ഇന്ന് മുഹറം.ഇസ്ലാമിക വിശ്വാസ പ്രകാരം മുഹറത്തിന്റെ പ്രധാന്യം എന്ത്

ഇസ്ലാമിക കലണ്ടര്‍ പ്രകാരം ആദ്യത്തെ മാസമാണ് മുഹറം. നാല് പുണ്യമാസങ്ങളിൽ രണ്ടാമത്തെ മാസവും. മുഹമ്മദ് നബിയുടെ ചെറുമകനായ ഹസ്രത്ത് ഇമാം ഹുസൈന്റെ ത്യാഗത്തെ അനുസ്മരിക്കുന്നത് ഈ മാസത്തിലാണ്. വീഡിയോ കാണാം : https://www.youtube.com/watch?v=1HQdLB-bflI

എം.ഡി.എം.എ വിതരണ ശ്രംഖലയിലെ പ്രധാനി പിടിയിൽ; നൈജീരിയൻ സ്വദേശിയെ അറസ്റ്റ് ചെയ്തത് കാസർകോട് പൊലീസ്

  കാസർകോട് : ജില്ലയിലെ വിവിധ ഇടങ്ങളില്‍ എം.ഡി.എം.എ വിതരണം ചെയ്യാന്‍ ബംഗളൂരൂ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച മയക്കുമരുന്ന് സംഘത്തിലെ പ്രധാനകണ്ണിയായ നൈജീരിയന്‍ സ്വദേശി മോസസ് മോണ്ടെയെ (33) ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ.സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം  ബംഗലൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തു.  കാസർകോട് ജില്ലയില്‍ ഇയാള്‍ നിരവധി തവണ  മയക്കുമരുന്ന്് വിതരണം ചെയ്തിരുന്നുവെന്നും മയക്കുമരുന്ന് ഇടപാടുകള്‍ സംബന്ധിച്ച് ഇയാള്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേന പറഞ്ഞു. നേരത്തെ കൊക്കെയ്ന്‍ കേസില്‍ …

സഹപാഠിയുടെ കുളിമുറിദൃശ്യങ്ങൾ മൊബൈൽഫോണിൽ പകർത്തിയ സംഭവം;  മൂന്ന് കോളേജ് വിദ്യാർഥിനികൾക്കെതിരേ കേസ്

മംഗളൂരു: സഹപാഠിയുടെ കുളിമുറിദൃശ്യങ്ങൾ മൊബൈൽഫോണിൽ പകർത്തിയെന്ന സംഭവത്തിൽ ഉഡുപ്പിയിലെ മൂന്ന് കോളേജ് വിദ്യാർഥിനികൾക്കെതിരേ പോലീസ് കേസെടുത്തു. ഉഡുപ്പി നേത്രജ്യോതി അലൈഡ് ഹെൽത്ത് സയൻസിലെ മൂന്ന് നഴ്സിങ് വിദ്യാർഥിനികൾക്കെതിരെയാണ് മാൽപേ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ കോളേജിനെതിരേയും കേസെടുത്തിട്ടുണ്ട്. രണ്ട് കേസുകളിലും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഉഡുപ്പി എസ്.പി. അക്ഷയ് ഹാക്കായ് മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ ഉഡുപ്പിയിലെ സംഭവവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിൽ വ്യാജപ്രചരണം നടത്തിയതിന് മറ്റൊരു കേസും പോലീസ് രജിസ്റ്റർ ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് …

യു.പി.എ എന്ന പഴയ പേര് പ്രതിപക്ഷം ഉപേക്ഷിച്ചത് നാണക്കേട് കൊണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി:  പുതുതായി രൂപീകരിച്ച പ്രതിപക്ഷ കൂട്ടായ്മ ‘ഇന്ത്യാമുന്നണിയെ’ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.ക്വിറ്റ് ഇന്ത്യാ എന്നത് മഹാത്മാഗാന്ധി നൽകിയ  മുദ്രാവാദ്യം ആണ്. രാജ്യഹിതത്തിനായി ആ മുദ്രാവാക്യം വീണ്ടും ആവശ്യമായി വന്നിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അഴിമതി ഇന്ത്യ വിടൂ,കുടുംബവാഴ്ച്ച ഇന്ത്യ വിടൂ,പ്രീണന രാഷ്ട്രീയം ഇന്ത്യ വിടൂ എന്ന് ക്വിറ്റ് ഇന്ത്യാ എന്നതിനെ പരാമർശിച്ച് മോദി പറഞ്ഞു. രാജസ്ഥാനിൽ ബിജെപി അധികാരത്തിലെത്തിയാൽ അഴിമതികാ‍ർക്കെതിരെ കർശന നടപടി സ്വീകരിക്കും. പ്രതിപക്ഷത്തിന്‍റെ പേര് പുതിയതാണെങ്കിലും ചെയ്യുന്ന ജോലി പഴയത് തന്നെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.  രാജസ്ഥാനിൽ …

