സ്ത്രീകളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച വ്ളോഗറെ സ്ത്രീകൾ കെട്ടിയിട്ട് മർദ്ദിച്ചു

 

പാലക്കാട്: സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങൾ ചിത്രീകരിച്ചു പ്രചരിപ്പിച്ച വ്ളോഗറെ സ്ത്രീകൾ കെട്ടിയിട്ടു മർദ്ദിച്ചു.അട്ടപ്പാടി കോട്ടത്തറ ചന്തക്കടയിലെ മുഹമ്മദലി ജിന്ന എന്ന വ്ളോഗറെയാണു തമിഴ് നാട്ടിൽ നിന്നെത്തിയ സ്ത്രീകൾ കെട്ടിയിട്ടു മർദ്ദിച്ചത്. വിവരമറിഞ്ഞ് എത്തിയ അഗളി പൊലീസാണ് വ്ളോഗറെ ബന്ധനത്തിൽ നിന്നു മോചിപ്പിച്ചത്. സംഭവത്തിൽ വ്ളോഗർക്കും അയാളെ കെട്ടിയിട്ട് അടിച്ച തമിഴ് വനിതകൾക്കുമെതിരെ പൊലീസ് കേസെടുത്തു. ഇൻസ്റ്റഗ്രാം അടക്കമുളള സാമൂഹ്യമാധ്യമങ്ങളിലൂടെ സ്ത്രീകളുടെ നഗ്നചിത്രങ്ങളും മോർഫു ചെയ്ത ചിത്രങ്ങളും പ്രചരിപ്പിച്ചുവെന്നതിനാണ് ജിന്നക്കെതിരെ കേസെടുത്തതെന്നു പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page