ഉദാരമതികളുടെ സഹായത്തിന് കാത്തുനിന്നില്ല; സുരേഷ് തളങ്കര യാത്രയായി

  കാസര്‍കോട്: മനുഷ്യ സ്‌നേഹികളുടെ സഹായത്തിന് കാത്തുനില്‍ക്കാതെ നിഷ്‌കളങ്കനായ സുരേഷ് തളങ്കര(55) യാത്രയായി. കാസര്‍കോട് ശ്രീ ഭഗവതീ സേവാസംഘം മുഴുവന്‍ സമയ പ്രവര്‍ത്തകനും തളങ്കര ഗ്രാമ കമ്മിറ്റി പ്രസിഡന്റുമായിരുന്നു. അസുഖത്തെ തുടര്‍ന്ന് നേരത്തെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും പരിയാരത്തും ചികില്‍സയിലായിരുന്നു. വീണ്ടും അസുഖം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദേര്‍ളക്കട്ട ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികില്‍സയിലിരിക്കെയാണ് ശനിയാഴ്ച ഉച്ചയോടെ അന്തരിച്ചത്. മൃതദേഹം നാട്ടിലെത്തിച്ചു. ചെന്നിക്കര ശ്മശാനത്തില്‍ സംസ്‌കരിക്കും. ദീര്‍ഘനാളായി ചികില്‍സയില്‍ കഴിയുന്ന സുരേഷിനെ സഹായിക്കുന്നതിനായി ഭഗവതീ സേവാ സംഘം ധനസമാഹരണം നടത്തിവരികയായിരുന്നു. …

വടക്കന്‍ ജില്ലകളില്‍ കനത്തമഴ തുടരും; നാളെ കാസര്‍കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്

  തിരുവനന്തപുരം: വടക്കന്‍ ജില്ലകളില്‍ ഇനിയും കനത്തമഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നത്. നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. നാളെ എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും തിങ്കളാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത 3 മണിക്കൂറില്‍ ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും …

എലിവിഷം കഴിച്ചതിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന വെല്‍ഡിങ് തൊഴിലാളിയായ യുവാവ് മരിച്ചു

  കാസര്‍കോട്: എലിവിഷം കഴിച്ചതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. മടിക്കൈ കാഞ്ഞിരപ്പൊയില്‍ പെരളം സ്വദേശി കറുകവളപ്പില്‍ വിഷ്ണു(25) ആണ് മരിച്ചത്. വെല്‍ഡിങ് തൊഴിലാളിയായിരുന്നു. മൂന്നുദിവസം മുമ്പാണ് വിഷം കഴിച്ചത്. തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പുലര്‍ച്ചേ ഒരുമണിയോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം ഞായറാഴ്ച രാവിലെ വീട്ടിലെത്തിക്കും. 9 മണിക്ക് വീട്ടുളപ്പില്‍ സംസ്‌കരിക്കും. ബാലാമണിയാണ് മാതാവ്.

ഉഡുപ്പിയില്‍ പിടിയിലായ ശ്രുതിയെ മേല്‍പ്പറമ്പ് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റുരേഖപ്പെടുത്തി; ഉച്ചയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും

  കാസര്‍കോട്: പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേരെ ഹണിട്രാപ്പില്‍ കുടുക്കിയ ശ്രുതി കൊമ്പനടുക്കത്തെ(35) മേല്‍പ്പറമ്പ് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റുരേഖപ്പെടുത്തി. ഇന്‍സ്‌പെക്ടര്‍ കെ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കര്‍ണാടക ഉഡുപ്പിയിലെ ഒരു ലോഡ്ജില്‍ വച്ചാണ് ശ്രുതിയെ പിടികൂടിയത്. ഈ സമയത്ത് ഒപ്പം ഉണ്ടായിരുന്ന മക്കളെ ശ്രുതിയുടെ മാതാവിനൊപ്പം അയച്ചതായി പൊലീസ് പറഞ്ഞു. പ്രതിയെ ശനിയാഴ്ച രാവിലെ സ്റ്റേഷനിലെത്തിയ പരാതിക്കാരനായ പൊയിനാച്ചി സ്വദേശി തിരിച്ചറിഞ്ഞു. തുടര്‍ന്ന് ശ്രുതിയില്‍ നിന്ന് പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തി. ഉച്ചകഴിഞ്ഞ് …

