മദ്യ ലഹരിയിൽ കലഹം; അനിയനെ ജേഷ്ഠൻ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: പെരുന്നാള്‍ ദിനത്തില്‍ ജ്യേഷ്ഠന്റെ കുത്തേറ്റ അനുജന്‍ ഇന്നു പുലര്‍ച്ചെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു. കായംകുളം, രണ്ടാംകുറ്റി, ലക്ഷം വീട് കോളനിയിലെ സിദ്ദിഖ്(38) ആണ് മരിച്ചത്. സംഭവത്തില്‍ സഹോദരന്‍ ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. മദ്യലഹരിയില്‍ വീട്ടിലെത്തിയ ഷാജഹാന്‍ അനുജന്‍ സിദ്ദിഖുമായി വാക്കുതര്‍ക്കമുണ്ടായി. ഇതിനിടയില്‍ പ്രകോപിതനായ ഷാജഹാന്‍ സഹോദരനെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിദ്ദിഖിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ലെന്ന് പൊലീസ് പറഞ്ഞു.

ചിത്തിര മാസത്തിൽ ജനിച്ച കുട്ടി കുടുംബത്തിന് ദോഷമെന്ന് ജോത്സ്യൻ; 38 ദിവസം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛൻ വെള്ളത്തിൽ മുക്കികൊന്നു

ചിത്തിര മാസം ജനിച്ച കുട്ടി കുടുംബത്തിന് ദോഷമെന്ന് ജോൽസ്യൻ പറഞ്ഞിന് കുഞ്ഞിനെ മുത്തച്ഛൻ വെള്ളത്തിൽ മുക്കികൊന്നു. തമിഴ്നാട് അരിയല്ലൂരിലാണ് നടുക്കുന്ന സംഭവം. 38 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെയാണ്‌ കൊലപ്പെടുത്തിയത്. സംഭവത്തിൽ മുത്തച്ഛൻ വീരമുത്തുവിനെ (58) പൊലീസ് അറസ്റ്റ് ചെയ്തു. ശുചിമുറിയിൽ വെള്ളത്തിൽ മുക്കി കൊല്ലുകയായിരുന്നു. ചിത്തിര മാസത്തിൽ ജനിച്ച കുഞ്ഞ് ജീവിച്ചിരിക്കുന്നത് കുടുംബത്തിന് ദോഷമാകുമെന്ന് കരുതിയാണ് കൊലയെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ജോൽസ്യന്റെ ഉപദേശപ്രകാരമാണ് കൊലപാതകമെന്നും ഇയാൾ സമ്മതിച്ചു. മൂന്നു ദിവസം മുൻപാണ് കുട്ടി മരിക്കുന്നത്. കുട്ടിയെ …

‘മീറ്റ് അവര്‍ ലിറ്റില്‍ മിറാക്കിള്‍’, നടി അമല പോള്‍ അമ്മയായി; കുഞ്ഞിന്‍റെ പേര് വെളിപ്പെടുത്തി ജഗത് ദേശായി

‘ സിനിമാതാരം അമല പോൾ അമ്മയായി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ അമലയുടെ ഭർത്താവ് ജഗത് ദേശായിയാണ് കുഞ്ഞ് പിറന്ന വിവരം അറിയിച്ചത്. ജൂൺ 11 നായിരുന്നു കുഞ്ഞിൻറെ ജനനം.“ഇറ്റ്സ് എ ബോയ്!!, മീറ്റ് അവർ ലിറ്റിൽ മിറാക്കിൾ, ഇളയ്” എന്ന ക്യാപ്ഷനോടെ ആണ് കുഞ്ഞിന്റെയും കുഞ്ഞുമായി വീട്ടിലേക്ക് കടന്നുവരുന്ന അമലാ പോളിന്റെയും വീഡിയോ ജഗത് പങ്ക് വെച്ചിരിക്കുന്നത്. വീഡിയോയുടെ താഴെ ആശംസകളുമായി താരങ്ങൾ ഉൾപ്പെടെ നിരവധിപ്പേരാണ് എത്തുന്നത്. താരത്തിന്റെ ആദ്യത്തെ കണ്‍മണിയെ കാണാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. അതേസമയം …

