ഉഡുപ്പിയില്‍ പിടിയിലായ ശ്രുതിയെ മേല്‍പ്പറമ്പ് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റുരേഖപ്പെടുത്തി; ഉച്ചയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും

 

കാസര്‍കോട്: പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേരെ ഹണിട്രാപ്പില്‍ കുടുക്കിയ ശ്രുതി കൊമ്പനടുക്കത്തെ(35) മേല്‍പ്പറമ്പ് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റുരേഖപ്പെടുത്തി. ഇന്‍സ്‌പെക്ടര്‍ കെ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കര്‍ണാടക ഉഡുപ്പിയിലെ ഒരു ലോഡ്ജില്‍ വച്ചാണ് ശ്രുതിയെ പിടികൂടിയത്. ഈ സമയത്ത് ഒപ്പം ഉണ്ടായിരുന്ന മക്കളെ ശ്രുതിയുടെ മാതാവിനൊപ്പം അയച്ചതായി പൊലീസ് പറഞ്ഞു. പ്രതിയെ ശനിയാഴ്ച രാവിലെ സ്റ്റേഷനിലെത്തിയ പരാതിക്കാരനായ പൊയിനാച്ചി സ്വദേശി തിരിച്ചറിഞ്ഞു. തുടര്‍ന്ന് ശ്രുതിയില്‍ നിന്ന് പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തി. ഉച്ചകഴിഞ്ഞ് പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. പൊയിനാച്ചി സ്വദേശിയായ യുവാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തപ്പോള്‍ ശ്രുതി ജില്ലാ കോടതിയിലും, ഹൈക്കോടതിയിലും മുന്‍കൂര്‍ ജാമ്യ അപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് ശ്രുതി ഒളിവില്‍ പോയത്. ഇന്‍സ്റ്റഗ്രാം വഴി യുവാവിനെ പരിചയപ്പെട്ട ശ്രുതി പിന്നീട്, ഒരു ലക്ഷം രൂപയും ഒരു പവന്‍ സ്വര്‍ണവും തട്ടിയെന്നാണ് പരാതി. ഐ.എസ്.ആര്‍.ഒ ഉദ്യോഗസ്ഥയാണെന്ന് പറഞ്ഞായിരുന്നു യുവതിയുടെ തട്ടിപ്പ്. അതിന്റെ രേഖകളും കാണിച്ചിരുന്നു. തുടര്‍ന്ന്, വ്യാജരേഖകള്‍ ചമച്ചതിനും പൊലീസ് കേസെടുത്തിട്ടുണ്ട്. ശ്രുതിക്കെതിരെ കാസര്‍കോട് ടൗണ്‍, കൊയിലാണ്ടി, അമ്പലത്തറ, കണ്ണൂര്‍ ടൗണ്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിവില്‍ സര്‍വീസ് പരീക്ഷയ്ക്കു പഠിക്കുന്ന വിദ്യാര്‍ഥിനിയെന്ന പേരില്‍ വിവിധ ജില്ലകളില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥരെ അടക്കം ഇവര്‍ കബളിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page