അര്‍ജുന്റെ ലോറി 132 മീറ്റര്‍ അകലെ; മനുഷ്യ സാന്നിധ്യം ഉറപ്പിക്കാനായില്ല

  ഷിരൂരിലെ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താനായി പന്ത്രണ്ടാം ദിനത്തില്‍ നടത്തിയ ഡ്രോണ്‍ പരിശോധനയില്‍ ലോറി പുഴയില്‍ നിന്നും 132 മീറ്റര്‍ അകലെ കണ്ടെത്തി. ലോറി നേരത്തേയുണ്ടായിരുന്ന ഭാഗത്തുനിന്ന് തെന്നി നീങ്ങുകയാണെന്നാണ് നിഗമനം. ട്രക്കുള്ളത് ചെളിയില്‍ പൂഴ്ന്ന നിലയിലാണെന്നും ഭാഗികമായി തകര്‍ന്നിട്ടുണ്ടെന്നും ദൗത്യസംഘം അറിയിച്ചു. മനുഷ്യ സാന്നിധ്യം കണ്ടെത്താനിയിട്ടില്ല. ട്രക്കുള്ളത് ചെളിയില്‍ പൂഴ്ന്ന നിലയിലാണെന്നും ഭാഗികമായി തകര്‍ന്നിട്ടുണ്ടെന്നും ദൗത്യസംഘം അറിയിച്ചു. അതേസമയം അതില്‍ മനുഷ്യ സാന്നിധ്യമുണ്ടോയെന്ന് ഉറപ്പിക്കാന്‍ കഴിയുന്നില്ലെന്നാണ് വിവരം. ട്രക്കിന്റേതിന് സമാനമായ സിഗ്‌നലുകള്‍ …

ജമ്മു കശ്മീരിലെ കുപ് വാരയില്‍ പാക്ക് സൈന്യത്തിന്റെ നീക്കം തകര്‍ത്തു; ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു; പാക്കിസ്ഥാന്റെ ഒരു സൈനീകനും കൊല്ലപ്പെട്ടു

  ജമ്മു കശ്മീര്‍: കുപ്വാരയിലെ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ആക്രമണം പരാജയപ്പെടുത്തിയെന്ന് സൈന്യം. ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. പാക്കിസ്ഥാന്റെ ഭാഗത്തും ഒരാള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണം നടത്തിയത് ഭീകരരുമായി ബന്ധമുള്ള പാക് സൈന്യമെന്ന് ഇന്ത്യന്‍ സൈന്യം. പാക്കിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീമാണ് ആക്രമണം നടത്തിയത്. നിയന്ത്രണ രേഖയ്ക്ക് സമീപം മാചല്‍ സെക്ടറിലായിരുന്നു സംഭവം. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുന്നുണ്ട്. ഇന്ത്യന്‍ സൈന്യത്തിലെ മേജര്‍ അടക്കം നാല് സൈനികര്‍ക്ക് പരിക്കേറ്റതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. വടക്കന്‍ കശ്മീര്‍ ജില്ലയിലെ ത്രെഹ്ഗാം …