കന്നിയങ്കത്തിന് പ്രിയങ്ക ഗാന്ധി; രാഹുല്‍ ഗാന്ധി വയനാടിനെ ഒഴിവാക്കി റായ്ബറേലി നിലനിര്‍ത്തും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാടിനെ ഒഴിവാക്കി റായ്ബറേലി നിലനിര്‍ത്തും. അതേസമയം രാഹുലിന് പകരം, സഹോദരിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി വദ്ര വയനാട്ടില്‍ മത്സരിക്കും. പ്രിയങ്കയുടെ കന്നി അങ്കമാണ് വയനാട്ടിലേത്. രാഹുല്‍ ഒഴിയുകയാണെങ്കില്‍ പ്രിയങ്കയെ വയനാട്ടില്‍ മത്സരിപ്പിക്കണമെന്ന ആവശ്യം കേരളത്തിലെ നേതാക്കളെ രാഹുൽ അറിയിച്ചിരുന്നു. പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ സംസ്ഥാനത്തെ സീറ്റുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തടയാമെന്ന വിലയിരുത്തലില്‍ കൂടിയായിരുന്നു ഈ നടപടി.വയനാട്ടിലെ വോട്ടമാര്‍ക്ക് തന്റെ ഹൃദയത്തില്‍ നിന്നും നന്ദി അറിയിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. …

പെരിയ ഇരട്ടക്കൊല കേസിലെ പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ; അന്വേഷണ സമിതിയുടെ റിപ്പോർട്ട് കെ.പി.സി.സി പ്രസിഡന്റിനു കൈമാറി; നേതാക്കൾക്കെതിരെ നടപടി വേണമെന്ന് സമിതി

കാസർകോട്: പെരിയ ഇരട്ടക്കൊല കേസിലെ പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ കോൺ ഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവത്തെക്കുറിച്ച് അന്വേഷണ സമിതിയുടെ റിപ്പോർട്ട് കെ. പി.സി.സി പ്രസിഡന്റിന് കൈമാറി. ചടങ്ങിൽ പങ്കെടുത്ത കെ.പി. സി.സി സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ നടപടി വേണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ. കേസിലെ 13-ാം പ്രതി എൻ. ബാലകൃഷ്ണന്റെ മകന്റെ വിവാഹ സൽക്കാരത്തിലാണ് കോൺഗ്രസ് നേതാക്കൾ പങ്കെടുത്തത്. ഇതിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ എം.പിയാണ് കെ.പി.സി.സി ക്ക് പരാതി നൽകിയത്. കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, യു.ഡി.എഫ് ഉദുമ …

ഇൻസ്റ്റഗ്രാം വഴി സൗഹൃദം; ഒടുവിൽ വേർപിരിയൽ; പിന്നാലെ സോഷ്യൽ മീഡിയയിൽ യുവാവിന്റെ അധിക്ഷേപ പോസ്റ്റുകൾ; മനംനൊന്ത് സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ പ്ലസ് ടു വിദ്യാർഥിനി ജീവനൊടുക്കി

സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ പെൺകുട്ടി ആത്മ​ഹത്യ ചെയ്തു. ഇൻസ്റ്റഗ്രാം റീലുകളിലൂടെ പ്രശസ്തയായ 18 കാരി ആണ് ജീവനൊടുക്കിയത്. തിരുമല കുന്നപ്പുഴ സ്വദേശിയാണ്. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലെ പ്ലസ് ടു വിദ്യാഥിയാണ്.സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. ഇരുവരും വേർപിരിഞ്ഞതോടെ പെൺകുട്ടിക്കെതിരെ യുവാവിന്റെ സൈബർ ആക്രമണം രൂക്ഷമായി. സൈബർ ആ​ക്രമണത്തിൽ മനംനൊന്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടിയുടെ സുഹൃത്തുക്കൾ ഇൻസ്റ്റഗ്രാമിലൂടെ പ്രതികരിക്കുന്നതും ഇതുതന്നെയാണ്.സംഭവത്തിൽ പൂജപ്പുര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കുട്ടി …

അസുഖം മൂലം ചികിത്സയിലായിരുന്ന ബാങ്ക് ജീവനക്കാരനായ യുവാവ് മരിച്ചു

കാസർകോട്: ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ബാങ്ക് ജീവനക്കാരൻ മരിച്ചു. കാഞ്ഞങ്ങാട് ആവിക്കര സ്വദേശിയും കാസർകോട് കേരള ബാങ്കിൽ ക്ലർക്കുമായ വിഷ്ണു‌( 2 4 ) ആണ് മരിച്ചത്. വാൽവ് സംബന്ധമായ പ്രശ്നത്തെ തുടർന്ന് ഒരു മാസമായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു മരണം. കേരള ബാങ്ക് മുൻ മാനേജർ പരേതനായ കൃഷ്‌ണ കുമാറിന്റെയും വിദ്യയുടെയും മകനാണ്. ഒരു അനുജനുണ്ട്. ചീമേനിചെമ്പ്രങ്ങാനത്ത് പുതുതായി നിർമ്മിച്ച വീട്ടിലായിരുന്നു താമസം. സംസ്കാരം വൈകിട്ട്.

