കാസര്‍കോട്: കുമ്പള പഞ്ചായത്തിലെ ഫണ്ടില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ തിരിമറി നടത്തിയ സംഭവത്തെ കുറിച്ച് സമഗ്രഅന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് യുപി താഹിറയുടെ നേതൃത്വത്തില്‍ വിജിലന്‍സിന് നിവേദനം നല്‍കി. പഞ്ചായത്തപഹരണത്തെ കുറിച്ചും അതിനുണ്ടായ സാഹചര്യത്തെ കുറിച്ചും ഡിവൈഎസ്പി വി ഉണ്ണികൃഷ്ണന്‍ സംഘാംഗങ്ങളോട് ആരാഞ്ഞു. വൈസ് പ്രസിഡന്റ് നാസര്‍ മൊഗ്രാല്‍, അംഗങ്ങളായ ബിഎ റഹ്‌മാന്‍, യൂസഫ് ഉളുവാര്‍, അന്‍വര്‍ ഹുസൈന്‍, അബ്ദുല്‍ റിയാസ് തുടങ്ങിയവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്. സംഭവം ശ്രദ്ധയില്‍പെട്ടിട്ടും പരാതി നല്‍കുന്നതിനുണ്ടായ കാലതാമസം നാട്ടില്‍ ആശങ്ക ഉയര്‍ത്തിയിരുന്നു.