കുട്ടിഡ്രൈവര്‍മാര്‍ ജാഗ്രത; കാസര്‍കോട് ട്രാഫിക് പൊലീസ് പിന്നാലെയുണ്ട്

  കാസര്‍കോട്: നഗരത്തിലും, സമീപ പ്രദേശങ്ങളിലും, നിരത്തിലൂടെ ലൈസന്‍സ് ഇല്ലാതെ പായുന്ന കുട്ടി ഡ്രൈവര്‍മാരെ പിടികൂടാന്‍ കണ്ണുവെച്ച് കാസര്‍കോട് ട്രാഫിക് പൊലീസ്. ഇങ്ങനെ വിലസുന്നവരില്‍ ഭൂരിഭാഗവും സ്‌കൂള്‍ വിദ്യാര്‍ഥികളായതിനാല്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ശക്തമായ പരിശോധനകളാണ് പൊലീസ് നടത്തി വരുന്നത്. ഒരു മാസത്തിനിടെ മാത്രം കാസര്‍കോട് നഗരത്തില്‍ നിന്നും, സമീപ പ്രദേശങ്ങളില്‍ നിന്നുമായി 5 കുട്ടി ഡ്രൈവര്‍മാരെയാണ് കാസര്‍കോട് ട്രാഫിക് പൊലീസ് പിടികൂടിയത്. ഇവയില്‍ മൂന്ന് കേസുകളും പിടികൂടിയത്, കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂള്‍ പരിസരത്ത് …

കുമ്പള പഞ്ചായത്തിലെ ഫണ്ട് തിരിമറി; വിജിലന്‍സിന് പരാതി നല്‍കി

  കാസര്‍കോട്: കുമ്പള പഞ്ചായത്തിലെ ഫണ്ടില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ തിരിമറി നടത്തിയ സംഭവത്തെ കുറിച്ച് സമഗ്രഅന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് യുപി താഹിറയുടെ നേതൃത്വത്തില്‍ വിജിലന്‍സിന് നിവേദനം നല്‍കി. പഞ്ചായത്തപഹരണത്തെ കുറിച്ചും അതിനുണ്ടായ സാഹചര്യത്തെ കുറിച്ചും ഡിവൈഎസ്പി വി ഉണ്ണികൃഷ്ണന്‍ സംഘാംഗങ്ങളോട് ആരാഞ്ഞു. വൈസ് പ്രസിഡന്റ് നാസര്‍ മൊഗ്രാല്‍, അംഗങ്ങളായ ബിഎ റഹ്‌മാന്‍, യൂസഫ് ഉളുവാര്‍, അന്‍വര്‍ ഹുസൈന്‍, അബ്ദുല്‍ റിയാസ് തുടങ്ങിയവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്. സംഭവം ശ്രദ്ധയില്‍പെട്ടിട്ടും പരാതി നല്‍കുന്നതിനുണ്ടായ കാലതാമസം നാട്ടില്‍ …

മംഗളൂരു ബംഗളൂരു പാതയില്‍ മണ്ണിടിച്ചല്‍; നിരവധി ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു

rail-route-changed-due-to–near-   ബംഗളൂരു; മണ്ണിടിച്ചിലിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ബെംഗളുരു-മംഗളുരു റൂട്ടില്‍ നിരവധി ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. വെള്ളിയാഴ്ച വൈകീട്ട് ആറരയോടെ കര്‍ണാടക ഹാസനിലെ സകലേഷ് പുര മേഖലയില്‍ യദകുമേരി കടഗരവള്ളി സ്റ്റേഷനുകള്‍ക്ക് ഇടയിലാണ് മണ്ണിടിഞ്ഞത്. വൈകിയ ട്രെയിനുകളിലുള്ള യാത്രക്കാര്‍ക്ക് കര്‍ണാടക സര്‍ക്കാരിന് കീഴിലെ കെഎസ്ആര്‍ടിസി ബസ്സില്‍ യാത്രയൊരുക്കി. മണ്ണിടിച്ചിലില്‍ ഗുഡ്സ് ട്രെയിനിന്റെ എഞ്ചിന്‍ ഭാഗത്ത് സാരമായ കേടുപാടുകള്‍ പറ്റി. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ ട്രാക്കിലെ മണ്ണ് മാറ്റി തുടങ്ങി. ഇതുവഴി വേഗം കുറച്ച് ട്രെയിനുകള്‍ …

പൂസായി മോഷണം നടത്താൻ വീട്ടിൽ കയറി, അലമാര തപ്പിയിട്ടും ഒന്നും കിട്ടിയില്ല, കട്ടിൽ കണ്ടപ്പോൾ അൽപ്പം മയങ്ങി, വീട്ടുടമസ്ഥൻ വന്നപ്പോൾ സംഭവിച്ചത്