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു; പെരുന്നാൾ ദിനത്തിൽ കണ്ണീരണിഞ്ഞ് ചന്തേര

കാസർകോട്: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. ചന്തേര ഓത്തുകുന്ന് സ്വദേശിയുംസി കെ എൻ എസ് ജിഎച്ച്എസ്എസ് പിലിക്കോട് പത്താംതരം വിദ്യാർഥിയുമായ ഒ ടി മുഹമ്മദ് ഫഹദ് (15) ആണ് മരിച്ചത്. കഴിഞ്ഞ കുറെ നാളുകളായി കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലർച്ചയാണ് അന്ത്യം സംഭവിച്ചത്. ഉച്ചയ്ക്ക് 12 മണിക്ക് സ്കൂളിൽ പൊതുദർശത്തിന് വെക്കും. വൈകിട്ട് 4 മണിയോടെ ചന്തേര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കും. പ്രവാസിയായ കെ സി മുഹമ്മദ് കുഞ്ഞിയുടെയും ഒ …

രാജ്യാന്തര മാസ്‌റ്റേഴ്‌സ് മീറ്റ്: മെഡൽ തിളക്കത്തിൽ കരിന്തളത്തെ ദമ്പതികൾ

കാസർകോട്: ശ്രീലങ്കയിലെ കൊളംബോയിൽ നടന്ന രാജ്യാന്തര മാ‌സ്റ്റേഴ്സ‌് മത്സരത്തിൽ കരിന്തളം സ്വദേശികളായ ദമ്പതിമാർക്ക് ഓട്ടത്തിലും നടത്തതിലും മെഡൽ തിളക്കം. 5000 മീറ്റർ നടത്തമത്സരത്തിൽ കരിന്തളം സ്വദേശിയായ ബിജുവിന്റെ ഭാര്യ ശ്രുതിക്ക് സ്വർണമെഡൽ ലഭിച്ചു. 5000 മീറ്റർ ഓട്ടമത്സരത്തിൽ ബിജുവിന് സിൽവർ മെഡലും ലഭിച്ചു. കരിന്തളം പറമ്പത്ത് വീട്ടിലെ റിട്ട.മിലിറ്ററി ഉദ്യോഗസ്ഥനാണു ബിജു. ബിജു സൈനിക സേവനത്തിനിടയിൽ ഇൻറർബറ്റാലിയൻ ചാമ്പ്യൻഷിപ്പിലും കമ്പനി ചാമ്പ്യൻഷിപ്പിലും പങ്കെടുത്തിട്ടുണ്ട്. അയ്യായിരം മീറ്റർ ഓട്ടമായിരുന്നു അന്നും ഇനം. സൈനിക സേവനത്തിന് ശേഷം ഡിഫെൻസ് സെക്യൂരിറ്റി …

ചാരിറ്റിയുടെ പേരിൽ വിദേശങ്ങളിൽ നിന്ന് പണം എത്തും; സർവീസ് ചാർജ് നൽകിയാൽ വൻ തുക കമ്മീഷൻ ആയി കിട്ടും; വാഗ്ദാനത്തിലൂടെ കബളിപ്പിക്കപ്പെട്ടത് നിരവധി വീട്ടമ്മമാർ; ഒരു കോടിയോളം രൂപ തട്ടിയ രണ്ട് സ്ത്രീകൾ അറസ്റ്റിൽ

വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത രണ്ടു സ്ത്രീകൾ അറസ്റ്റിൽ. ചാരിറ്റി സംഘടനയുടെ പേരിലായിരുന്നു തട്ടിപ്പ്. ഏറ്റുമാനൂർ പേരൂർ 101 കവല ശങ്കരാമലയിൽ വീട്ടിൽ മേരി കുഞ്ഞുമോൻ (63), അയ്മനം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കൽകൂന്തൽ ചേമ്പളം കിഴക്കേകൊഴുവനാൽ വീട്ടിൽ ജെസി ജോസഫ് (54) എന്നിവരാണ് പിടിയിലായത്. പേരൂർ സ്വദേശിനികളായ വീട്ടമ്മമാരെയാണ് കബളിപ്പിച്ചത്. എറണാകുളത്തുള്ള ഒരു ചാരിറ്റി സംഘടന മുഖാന്തരം വിദേശത്തുനിന്ന് തങ്ങൾക്ക് പണം ലഭിക്കുമെന്നും ഇതിലേക്ക് ടാക്സായും സർവീസ്ചാർജായും പണം അടയ്ക്കുന്നതിന് പൈസ തന്നാൽ …

