യുവ വനിതാ ഡോക്ടർ ഫ്ലാറ്റിൽ മരിച്ച നിലയിൽ; മുറിയിൽനിന്നു സിറിഞ്ചും ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു

തിരുവനന്തപുരം: യുവ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ സീനിയർ റസിഡന്റ് ഡോക്ടർ വെള്ളനാട് സ്വദേശിനി അഭിരാമി ബാലകൃഷ്ണൻ (30) ആണു മരിച്ചത്. അമിത അളവിൽ അനസ്തേഷ്യ മരുന്ന് കുത്തിവച്ചതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. ഉള്ളൂർ പി.ടി.ചാക്കോ നഗറിലെ ഫ്ലാറ്റിൽ മെഡിക്കൽ കോളജിലെ മറ്റു ഡോക്ടർമാക്കൊപ്പമാണ് അഭിരാമി വാടകയ്ക്കു താമസിച്ചിരുന്നത്. ചൊവ്വാഴ്ച‌ ഉച്ചയ്ക്കു ഭക്ഷണത്തിനുശേഷം മുറിയിൽ കയറി വാതിലടിച്ച അഭിരാമിയെ ഏറെനേരം വിളിച്ചിട്ടും തുറക്കാത്തതിനെ തുടർന്നു നടത്തിയ പരിശോധനയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. …

ശാന്തിപള്ളയിലെ പ്രവാസിയുടെ വീട്ടിലെ കവർച്ച; മോഷ്ടാക്കളുടെ വിരലടയാളങ്ങൾ ലഭിച്ചു

കാസർകോട്: കുമ്പള ശാന്തിപള്ളത്തെ പ്രവാസി സുബൈറിന്റെ വീട്ടിലെ കവർച്ചയിൽ പൊലീസ് അന്വേഷണം ഊർജിതം. പ്രതികളുടെതെന്നു സംശയിക്കുന്ന 20 ഓളം വിരലടയാളങ്ങൾ പൊലീസിന് ലഭിച്ചു. കുമ്പള ഇൻസ്പെക്ടർ ടി എം വിപിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. 23 പവൻ സ്വർണാഭരണങ്ങളും 400 ദിർഹവും ആണ് വീട്ടിൽ നിന്ന് കവർച്ച ചെയ്യപ്പെട്ടത്. ഡോഗ് സ്ക്വാഡ് എത്തിച്ച പോലീസ് നായ മണം പിടിച്ച് തൊട്ടടുത്ത വീടുകളിലും പിന്നീട് കവർച്ച ചെയ്യപ്പെട്ട വീടിന്റെ പിറകുവശത്തും മണം പിടിച്ചുനിന്നു. വിജനമായ പ്രദേശത്തേക്കും പോലീസ് നായ …

അച്ഛൻ എഴുതിയ വരികൾക്ക് മകളുടെ ഈണം; ‘ഇനിമേല്‍’ എന്ന മ്യൂസിക് വീഡിയോ പുറത്തിറങ്ങി

സംവിധായകന്‍ ലോകേഷ് കനകരാജും ശ്രുതി ഹാസനും പ്രണയജോഡികളായെത്തുന്ന ‘ഇനിമേല്‍’ എന്ന മ്യൂസിക് വീഡിയോ പുറത്തിറങ്ങി. കമല്‍ ഹാസൻ ഗാനരചന നിര്‍വഹിച്ചിരിക്കുന്ന ‘ഇനിമേലി’ന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നതും ആലപിച്ചിരിക്കുന്നതും ശ്രുതി ഹാസനാണ്.കമല്‍ ഹാസന്റെ നിര്‍മാണ കമ്പനിയായ രാജ് കമല്‍ ഇന്റര്‍നാഷണലാണ് വീഡിയോ നിർമിച്ചിരിക്കുന്നത്. ദ്വാരകേഷ് പ്രഭാകറാണ് സംവിധാനം. രണ്ട് പേര്‍ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും വിവാഹം ചെയ്യുന്നതും പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് മ്യൂസിക് വീഡിയോയുടെ പ്രമേയം. 2022-ല്‍ കമല്‍ ഹാസനെ നായകനാക്കി ‘വിക്രം’ എന്ന ചിത്രം ലോകേഷ് ഒരുക്കിയിരുന്നു. ലോകേഷ് സിനിമാറ്റിക് …

ഹരിത കർമ്മ സേന ശേഖരിച്ച മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു; സമീപത്തെ ഷെഡ്ഡിൽ ഉറങ്ങുകയായിരുന്ന ഒരാൾ വെന്തുമരിച്ചു