കോയമ്പത്തൂര്‍: അടിച്ചു പൂസായി മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ അതേ വീട്ടില്‍ തന്നെ കിടന്നുറങ്ങിപ്പോയി. കരുമത്താംപട്ടി സ്വദേശി ബാലസുബ്രഹ്‌മണ്യനെ(55)യാണ് പൊലീസും വീട്ടുടമയും ചേര്‍ന്ന് പിടികൂടിയത്. കാട്ടൂര്‍ രാംനഗറിലെ നെഹ്റു സ്ട്രീറ്റില്‍ താമസിക്കുന്ന രാജന്റെ വീട്ടിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം പകല്‍സമയത്ത് രാജന്‍ വീട് പൂട്ടി ഭാര്യയുടെ വീട്ടിലേക്കുപോയ സമയത്താണ് ബാലസുബ്രഹ്‌മണ്യന്‍ മോഷണത്തിനെത്തിയത്. മദ്യപിച്ചെത്തിയ ബാലസുബ്രഹ്‌മണ്യന്‍ വീട് കുത്തിത്തുറന്ന് അകത്തുകടന്ന ശേഷം പണവും ആഭരണവും തേടി എല്ലാ മുറികളിലും പരിശോധന നടത്തി. ഒന്നും കിട്ടിയില്ല. ഇതിനിടെ കിടപ്പുമുറിയില്‍ കിടന്ന് അറിയാതെ …

കാർ തലകീഴായി മറിഞ്ഞു, സിനിമ ചിത്രീകരണത്തിനിടെ നടൻ അർജുൻ അശോകനുൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്

  കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിൽ നടൻ അർജുൻ അശോകനുൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്. നടൻമാരായ സംഗീത് പ്രതാപ്, മാത്യു തോമസ് എന്നിവർക്കും ബൈക്ക് യാത്രികരായ രണ്ട് പേർക്കുമാണ് പരിക്കേറ്റത്. ഇവർ സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു. കൊച്ചി എം.ജി റോഡിൽ ശനിയാഴ്ച പുലർച്ചെ 1.30ഓടെ സിനിമ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. ബ്രൊമാൻസ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് അപകടം. അർജുനും സംഘവും ഉണ്ടായിരുന്ന കാർ ഓടിച്ചിരുന്നത് സിനിമയുടെ സ്റ്റണ്ട് മാസ്റ്ററാണെന്നും വിവരമുണ്ട്. നിസ്സാര പരിക്കേറ്റ താരങ്ങൾ ആശുപത്രിയിൽ …

 ‘മകൻ ലഹരിക്ക് അടിമ, ചികിത്സിക്കാൻ ഇനി പണമില്ല’: കാറിന് തീവച്ചു ദമ്പതികൾ ആത്മഹത്യ ചെയ്തു, കുറിപ്പ് പുറത്ത്

  തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. ദമ്പതികളുടെ വീട്ടിൽ നിന്നാണ് കുറിപ്പ് കണ്ടെടുത്തത്. തുകലശേരി സ്വദേശികളായ രാജു തോമസ് (69), ഭാര്യ ലൈജി തോമസ് (63) എന്നിവരെയാണ് വെള്ളിയാഴ്ച കാറിൽ വെന്തുമരിച്ച നിലയിൽ കണ്ടെത്തിയത്. ഏകമകൻ ലഹരിക്ക് അടിമയായതിന്റെ മനോവിഷമം കാരണം ജീവനൊടുക്കുന്നു എന്നാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. സ്വകാര്യ ലഹരി വിമുക്ത കേന്ദ്രത്തിൽ മകൻ ചികിത്സയിലാണെന്നും ഇനി ചികിത്സിക്കാൻ പണം ഇല്ലെന്നും കത്തിൽ പറയുന്നതായാണ് വിവരം. പൊലീസ് ഇടപെട്ട് …

ദുരിതയാത്രയ്ക്ക് അറുതിയാവും; മംഗളുരുവിലേക്കുള്ള മൂന്ന് ട്രെയിനുകൾക്ക് ഒരു ജനറൽ കോച്ച് അനുവദിച്ചു

