീന്‍ കോച്ചാമ്പള്ളി നല്‍കിയ പരാതിയിലാണ് നടപടി. 2024 ഒക്ടോബര്‍ 18 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചെറുവണ്ണൂര്‍ സ്വകാര്യകോളേജിലെ ലൈബ്രേറിയനായ ജമാലുദ്ദീന്‍ കോയാസ് സ്റ്റോപ്പില്‍ നിന്നാണ് കോഴിക്കോട്-പാലക്കാട് ടൗണ്‍ ടു ടൗണ്‍ ബസില്‍ കയറിയത്. വള്ളുമ്പ്രത്തേക്കാണ് ടിക്കറ്റ് എടുത്തത്. കൊട്ടുക്കര സ്റ്റോപ്പില്‍ ഇറങ്ങുന്നതിനായി ബസ് നിര്‍ത്താന്‍ ജമാലുദ്ദീന്‍ ആവശ്യപ്പെട്ടപ്പോള്‍ കണ്ടക്ടര്‍
ബെല്ലടിച്ചെങ്കിലും ബസ് നിര്‍ത്താതെപോയി. ഒടുവില്‍ അടുത്ത സ്റ്റോപ്പായ കോളനി റോഡില്‍ ഇറക്കി വിടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇദ്ദേഹം ഉപഭോക്തൃകോടതിയെ സമീപിച്ചത്. ജമാലുദ്ദീന്‍ വക്കീലിനെ വെക്കാതെ സ്വയം കേസ് വാദിക്കുകയായിരുന്നു. യാത്രക്കാരനുണ്ടായ നഷ്ടങ്ങളുടെ പേരില്‍ 15,000 രൂപ നഷ്ടപരിഹാരം നല്‍കാനും 3000 രൂപ കോടതിച്ചെലവായി നല്‍കാനുമാണ് കമ്മിഷന്‍ ഉത്തരവിട്ടത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page