20 കോടി രൂപയുടെ തട്ടിപ്പ്: മണപ്പുറം അസി. ജനറൽ മാനേജർ ധന്യമോഹൻ കൊല്ലത്ത് കീഴടങ്ങി

 

കൊല്ലം: തൃശൂർ വലപ്പാട് മണപ്പുറം കോംപ് ടെക് ആന്റ് കൺസൾട്ടൻസി ലിമിറ്റഡിൽ നിന്നു 20 കോടി രൂപ തട്ടിപ്പാക്കിയ അസി. ജനറൽ മാനേജർ ധന്യ മോഹൻ പൊലീസിൽ കീഴടങ്ങി. കൊല്ലം ഈസ്റ്റ്‌ പൊലീസ്‌ സ്റ്റേഷനിലാണ് കീഴടങ്ങിയത്. ഇവരെ പൊലീസ് വൈദ്യ പരിശോധനക്കു വിധേയയാക്കി. 18 വർഷത്തോളമായി ഈ സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്നു ധന്യ മോഹൻ. കൊല്ലം തിരുമുല്ലാ വാരo നെല്ലിമുക്ക് സ്വദേശിനിയാണ്. 2020 മുതൽ വ്യാജ ലോണുകളുണ്ടാക്കി കമ്പനിയുടെ ഡിജിറ്റൽ പേഴ്സണൽ ലോൺ അക്കൗണ്ടിൽ നിന്നു പല തവണയായി പിതാവിന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്കു പണം ട്രാൻസ്ഫർ ചെയ്തായിരുന്നു തട്ടിപ്പ്. തട്ടിപ്പിൽ പിടിയിലാവുമെന്നു ബോധ്യമായതോടെ സ്ഥാപനത്തിൽ നിന്നു രക്ഷപ്പെടുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page