  യാത്രക്കാരുടെ തിരക്കുകൾ പരിഗണിച്ചു വടക്കൻ ജില്ലകളിലേക്കുള്ള ട്രെയിനുകളിൽ അധിക ജനറൽ കോച്ചുകൾ റെയിൽവേ അനുവദിച്ചു. മംഗളൂരു വരെ പോകുന്ന മൂന്ന് ട്രയിനുകൾക്ക് ജനറൽ കോച്ചുകളും ഒരു ട്രെയിനിന് സെക്കൻഡ് സിറ്റിംഗ് കോച്ചുമാണ് റെയിൽവെ അധികമായി അനുവദിച്ചത്. ഏറനാട് എക്സ്പ്രസ്, പരശുറാം എക്സ്പ്രസ്, മലബാർ എക്സ്പ്രസ്സ് എന്നീ ട്രെയിനുകൾക്ക് ഓരോ ജനറൽ കോച്ച് അധികമായി അനുവദിച്ചു. കൂടാതെ തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസിലും ഒരു സെക്കൻഡ് സിറ്റിംഗ് കോച്ച് അധികം അനുവദിച്ചിട്ടുണ്ട്. കോഴിക്കോട് മുതൽ മംഗളൂരു വരെയുള്ള …

സ്ത്രീകളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച വ്ളോഗറെ സ്ത്രീകൾ കെട്ടിയിട്ട് മർദ്ദിച്ചു

  പാലക്കാട്: സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങൾ ചിത്രീകരിച്ചു പ്രചരിപ്പിച്ച വ്ളോഗറെ സ്ത്രീകൾ കെട്ടിയിട്ടു മർദ്ദിച്ചു.അട്ടപ്പാടി കോട്ടത്തറ ചന്തക്കടയിലെ മുഹമ്മദലി ജിന്ന എന്ന വ്ളോഗറെയാണു തമിഴ് നാട്ടിൽ നിന്നെത്തിയ സ്ത്രീകൾ കെട്ടിയിട്ടു മർദ്ദിച്ചത്. വിവരമറിഞ്ഞ് എത്തിയ അഗളി പൊലീസാണ് വ്ളോഗറെ ബന്ധനത്തിൽ നിന്നു മോചിപ്പിച്ചത്. സംഭവത്തിൽ വ്ളോഗർക്കും അയാളെ കെട്ടിയിട്ട് അടിച്ച തമിഴ് വനിതകൾക്കുമെതിരെ പൊലീസ് കേസെടുത്തു. ഇൻസ്റ്റഗ്രാം അടക്കമുളള സാമൂഹ്യമാധ്യമങ്ങളിലൂടെ സ്ത്രീകളുടെ നഗ്നചിത്രങ്ങളും മോർഫു ചെയ്ത ചിത്രങ്ങളും പ്രചരിപ്പിച്ചുവെന്നതിനാണ് ജിന്നക്കെതിരെ കേസെടുത്തതെന്നു പൊലീസ് പറഞ്ഞു.

ചീമേനി ഐടി പാർക്കിനടുത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

  കാസർകോട്: ചീമേനി ഐ ടി പാർക്കിന് സമീപം ഇന്നോവ കാറും ബൈക്കും കൂട്ടിയടിച്ച് യുവാവിനു ദാരുണാന്ത്യം. തിമിരി കുതിരുംചാൽ സ്വദേശി എം എ രാജേഷ്(45) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ ചീമേനി കാങ്കോൽ റോഡിൽ ഐടി പാർക്കിന് സമീപം തോട്ടുവാളിയിൽ ആണ് അപകടം. രാജേഷ് സഞ്ചരിച്ച ബൈക്ക് കാങ്കോലിൽ നിന്ന് ചീമേനിലേക്ക് വരികയായിരുന്ന ഇന്നോവ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. റോഡിലേക്ക് തലയിടിച്ച് വീണ രാജേഷിനെ ചീമേനിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചിരുന്നു. …

