ഹരിത കർമ്മ സേന ശേഖരിച്ച മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു; സമീപത്തെ ഷെഡ്ഡിൽ ഉറങ്ങുകയായിരുന്ന ഒരാൾ വെന്തുമരിച്ചു

വയനാട് നെന്മേനി പഞ്ചായത്തിൽ ചുള്ളിയോട് ചന്തയ്ക്കു സമീപം മാലിന്യക്കൂമ്പാര ത്തിന് തീപിടിച്ച് ഒരാൾ മരിച്ചു. ചുള്ളിയോട് അ മ്പലക്കുന്ന് പണിയ കോളനിയിലെ ഭാസ്കരനാണ് മരിച്ചത്.
ഹരിതകർമസേന ശേഖരിച്ച് ചന്തയ്ക്കു സമീപത്തായി കൂട്ടിയിട്ട മാലിന്യത്തിനാണ് തിങ്കളാഴ്ച്‌ച രാത്രി പതിനൊന്നോടെ തീപിടിച്ചത്. ഇതിനുസമീപം ഷെഡ്ഡിൽ കിടന്നുറങ്ങുകയായിരുന്നു ഭാ സ്കരനെന്ന് നാട്ടുകാർ പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ബത്തേരിയിൽനിന്ന് അഗ്നിരക്ഷാസേനയെ ത്തി നടത്തിയ തെരച്ചിലിലാണ് ഭാസ്കരന്റെ മൃതദേഹം കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയി ലായിരുന്ന മൃതദേഹം സുൽത്താൻബത്തേരി താ ലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page