ആത്മസമർപ്പണത്തിന്റെ സ്മരണയിൽ സംസ്ഥാനത്ത് ഇന്ന് ബലിപെരുന്നാൾ

ത്യാഗ സ്മരണയിൽ സംസ്ഥാനത്ത് ഇന്ന് ബലിപ്പെരുന്നാൾ. മസ്ജിദുകളിൽ രാവിലെ പെരുന്നാൾ നിസ്‌കാരം നടക്കും. ശേഷം വിശ്വാസികൾ ബലിയർപ്പണം നടത്തും. ഇബ്രാഹിം നബിയുടെയും പത്നി ഹാജറയുടെയും പുത്രൻ ഇസ്മായിലിന്റെയും ത്യാഗസമ്പന്നതയുടെ ഓർമ്മപുതുക്കലായാണ് വിശ്വാസി സമൂഹം ബലിപെരുന്നാൾ ആഘോഷിക്കുന്നത്. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്നലെയായിരുന്നു ബലിപെരുന്നാൾ ആഘോഷം.വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഉണ്ടായ മകന്‍ ഇസ്മായിലിനെ ദൈവ കല്‍പ്പന പ്രകാരം ബലി കൊടുക്കാന്‍ ഇബ്രാഹീം നബി തീരുമാനിച്ച ത്യാഗ സന്നദ്ധത കണ്ട് മകന് പരം ആടിനെ ബലി നല്‍കാന്‍ ദൈവ …

ജീവനെടുത്തത് പുതിയ വീട്ടിൽ താമസം ആരംഭിച്ച് ഏഴാം നാൾ; കൊല്ലപ്പെട്ട ടിടിഇ വിനോദിന്റെ പോസ്‌റ്റുമോർട്ടം ഇന്ന്

കൊല്ലപ്പെട്ട ടിടിഇ വിനോദിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന്. തൃശൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടക്കുക. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. അറസ്റ്റിലായ പ്രതി രജനീകാന്തയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. ചൊവ്വാഴ്ച രാത്രി പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ പ്രതിയെ തൃശ്ശൂരില്‍ കൊണ്ടുവന്നിട്ടുണ്ട്. ഇന്നലെ രാത്രി എഴരയോടെയാണ് എറണാകുളം-പാട്‌ന എക്‌സ്പ്രസില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്ത പ്രതി രജനികാന്ത് ടിടിഇ വിനോദിനെ ട്രെയിനില്‍ നിന്ന് തള്ളി താഴെയിട്ടത്. പാളത്തില്‍ വീണ …

ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിട്ടു കൊന്നു; ഒഡീഷ സ്വദേശി പിടിയിൽ; സംഭവം തൃശ്ശൂരിൽ !

തൃശ്ശൂര്‍: തൃശ്ശൂര്‍ വെളപ്പായയില്‍ ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിട്ടു കൊന്നു. ടിടിഇ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്. ടിക്കറ്റ് ചോദിച്ചതിന്റെ പകയില്‍ അതിഥി തൊഴിലാളിയായ യാത്രക്കാരന്‍ ട്രെയിനില്‍ നിന്ന് തള്ളിയിടുകയായിരുന്നു. വീഴചയില്‍ തലയിടിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച വൈകീട്ടോടെ എറണാകുളം-പാട്‌ന ട്രെയിനിലാണ് സംഭവം. മൃതദേഹം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. അതിഥി തൊഴിലാളി പാലക്കാട് റയില്‍വെ പൊലീസിന്റെ കസ്റ്റഡിയിലാണ്. മൃതദേഹം തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഒഡിഷ സ്വദേശിയായ രജനീകാന്തിനെ പാലക്കാട് …

