ആറംഗ സംഘം മഞ്ഞുമ്മൽ റെഗുലേറ്റർ ബ്രിഡ്ജിലെത്തി, ആറാട്ടുകടവിൽ കുളിക്കാനിറങ്ങിയ ഒരാൾ ഒഴുക്കിൽപ്പെട്ടു, രക്ഷിക്കാൻ ഇറങ്ങിയ യുവാവും മുങ്ങിത്താണു, ഫയർഫോഴ്സ് എത്തി ഇരുവരുടെയും മൃതദേഹം കരക്കെടുത്തു

കളമശ്ശേരി: എറണാകുളം മഞ്ഞുമ്മൽ റെഗുലേറ്ററി കം ബ്രിഡ്ജിനടുത്ത് ആറാട്ടുകടവിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ പുഴയിൽ മുങ്ങിമരിച്ചു. ഇടുക്കി നെടുങ്കണ്ടം പുഷ്പകണ്ടം സ്വദേശികളായ അഭിജിത് (26), ബിപിൻ (24) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് 5.30-ഓടെയാണ് അപകടം സംഭവിച്ചത്. അഭിജിത് പുഴയിൽ മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിക്കവെയാണ് ബിപിനും അപകടത്തിൽ പെട്ടത്.ആറംഗസംഘമാണ് പുഴയിൽ കുളിക്കാനിറങ്ങിയത്. ഇതിനിടെ അഭിജിത് മുങ്ങിത്താഴുകയായിരുന്നു. ഇതുകണ്ട, നീന്തൽ വശമുള്ള ബിപിൻ അഭിജിത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇരുവരും വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. സംഭവം കണ്ടുനിന്ന ബാക്കി സുഹൃത്തുക്കൾ ബഹളം വെച്ചതോടെയാണ് നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം ആരംഭിച്ചത്.എന്നാൽ ഇരുവരെയും കണ്ടെത്താനായില്ല. പിന്നാലെ ഏലൂരിൽ നിന്ന് അഗ്നിരക്ഷാ സേന എത്തി തിരച്ചിൽ ആരംഭിച്ചു. അരമണിക്കൂറിനുശേഷം അഭിജിത്തനെയാണ് ആദ്യം കണ്ടെത്തിയത്. 10 മിനിറ്റിനുശേഷം ബിപിനെയും കണ്ടെത്തി. കടവിൽനിന്ന് അധികം അകലെയല്ലാതെയാണ് ഇരുവരെയും കണ്ടെത്തിയത്. ഉടൻതന്നെ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page