കാസര്‍കോട്: പെര്‍ളടുക്കത്ത് മരം കയറ്റിവന്ന ലോറി ബൈക്കിലിടിച്ച് യുവാവിന് ഗുരുതരം. കൊളത്തൂർ വരിക്കുളം സ്വദേശി അശോകനാണ് പരിക്കേറ്റത്. ഇയാളെ ചെങ്കളയിലെ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഞായറാഴ്ച വൈകീട്ട് മൂന്നോടെ പെര്‍ളടുക്കം മുന്തന്‍ ബസാറിലാണ് അപകടം.