മാതൃകാ പെരുമാറ്റചട്ട ലംഘനം; കാസർകോട് സി.പി.എം ജില്ലാ സെക്രട്ടറിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കാസർകോട് : ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിക്കുന്ന മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചതിന് സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. മാതൃകാ പെരുമാറ്റ ചട്ടം നോഡല്‍ ഓഫീസറും സബ് കളക്ടറുമായ സൂഫിയാന്‍ അഹമ്മദാണ് നോട്ടീസ് നല്‍കിയത്. അനുമതിയില്ലാതെ റോഡ് ഷോ നടത്തിയതിനും, ലൗഡ് സ്പീക്കര്‍ ഉപയോഗിച്ചതിനും, വാണിജ്യ വാഹനങ്ങളില്‍ ഫ്‌ളാഗ്, സ്റ്റിക്കര്‍ എന്നിവ ഉപയോഗിച്ചതിനുമാണ് നോട്ടീസ് നല്‍കിയത്. നോട്ടീസ് നല്‍കി 48 മണിക്കൂറിനകം മറുപടി നല്‍കിയില്ലെങ്കില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും നോഡല്‍ ഓഫീസര്‍ …

ഭർത്താവിനൊപ്പം ബന്ധുവീട്ടിൽ എത്തിയ 32 കാരി തൂങ്ങിമരിച്ച നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഭർത്താവിന്റെ ബന്ധുവീട്ടിലെത്തിയ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ തിരുവില്വാമല കൂത്താംപിള്ളി കൊടപ്പനാംകുന്നേൽ കെ.ജെ.റോമിയുടെ ഭാര്യ ആൽഫി (32) ആണു മരിച്ചത്. കോതമംഗലം വാരപ്പെട്ടി ഏറാമ്പ്രയിൽ ആണ് സംഭവം. ഞായറാഴ്ച ഭർത്താവിനൊപ്പം എത്തിയതായിരുന്നു യുവതി. വൈകിട്ടു ഏഴുമണിയോടെയാണ് വീടിനുള്ളിൽ മരിച്ചത്. മരണത്തിൽ സംശയം തോന്നിയ ബന്ധുക്കളുടെ പരാതിയെ തുടർന്നു പൊലീസ് സർജൻ പോസ്റ്റ്‌മോർട്ടം നടത്തി. തൂങ്ങി മരിച്ചതായാണു പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക വിവരമെന്നു പോത്താനിക്കാട് പൊലീസ് അറിയിച്ചു. മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. രാജാക്കാട് ജോസ്‌ഗിരി മുതുകുളത്ത് കുടുംബാംഗമാണ്. മക്കൾ: …

മകൻ പിതാവിനെ തലക്കടിച്ചു കൊലപ്പെടുത്തി; സംഭവം പള്ളിക്കരയിൽ!

കാസർകോട്: പിതാവിനെ മകൻ അടിച്ചു കൊലപ്പെടുത്തി. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പള്ളിക്കരയിലാണ് സംഭവം. പള്ളിക്കരയിലെ തീയേറ്ററിന് സമീപത്തെ പഴയ കാല പ്രവാസി അപ്പക്കുഞ്ഞി (67) യാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് വീട്ടിൽ വച്ച് മകൻ തേങ്ങ പൊളിക്കുന്ന ഉപകരണം കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.ഞായറാഴ്ച മകൻ പിതാവിനെ ദേഹമാസകലം മർദിച്ചിരുന്നു. ഇതിൽ തലക്ക് മാത്രം 26 തുന്നിട്ടിരുന്നു. ഈ സംഭവത്തിൽ ബേക്കൽ പൊലീസ് കേസെടുത്തിരുന്നു. ഇതിന് തൊട്ട് പിന്നാലെ വീട്ടിലെത്തിയ മകൻ വീണ്ടും ദേഹമാസകലം അടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് …

കരുവന്നൂര്‍ ബാങ്ക് കള്ളപ്പണക്കേസ്; സുപ്രധാന നീക്കവുമായി ഇ ഡി; സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കി; ബുധനാഴ്ച ഹാജരാകണം

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ സുപ്രധാനനീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സി.പി.എം. തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസിന് ഇ.ഡി. നോട്ടീസ്. ബുധനാഴ്ച നേരിട്ട് ഹാജരാകാനാണ് നോട്ടീസിൽ ആവശ്യം.കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് നേരത്തെ സി.പി.എം. പ്രാദേശിക ഭാരവാഹികളായ അനൂപ് ഡേവിസ്കാട്, മധു അമ്പലപുരം നോട്ടീസ് നൽകി വിളിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ഇപ്പോൾ എം.എം. വർഗീസിനെ ഇ.ഡി. വിളിപ്പിച്ചിരിക്കുന്നത്. നേരത്തെയും എം.എം. വർഗീസിനെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. രണ്ടാം ഘട്ട അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ ഇ.ഡി. നോട്ടീസ് നൽകിയിരിക്കുന്നത്.മുൻ …