20 കോടി രൂപയുടെ തട്ടിപ്പ്: മണപ്പുറം അസി. ജനറൽ മാനേജർ ധന്യമോഹൻ കൊല്ലത്ത് കീഴടങ്ങി

  കൊല്ലം: തൃശൂർ വലപ്പാട് മണപ്പുറം കോംപ് ടെക് ആന്റ് കൺസൾട്ടൻസി ലിമിറ്റഡിൽ നിന്നു 20 കോടി രൂപ തട്ടിപ്പാക്കിയ അസി. ജനറൽ മാനേജർ ധന്യ മോഹൻ പൊലീസിൽ കീഴടങ്ങി. കൊല്ലം ഈസ്റ്റ്‌ പൊലീസ്‌ സ്റ്റേഷനിലാണ് കീഴടങ്ങിയത്. ഇവരെ പൊലീസ് വൈദ്യ പരിശോധനക്കു വിധേയയാക്കി. 18 വർഷത്തോളമായി ഈ സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്നു ധന്യ മോഹൻ. കൊല്ലം തിരുമുല്ലാ വാരo നെല്ലിമുക്ക് സ്വദേശിനിയാണ്. 2020 മുതൽ വ്യാജ ലോണുകളുണ്ടാക്കി കമ്പനിയുടെ ഡിജിറ്റൽ പേഴ്സണൽ ലോൺ അക്കൗണ്ടിൽ നിന്നു പല …

നിരവധി പേരെ ഹണിട്രാപ്പിൽ കുടുക്കിയ കാസർകോട് സ്വദേശിനി ശ്രുതി കൊമ്പനടുക്കം പിടിയിൽ; പിടിയിലായത് ഉഡുപ്പിയിലെ ലോഡ്ജിൽ ഒളിവിൽ കഴിയവേ 

  കാസർകോട്: പൊലീസ് ഉദ്യോ​ഗസ്ഥർ ഉൾപ്പെടെ നിരവധി പേരെ ഹണിട്രാപ്പിൽ കുടുക്കിയ ശ്രുതി കൊമ്പനടുക്കം പിടിയിൽ. മേൽപ്പറമ്പ് ഇൻസ്പെക്ടർ കെ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കർണാടക ഉഡുപ്പിയിലെ ഒരു ലോഡ്ജിൽ വച്ച് പിടിയിലായതെന്നാണ് വിവരം. പൊയിനാച്ചി സ്വദേശി നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ജില്ലാ കോടതിയിലും, ഹൈക്കോടതിയിലും മുൻകൂർ ജാമ്യ അപേക്ഷ തള്ളിയതിനെ തുടർന്നാണ് ശ്രുതി ഒളിവിൽ പോയത്. ഇൻസ്റ്റ​ഗ്രാം വഴി യുവാവിനെ പരിചയപ്പെട്ട ശ്രുതിപിന്നീട്, ഒരു ലക്ഷം രൂപയും ഒരു …

മൂന്നു വയസ്സുകാരനായ മകനു വിഷം നൽകി മാതാവ് ജീവനൊടുക്കി, മകൻ രക്ഷപ്പെട്ടു

  മൂന്ന് വയസുകാരനായ മകന് വിഷം നൽകിയ ശേഷം മാതാവ് വിഷം കഴിച്ചു  ജീവനൊടുക്കി. ഇടുക്കി കമ്പംമെട്ട് കുഴിക്കണ്ടം സ്വദേശി രമേശിന്റെ ഭാര്യ ആര്യ മോൾ (24) ആണ് മരിച്ചത്. അപകടനില തരണം ചെയ്ത മകൻ ആരോമൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബ കലഹത്തെ തുടർന്നാണ് യുവതി മകനുമൊത്ത് ജീവനൊടുക്കൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രിയിൽ ആര്യമോളുടെ വായിലൂടെ നുരയും പതയും വരുന്നത് കണ്ട വീട്ടുകാരാണ് തൂക്കുപാലത്തെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആര്യ മോളെ രക്ഷപ്പെടുത്താൻ സാധിച്ചില്ല. …