വയനാട് നെന്മേനി പഞ്ചായത്തിൽ ചുള്ളിയോട് ചന്തയ്ക്കു സമീപം മാലിന്യക്കൂമ്പാര ത്തിന് തീപിടിച്ച് ഒരാൾ മരിച്ചു. ചുള്ളിയോട് അ മ്പലക്കുന്ന് പണിയ കോളനിയിലെ ഭാസ്കരനാണ് മരിച്ചത്.ഹരിതകർമസേന ശേഖരിച്ച് ചന്തയ്ക്കു സമീപത്തായി കൂട്ടിയിട്ട മാലിന്യത്തിനാണ് തിങ്കളാഴ്ച്‌ച രാത്രി പതിനൊന്നോടെ തീപിടിച്ചത്. ഇതിനുസമീപം ഷെഡ്ഡിൽ കിടന്നുറങ്ങുകയായിരുന്നു ഭാ സ്കരനെന്ന് നാട്ടുകാർ പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ബത്തേരിയിൽനിന്ന് അഗ്നിരക്ഷാസേനയെ ത്തി നടത്തിയ തെരച്ചിലിലാണ് ഭാസ്കരന്റെ മൃതദേഹം കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയി ലായിരുന്ന മൃതദേഹം സുൽത്താൻബത്തേരി താ ലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

ദേശാഭിമാനി പാലക്കാട് ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ ടി എം സുജിത് അന്തരിച്ചു

ദേശാഭിമാനി പാലക്കാട് ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ ടി എം സുജിത് അന്തരിച്ചു. 30 വയസ്സായിരുന്നു. തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.2019 ലാണ് ദേശാഭിമാനിയില്‍ റിപ്പോര്‍ട്ടറായത്. പാലക്കാട് വിക്ടോറിയ കോളേജ്, കോഴിക്കോട് പ്രസ് ക്ലബ് എന്നിവിടങ്ങളിലായിരുന്നു പഠനം. മലയാള മനോരമ പത്രത്തിലും പ്രവര്‍ത്തിച്ചിരുന്നു. സിപിഐ എം സത്രംകാവ് ബ്രാഞ്ചംഗമാണ്.മുണ്ടൂര്‍ കാഞ്ഞിക്കുളം തെക്കുംകരയില്‍ മോഹനന്റെയും സുശീലയുടെയും മകനാണ്. ഭാര്യ: കാവ്യ(നെന്മാറ). സഹോദരന്‍ ശരത്‌.

പൈവളികെ പഞ്ചായത്ത് അവിശ്വാസ പ്രമേയം; ബിജെപിയെ പിന്തുണച്ച കോണ്‍ഗ്രസ് അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

കാസർകോട്: പൈവളികെ പഞ്ചായത്ത് പ്രസിഡണ്ടായ സിപിഎം അംഗത്തിനെതിരെ ബിജെപി അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത കോൺഗ്രസ് മെമ്പർ അവിനാശ് മച്ചാദോയെ കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്തെന്നു ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ അറിയിച്ചു. പൈവളികെ പഞ്ചായത്ത് പതിനഞ്ചാം വാർഡ് അംഗവും 19 അംഗ പഞ്ചായത്ത് ഭരണസമിതിയിലെ ഏക കോൺഗ്രസ് അംഗവുമാണ് മച്ചാദോ. മച്ചാദോയുടെ സസ്പെൻഷനിലൂടെ പൈവളികെ പഞ്ചായത്തിൽ കോൺഗ്രസിന് അംഗം ഇല്ലാതായി. അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ കടുത്ത പോരാട്ടം നടത്തുന്ന സിപിഎമ്മിനെ …

ചമയവിളക്ക് ആഘോഷത്തിനിടെ തിക്കുംതിരക്കും; അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം

കൊല്ലം ചവറ കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയവിളക്കിനോട് അനുബന്ധിച്ച് വണ്ടിക്കുതിര വലിക്കുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് അഞ്ചുവയസുകാരി മരിച്ചു. ചവറ വടക്കുംഭാഗം പാറശേരി തെക്കതില്‍ വീട്ടില്‍ രമേശന്റെയും ജിജിയുടെയും മകള്‍ ക്ഷേത്രയാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 12ഓടെയായിരുന്നു അപകടം. കടത്താറ്റുവയലില്‍ നടന്ന കെട്ടുകാഴ്ചയ്ക്കിടെ നാല് ചക്രങ്ങളുള്ള വണ്ടിക്കുതിര നിയന്ത്രണം തെറ്റുകയും ഇതിനിടെയുണ്ടായ തിരക്കില്‍ അച്ഛന്റെ കൈയിലിരുന്ന കുഞ്ഞ് അപകടത്തില്‍പെടുകയുമായിരുന്നു എന്നാണ് വിവരം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പൂട്ടിയ മദ്യ വിൽപനകേന്ദ്രം തുറക്കണമെന്ന്; തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചൂട് പിടിക്കുന്നതിനിടെ ചെറുവത്തൂരിൽ വീണ്ടും ബാനർ

