അസുഖത്തെ തുടർന്ന് ഒരു വർഷത്തോളമായി ചികിത്സയിലായിരുന്ന 9 വയസ്സുകാരി മരിച്ചു; വിദ്യാർത്ഥിനിയുടെ മരണത്തിൽ നാട് തേങ്ങി
കാസർകോട്: അസുഖത്തെ തുടർന്ന് ഒരു വർഷത്തോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന 9 വയസ്സുകാരി മരണത്തിന് കീഴടങ്ങി. മുളിയാർമാസ്തികുണ്ടിൽ താമസിക്കുന്ന പ്രവാസി സലാമി ൻ്റെയും മിസ്രിയയുടെയും മകൾസജമറിയ(9) ആണ് മരിച്ചത്. തലശ്ശേരിയിലെ ആശുപത്രിയിൽ വച്ച് വ്യാഴാഴ്ച വൈകിട്ടാണ് മരണപ്പെട്ടത്. എട്ടു മാസത്തോളമായി ചികിൽസയിലായിരുന്നു.ഇന്ദിരാനഗർ ഔട്ട്ലുക്ക് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നാലാം തരം വിദ്യാർത്ഥിനിയാണ്. രാത്രിയോടെമാലിക് ദിനാർ പള്ളിയിൽ ഖബറടക്കും. ശിബ്ല,സഫ എന്നിവരാണ് സഹോദരങ്ങൾ. വിദ്യാർത്ഥിയുടെ അകാലത്തിലുള്ള മരണം നാടിൻ്റെ നൊമ്പരമായി.