അര്‍ജുന്റെ ലോറി 132 മീറ്റര്‍ അകലെ; മനുഷ്യ സാന്നിധ്യം ഉറപ്പിക്കാനായില്ല

 

ഷിരൂരിലെ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താനായി പന്ത്രണ്ടാം ദിനത്തില്‍ നടത്തിയ ഡ്രോണ്‍ പരിശോധനയില്‍ ലോറി പുഴയില്‍ നിന്നും 132 മീറ്റര്‍ അകലെ കണ്ടെത്തി.
ലോറി നേരത്തേയുണ്ടായിരുന്ന ഭാഗത്തുനിന്ന് തെന്നി നീങ്ങുകയാണെന്നാണ് നിഗമനം. ട്രക്കുള്ളത് ചെളിയില്‍ പൂഴ്ന്ന നിലയിലാണെന്നും ഭാഗികമായി തകര്‍ന്നിട്ടുണ്ടെന്നും ദൗത്യസംഘം അറിയിച്ചു. മനുഷ്യ സാന്നിധ്യം കണ്ടെത്താനിയിട്ടില്ല. ട്രക്കുള്ളത് ചെളിയില്‍ പൂഴ്ന്ന നിലയിലാണെന്നും ഭാഗികമായി തകര്‍ന്നിട്ടുണ്ടെന്നും ദൗത്യസംഘം അറിയിച്ചു. അതേസമയം അതില്‍ മനുഷ്യ സാന്നിധ്യമുണ്ടോയെന്ന് ഉറപ്പിക്കാന്‍ കഴിയുന്നില്ലെന്നാണ് വിവരം. ട്രക്കിന്റേതിന് സമാനമായ സിഗ്‌നലുകള്‍ പരിശോധനയില്‍ ലഭിച്ചത് നാലിടങ്ങളിലാണെന്നാണ് പരിശോധന റിപ്പോര്‍ട്ട്. ഡ്രോണ്‍ പരിശോധനയില്‍ ലോറി കണ്ടെത്താന്‍ കൂടുതല്‍ സാധ്യതയുണ്ടെന്ന് വ്യക്തമായ സ്ഥലം കേന്ദ്രീകരിച്ചാണ് പരിശോധനയെന്ന് ജില്ലാ കളക്ടര്‍ കെ. ലക്ഷ്മി പ്രിയ പറഞ്ഞു. പുഴയിലിറങ്ങാന്‍ ടഗ് ബോട്ടുകളുടെ സഹായം തേടും. മത്സ്യത്തൊഴിലാളികളായ മുങ്ങല്‍ വിദഗ്ദര്‍ ഷിരൂര്‍ ദൗത്യത്തില്‍ പങ്കാളികളായി. എട്ടംഗ സംഘമാണ് ദൗത്യത്തില്‍ പങ്കെടുക്കുന്നത്. ഈശ്വല്‍ മാല്‍പ്പെ എന്ന സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ഉഡുപ്പിക്ക് സമീപം മാല്‍പെയില്‍ നിന്നുള്ള സംഘമാണിവര്‍. ശക്തമായ അടിയൊഴുക്കിലും ആഴത്തിലേക്ക് ചെല്ലാനുള്ള കഴിവും പരിചയസമ്പത്തും ഉള്ളവരാണിവര്‍.
മഴ കുറഞ്ഞെങ്കിലും പുഴയിലെ ശക്തമായ അടിയൊഴുക്കാണ് രക്ഷാദൗത്യത്തിന് വെല്ലുവിളിയാകുന്നത്. നദിയിലെ മണ്‍കൂനയില്‍ മൂന്ന് മീറ്റര്‍ താഴ്ചയിലാണ് വാഹനമെന്നാണ് നിഗമനം. വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ പുഴയില്‍ അടിയൊഴുക്ക് ശക്തമാണ്.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page