കാസർകോട്: പൂട്ടിയിട്ട മദ്യ വിൽപനകേന്ദ്രം തുറക്കണമെന്ന ആവശ്യം ഉന്നയിച്ച് ചെറുവത്തൂരിൽ വീണ്ടും ബാനർ സ്ഥാപിച്ചു. ബസ്റ്റാൻഡ് പരിസരത്ത് ഉയർത്തിയ ബാനർ പിന്നീട് ഒരു സംഘം അഴിച്ചുമാറ്റി. ഇതോടെ വിഷയം തെരഞ്ഞെടുപ്പ് പ്രചരണ ചൂടിൽ വിവാദമാവുകയാണ്. ചെറുവത്തൂരിലെ പോരാളികൾ എന്ന പേരിൽ ഏതാനും പേരാണ് ഞായറാഴ്ച ബാനർ സ്ഥാപിച്ചത്. നിങ്ങൾക്ക് പറ്റിയ ത് തെറ്റ് തന്നെ എന്ന തലക്കെട്ടിലാണ് ബാനർ ഉയർന്നിരിക്കുന്നത്.ഞങ്ങൾ അണികൾ പറഞ്ഞത് തെറ്റ് തിരു ത്താനാണ്. ഈ ശബ്ദം നിങ്ങൾ ചെവി കൊണ്ടില്ലെങ്കിൽ നിങ്ങളിൽ നിന്ന് …

പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ ടി എൻ പ്രകാശ് അന്തരിച്ചു

കണ്ണൂർ: പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ ടി എൻ പ്രകാശ് അന്തരിച്ചു. 69 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവായ പ്രകാശിന്‍റെ ഏറ്റവും ശ്രദ്ധ നേടിയ നോവൽ കൈകേയി ആയിരുന്നു. പുരാണ കഥാപാത്രം കൈകേയിയെ വ്യത്യസ്തമായി അവതരിപ്പിച്ച നോവൽ നിരൂപക പ്രശംസ നേടിയിരുന്നു. താപം, തണൽ, വിധവകളുടെ വീട് തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികൾ. നിരവധി ചെറുകഥകളും ബാലസാഹിത്യ കൃതികളും എഴുതി. കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസറായാണ് …

യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം

കാസർകോട്: യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂടാൽ മെർക്കള സുബ്ബയ്യ ക്കട്ടയിലെ പ്രകാശ് ഷെട്ടി (48 ) ആണ് മരിച്ചത്. മൃതദേഹത്തിന് ആറ് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നു. വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. വീട്ടിൽ പ്രകാശ് ഷട്ടി തനിച്ചായിരുന്നു താമസം എന്നു പറയുന്നു. ശനിയാഴ്ച രാവിലെ വീട്ടിൽനിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയും രണ്ടു മക്കളുമുണ്ട്. ഇവർ കർണാടകയിലെ അവരുടെ വീട്ടിലായിരുന്നുവെന്നു പറയുന്നു. ഷെട്ടിയെ …

അമ്പലത്തറയിൽ കള്ളനോട്ട് പിടികൂടിയ സംഭവം; രണ്ട് പ്രതികൾക്കും ജാമ്യം അനുവദിച്ചു

കാസർകോട്: ഗുരുപുരത്തെ വാടകവീട്ടിൽ നിന്നും നിരോധിച്ച 2000 രൂപയുടെ 6.96 കോടികള്ളനോട്ട് പിടികൂടിയ കേസിലെ രണ്ട് പ്രതികൾക്കും കോടതി ജാമ്യംഅനുവദിച്ചു. പെരിയ കല്യോട്ട് ബി.എസ് ഹൗസിലെ അബ്ദുൽ റസാഖ് (49), മൗവ്വൽ പരയങ്ങാനത്ത് താമസക്കാരനും കർണ്ണാടക പുത്തൂർ സ്വദേശിയുമായ സുലൈമാൻ(52)എന്നിവർക്കാണ്ഹോസ്ദുർഗ് ഒന്നാം ക്ലാസ്മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകിയത്. വയനാട്ടിൽ പിടിയിലായ പ്രതികളെ ശനിയാഴ്ച പുലർച്ചെ അമ്പലത്തറ സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്.ആളുകളെ കബളിപ്പിക്കാനാണ് വ്യാജ നോട്ടുകൾ ശേഖരിച്ചതെന്നാണ് സുലൈമാൻ പൊലീസിന് നൽകിയ മൊഴി. എന്നാൽ അത് പോലീസ് …

