അമ്പലത്തറയിൽ കള്ളനോട്ട് പിടികൂടിയ സംഭവം; രണ്ട് പ്രതികൾക്കും ജാമ്യം അനുവദിച്ചു

കാസർകോട്: ഗുരുപുരത്തെ വാടകവീട്ടിൽ നിന്നും നിരോധിച്ച 2000 രൂപയുടെ 6.96 കോടി
കള്ളനോട്ട് പിടികൂടിയ കേസിലെ രണ്ട് പ്രതികൾക്കും കോടതി ജാമ്യംഅനുവദിച്ചു. പെരിയ കല്യോട്ട് ബി.എസ് ഹൗസിലെ അബ്ദുൽ റസാഖ് (49), മൗവ്വൽ പരയങ്ങാനത്ത് താമസക്കാരനും കർണ്ണാടക പുത്തൂർ സ്വദേശിയുമായ സുലൈമാൻ(52)
എന്നിവർക്കാണ്
ഹോസ്ദുർഗ് ഒന്നാം ക്ലാസ്
മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകിയത്. വയനാട്ടിൽ പിടിയിലായ പ്രതികളെ ശനിയാഴ്ച പുലർച്ചെ അമ്പലത്തറ സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്.
ആളുകളെ കബളിപ്പിക്കാനാണ് വ്യാജ നോട്ടുകൾ ശേഖരിച്ചതെന്നാണ് സുലൈമാൻ പൊലീസിന് നൽകിയ മൊഴി. എന്നാൽ അത് പോലീസ് അത്ര വിശ്വാസത്തിലെടുത്തിട്ടില്ല. വെള്ളിയാഴ്ച വൈകീട്ടാണ് ബത്തേരി പൊലീസ് ഇൻസ്പെക്ടർ കെ.ബൈജു ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
രണ്ടാം പ്രതി സുലൈമാൻ താമസിച്ചിരുന്ന മൗവ്വലിലെ വീട്ടിലും തെളിവെടുപ്പ് നടത്തി.
നിരോധിച്ച 2000 രൂപയുടെ നാല് നോട്ടുകളാണ് വീട്ടിൽ നിന്നും കണ്ടെത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page