ഒളിവില്‍ താമസിച്ചത് ഹോട്ടലില്‍ പാചക തൊഴിലാളിയായി; ആലപ്പുഴയില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ കാസര്‍കോടുനിന്നു പിടികൂടി

തൃക്കരിപ്പൂര്‍: ആലപ്പുഴയില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ തൃക്കരിപ്പൂരില്‍നിന്നു പിടികൂടി. കൊല്ലം കരുനാഗപ്പള്ളി ആലപ്പാട് സ്വദേശി പി പ്രജിത്താ(32)ണ് അറസ്റ്റിലായത്. തൃക്കരിപ്പൂരില്‍ പാചക തൊഴിലാളിയായി ജോലി ചെയ്യുന്നതിനിടെയാണ് ചന്തേര എസ് ഐ എം വി ശ്രീദാസും സംഘവും യുവാവിനെ പിടികൂടിയത്. ഒന്നരമാസം മുമ്പ് ആലപ്പുഴ പട്ടണക്കാട് സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് ഇയാള്‍. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പട്ടണക്കാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കാസര്‍കോട് ജില്ലയില്‍ ഉണ്ടെന്ന് വ്യക്തമായത്. ഇതേ തുടര്‍ന്ന് പോലീസ് …

വൃദ്ധനെ തേൻ കെണിയിൽപ്പെടുത്തി 11 ലക്ഷം തട്ടി; സീരിയൽ നടിയും സുഹൃത്തും അറസ്റ്റിൽ

കൊല്ലം: ഹണിട്രാപ്പിലൂടെ മുൻസൈനികനായ വയോധികന്റെ 11 ലക്ഷം രൂപ തട്ടിയ സീരിയൽ നടിയും സുഹൃത്തും അറസ്റ്റിൽ.പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ ശശിയും പരവൂർ കലയ്ക്കോട് സ്വദേശി ബിനുവുമാണ് പിടിയിലായത്. കൊല്ലം പരവൂർ സ്വദേശിയായ മുൻ സൈനികനെയാണ് ഇവർ ഹണിട്രാപ്പിന് ഇരയാക്കിയത്.     മെയ് 24നാണ് തട്ടിപ്പിന്റെ തുടക്കം. മുൻ സൈനികനും കേരള സർവ്വകലാശാല ജീവനക്കാരനുമായിരുന്ന 75 കാരന് നിലവിൽ തിരുവനന്തപുരം പട്ടത്താണ് താമസം. വയോധികന്റെ കലയ്ക്കോട്ടെ വീട് വാടകയ്ക്ക് ചോദിച്ച് ഫോണിലൂടെ ബന്ധം സ്ഥാപിക്കുകയാണ് ഇവർ ആദ്യം …

ഷംസീറിനു നേരെ കയ്യോങ്ങുന്ന യുവമോര്‍ച്ചക്കാരന്റെ സ്ഥാനം മോര്‍ച്ചറിയില്‍; വിവാദ പ്രസംഗവുമായി പി.ജയരാജന്‍

തലശ്ശേരി: നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീറിനു നേരെ കയ്യോങ്ങുന്ന യുവമോര്‍ച്ചക്കാരന്റെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന് സി.പി.എം സംസ്ഥാന സമിതി അംഗം പി.ജയരാജന്‍.ഷംസീറിന് ജോസഫ് മാഷുടെ അനുഭവം ഉണ്ടാകുമെന്നു യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി കെ ഗണേഷ് കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു. ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നു ആരോപിച്ചുള്ള പ്രതിഷേധ പരിപാടിയിലായിരുന്നു പരാമര്‍ശം. സേവ് മണിപ്പൂര്‍ എന്ന മുദ്രാവാക്യമുയര്‍ത്തി നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് എല്‍ഡിഎഫ് നടത്തുന്ന ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.ജയരാജന്‍.ഷംസീര്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ്. അദ്ദേഹത്തിന് എതിരെ വരുന്ന ഏതു നീക്കത്തെയും ജനം …