മോസ്കോയിൽ സംഗീത പരിപാടിയ്‌ക്കിടെ ഭീകരാക്രമണം; 60 പേർ കൊല്ലപ്പെട്ടു; 100ലേറെ പേര്‍ക്ക് പരിക്കേറ്റു; ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു

മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ സംഗീത പരിപാടിക്കിടെ നടന്ന ഭീകരാക്രമണത്തിൽ 60 പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്കേറ്റു. ഇതിൽ 40 ഓളം പേരുടെ നില ഗുരുതരമാണ്. മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാളിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. സംഗീതപരിപാടിക്കിടെ മുഖംമൂടി ധരിച്ച അക്രമികൾ കാണികൾക്കുനേരേ വെടിയുതിർക്കുകയായിരുന്നു. അക്രമിസംഘത്തിൽ അഞ്ചുപേരുണ്ടായിരുന്നു. വെടിവെയ്പിന് പിന്നാലെ കെട്ടിടത്തിൽ നിരവധി സ്ഫോടനങ്ങളും നടന്നു. കെട്ടിടത്തിൽനിന്ന് തീ ഉയരുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു.ഒൻപതിനായിരത്തോളം ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന കെട്ടിടസമുച്ചയത്തിലായിരുന്നു പരിപാടി …

ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു; ഒൻപത് പേര്‍ക്ക് പരിക്കേറ്റു

കൊല്ലം: ജോനകപ്പുറത്ത് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. ഒൻപത് പേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട് കൊടമംഗലം സ്വദേശി പരശുരാമൻ (60) ആണ് മരിച്ചത്. ഭിന്നശേഷിയുള്ള ആളായിരുന്നു. മദ്യ ലഹരിയിൽ ബൈക്ക് ഇടിച്ച് കയറ്റുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. ബൈക്ക് അപകടകരമായ രീതിയിൽ ഓടിച്ച പള്ളിത്തോട്ടം സ്വദേശി സിബിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഹാര്‍ബര്‍ റോഡിൽ അമിത വേഗതയിലെത്തിയ ബൈക്ക് പുതച്ച്ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. മൂന്നാംകരയിൽ വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. …

അമ്പലത്തറയിൽ ഏഴ് കോടിയുടെ വ്യാജ കറൻസി കണ്ടെത്തിയ സംഭവം; രണ്ടുപേർ വയനാട്ടിൽ പിടിയിൽ

കാസർകോട്: 6.96 കോടിയുടെ വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ പിടികൂടിയ കേസില്‍ ഒളിവില്‍ പോയ രണ്ടുപേരെ ബത്തേരി പൊലീസ് സാഹസികമായി പിടികൂടി. പെരിയ സി.എച്ച് ഹൗസിലെ അബ്ദുള്‍ റസാക്ക്(49), മവ്വല്‍, പരയങ്ങാനം വീട്ടില്‍ സുലൈമാന്‍(52) എന്നിവരെയാണ് ബത്തേരി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. ബത്തേരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ അമ്പലത്തറ പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. ബേളൂര്‍ വില്ലേജില്‍ ഗുരുപുരത്ത് വാടകക്കെടുത്ത വീട്ടില്‍ സൂക്ഷിച്ചിരുന്ന വ്യാജ …

അടക്കാത്തോട് നിന്ന് പിടികൂടിയ കടുവയും ചത്തു; പോസ്റ്റ്മോർട്ടം ഇന്ന്

കണ്ണൂർ: കേളകം അടക്കാത്തോട് നിന്ന് പിടികൂടിയ കടുവയും ചത്തു. മയക്കുവെടി വെച്ച് പിടികൂടിയ കടുവ കണ്ണവം റെയിഞ്ച് ഫോറസ്റ്റ് ഓഫീസിൽ എത്തിച്ചപ്പോഴേ അവശനായിരുന്നു. മുഖത്തും നെഞ്ചിലും മുറിവുകൾ ഉണ്ടായിരുന്നു. പഴുപ്പോടുകൂടിയ വ്രണങ്ങളായിരുന്നു കടുവയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. കടുവയ്ക്ക് അനീമിയ ഉണ്ടായിരുന്നതായും പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. അവശനായ കടുവയെ തുടർ ചികിത്സയ്ക്കായി വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാനായിരുന്നു തീരുമാനം. അതിനിടയിലാണ് കടുവ ചത്തത്. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാർഗ്ഗ നിർദ്ദേശപ്രകാരം വെള്ളിയാഴ്ച രാവിലെ പോസ്റ്റുമോർട്ടം നടത്തും.വനംവകുപ്പിന്റെ തിരച്ചിലിനിടെ …

