പൂസായി മോഷണം നടത്താൻ വീട്ടിൽ കയറി, അലമാര തപ്പിയിട്ടും ഒന്നും കിട്ടിയില്ല, കട്ടിൽ കണ്ടപ്പോൾ അൽപ്പം മയങ്ങി, വീട്ടുടമസ്ഥൻ വന്നപ്പോൾ സംഭവിച്ചത്

കോയമ്പത്തൂര്‍: അടിച്ചു പൂസായി മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ അതേ വീട്ടില്‍ തന്നെ കിടന്നുറങ്ങിപ്പോയി. കരുമത്താംപട്ടി സ്വദേശി ബാലസുബ്രഹ്‌മണ്യനെ(55)യാണ് പൊലീസും വീട്ടുടമയും ചേര്‍ന്ന് പിടികൂടിയത്. കാട്ടൂര്‍ രാംനഗറിലെ നെഹ്റു സ്ട്രീറ്റില്‍ താമസിക്കുന്ന രാജന്റെ വീട്ടിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം പകല്‍സമയത്ത് രാജന്‍ വീട് പൂട്ടി ഭാര്യയുടെ വീട്ടിലേക്കുപോയ സമയത്താണ് ബാലസുബ്രഹ്‌മണ്യന്‍ മോഷണത്തിനെത്തിയത്. മദ്യപിച്ചെത്തിയ ബാലസുബ്രഹ്‌മണ്യന്‍ വീട് കുത്തിത്തുറന്ന് അകത്തുകടന്ന ശേഷം പണവും ആഭരണവും തേടി എല്ലാ മുറികളിലും പരിശോധന നടത്തി. ഒന്നും കിട്ടിയില്ല. ഇതിനിടെ കിടപ്പുമുറിയില്‍ കിടന്ന് അറിയാതെ ഉറങ്ങിപോകുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം വീട്ടുടമസ്ഥൻ രാജന്‍ തിരിച്ചെത്തിയപ്പോള്‍ കാണുന്നത് വീട് തുറന്നുകിടക്കുന്നതാണ്. സംശയം തോന്നി സുഹൃത്തിനെ വിളിച്ചുവരുത്തി വീടിനകത്ത് പരിശോധിച്ചപ്പോഴാണ് ഒരാള്‍ ഉറങ്ങിക്കിടക്കുന്നത് കണ്ടത്. ഉടന്‍ കാട്ടൂര്‍ പൊലീസിനെ വിവരമറിയിച്ചു. എസ്‌ഐമാരായ പളനിച്ചാമി, പെരുമാള്‍സ്വാമി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മോഷ്ടാവിനെ വിളിച്ചുണര്‍ത്തി കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലില്‍ മോഷ്ടിക്കാന്‍ കയറിയതാണെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കി ഇയാളെ റിമാന്‍ഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര പുഞ്ചക്കൊടി വലിയ വീട് തറവാട് ശ്രീ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം 2027 ഏപ്രില്‍ 22 മുതല്‍ 25വരെ; ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ദേവപ്രശ്ന ചിന്തയും ആഘോഷകമ്മിറ്റി രൂപീകരണവും
Scroll to top

You cannot copy content of this page