കാസര്‍കോട്: എലിവിഷം കഴിച്ചതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. മടിക്കൈ കാഞ്ഞിരപ്പൊയില്‍ പെരളം സ്വദേശി കറുകവളപ്പില്‍ വിഷ്ണു(25) ആണ് മരിച്ചത്. വെല്‍ഡിങ് തൊഴിലാളിയായിരുന്നു. മൂന്നുദിവസം മുമ്പാണ് വിഷം കഴിച്ചത്. തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പുലര്‍ച്ചേ ഒരുമണിയോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം ഞായറാഴ്ച രാവിലെ വീട്ടിലെത്തിക്കും. 9 മണിക്ക് വീട്ടുളപ്പില്‍ സംസ്‌കരിക്കും. ബാലാമണിയാണ് മാതാവ്.