ഭാര്യാപിതാവിൽ നിന്നും 108 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയുടെ വീട്ടിൽ ഇ ഡി റെയ്ഡ്; 12.5 ലക്ഷം രൂപയും സ്വർണവും പിടിച്ചെടുത്തു; കർണാടക എംഎൽഎയുടെ സ്റ്റിക്കർ പതിപ്പിച്ച കാറും പിടികൂടി

കാസർകോട്: കൊച്ചിയിലെ പ്രവാസി വ്യവസായിയായ ഭാര്യാപിതാവില്‍ നിന്ന് 108 കോടി രൂപയോളം തട്ടിയെടുത്ത കേസിലെ പ്രതിയുടെ വീട്ടിൽ ഇ ഡി റെയ്ഡ്. കാസർകോട്, ചെർക്കള സ്വദേശി കുദ്രോളി ഹാഫിസ് മുഹമ്മദിൻ്റെ വീട്ടിലാണ് വ്യാഴാഴ്ച രാവിലെ എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റ് റെയ്‌ഡ്‌ നടത്തിയത്. ഹാഫിസ് മുഹമ്മദ് കുദ്രോളിയുടെ വീട്ടിലടക്കം ഇയാളുമായി ബന്ധപ്പെട്ട ഒമ്പത് കേന്ദ്രങ്ങളിലാണ് ഇ.ഡി. സംഘം പരിശോധന നടത്തിയത്. റെയ്‌ഡിൽ 12.5 ലക്ഷം രൂപയും 1600 ഗ്രാം സ്വർണവും ഇ.ഡി സംഘം പിടിച്ചെടുത്തതായാണ് വിവരം. ഹാഫിസിൻ്റെ 4.4 കോടി …

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തു; ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അറസ്റ്റിൽ. മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആണ് അറസ്റ്റ് ചെയ്തത്. കെജരിവാളിൻ്റെ വസതിയിൽ എത്തിയാണ് അറസ്റ്റ് ചെയ്‌തത്‌. അദ്ദേഹത്തിന്റെ വസതിക്ക് മുന്നിൽ പ്രവർത്തകരുടെ പ്രതിഷേധം നടക്കുന്നു. കെജരിവാളിന്റെ അറസ്റ്റിനെ തുടർന്ന് ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മദ്യനയക്കേസിൽ അറസ്റ്റ് തടയണമെന്ന ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ വ്യാഴാഴ്ച വൈകിട്ട് കെജ്‌രിവാളിന്റെ വീട്ടിൽ ഇ.ഡി സംഘമെത്തുകയായിരുന്നു. സെർച്ച് വാറണ്ടുമായി 12 അംഗ ഇ.ഡി സംഘമാണ് കെജ്‌രിവാളിൻ്റെ വീട്ടിലെത്തിയത്. വീടിനു പുറത്ത് വൻ പൊലീസ് …

നര്‍ത്തകനും കലാകാരനുമായ ആര്‍എല്‍വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിച്ച നർത്തകി സത്യഭാമക്കെതിരെ സോഷ്യൽ മീഡിയയിൽ പൊങ്കാല; പ്രതിഷേധം ശക്തം; സത്യഭാമക്കെതിരെയുള്ള സ്ത്രീ പീഡനക്കേസും കുത്തിപ്പൊക്കി മാധ്യമങ്ങൾ

തൃശൂര്‍: അന്തരിച്ച താരം കലാഭവൻ മണിയുടെ സഹോദരനും നര്‍ത്തകനും കലാകാരനുമായ ആര്‍എല്‍വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിക്കും വിധം സംസാരിച്ച കലാമണ്ഡലം സത്യഭാമയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ പൊങ്കാല. നിരവധി പേരാണ് ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയുമായി എത്തിയത്. പ്രമുഖരടക്കം നിരവധി പേർ സത്യഭാമയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി. മന്ത്രിമാരും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും സാഹിത്യകാരന്മാരും പൊതുപ്രവർത്തകരും സത്യഭാമക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അതിനിടെ ചില മാധ്യമങ്ങൾ അവർക്കെതിരെ ഉണ്ടായിരുന്ന സ്ത്രീധന പീഡനക്കേസും കുത്തിപ്പൊക്കി. 2022ലാണ് ഇങ്ങനെയൊരു കേസ് ഫയല്‍ ചെയ്യപ്പെട്ടത്. സത്യഭാമയ്‌ക്കെതിരെ …