മസാജ്‌ സെന്‍ററിന്‍റെ മറവിൽ  പെണ്‍വാണിഭം; 2 പേര്‍ അറസ്റ്റിൽ

കണ്ണൂര്‍: തലശ്ശേരിയിൽ  മസാജ്‌ പാര്‍ലറിന്റെ മറവില്‍ പെണ്‍വാണിഭമെന്നു പരാതി. യുവതിയുടെ പരാതിയില്‍ മസാജ്‌ സെന്റര്‍ സ്ഥാപനത്തിന്റെ മാനേജരും ഇടപാടിനു എത്തിയ യുവാവും അറസ്റ്റില്‍. തലശ്ശേരി, എന്‍.സി.സി റോഡിലെ മസാജ്‌ സെന്റര്‍ മാനേജറും കോട്ടയം, കറുകച്ചില്‍ സ്വദേശിയുമായ അനന്തു(26), ഇടപാടിനു എത്തിയ മാഹി  ചെമ്പ്രയിലെ വിജിലേഷ്‌ (28) എന്നിവരെയാണ്‌ പൊലീസ്‌ അറസ്റ്റു ചെയ്‌തത്‌. എറണാകുളം സ്വദേശിനിയായ 40 കാരിയാണ്‌ പരാതിക്കാരി. അടുത്തിടെയാണ്‌ യുവതി മസാജ്‌ സെന്ററിൽ ജോലിക്കെത്തിയത്‌. സാധാരണ മസാജിന്‌ 2000 രൂപയും ഹാപ്പി എന്റിംഗ്‌ വേണമെങ്കില്‍ 5000 …

ബൈക്കില്‍ എം.ഡി.എം.എ കടത്ത്, ബന്തിയോട് സ്വദേശി അറസ്റ്റില്‍

ഉദുമ: ബൈക്കില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി ബന്തിയോട് സ്വദേശി അറസ്റ്റില്‍. ബന്തിയോട്, മുട്ടംഗെറ്റിനു സമീപത്തെ സുജിത്ത് കുമാറി(39)നെയാണ് ബേക്കല്‍ എസ്.ഐ കെ.വി.രാജീവനും സംഘവും അറസ്റ്റു ചെയ്തത്. ബുധനാഴ്ച ഉച്ച കഴിഞ്ഞ് പള്ളം-കാപ്പില്‍ റോഡില്‍ വാഹന പരിശോധനയ്ക്കിടയിലാണ് സുജിത്ത് അറസ്റ്റിലായത്. ഇയാളുടെ കൈയില്‍ നിന്നു 15.060 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. പൊലീസ് സംഘത്തില്‍ കെ.ദിലീപ്, ജയപ്രകാശ് എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി.

യുദ്ധകപ്പലിൽ നാവികൻ തൂങ്ങി മരിച്ച നിലയിൽ; ഐഎൻഎസ് വിക്രാന്തിൽ തൂങ്ങി മരിച്ചത് ബീഹാർ സ്വദേശി

എർണാകുളം : ഐഎൻസ് വിക്രാന്തിൽ നാവികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബീഹാർ സ്വദേശി സുശാന്ത് കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.പുലർച്ചെയാണ് നാവികനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാകാമെന്ന നിഗമനത്തിലാണ് സേന. അന്വേഷണം നടക്കുകയാണെന്ന് സേനാ വൃത്തങ്ങൾ അറിയിച്ചു.അസ്വഭാവിക മരണത്തിന് പൊലീസ് കേസ്സെടുത്തിട്ടുണ്ട്.

കടലാക്രമണ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കളക്ടറെത്തി; മടങ്ങുന്നതിനിടെ റോഡും കടലെടുത്തു

കുമ്പള: രൂക്ഷമായ കടലാക്രമണം നടന്ന പ്രദേശങ്ങള്‍ ജില്ലാ കളക്ടറും റവന്യൂ ഉദ്യോഗസ്ഥരും സന്ദര്‍ശിച്ച് മടങ്ങവേ സ്ഥലത്തെ റോഡ് കടലെടുത്തു. മുട്ടം ബേരിക്ക മുതല്‍ പെരിങ്കടി വരെയുള്ള കടലോരത്തെ റോഡാണ് കടലെടുത്തത്. കടലാക്രമണത്തെ തുടര്‍ന്ന് റോഡ് മുഴുവന്‍ വെള്ളത്തിനടിയിലായിട്ടുണ്ട്. തുടര്‍ച്ചയായ കനത്ത മഴയെ തുടര്‍ന്ന് കടലാക്രമണം നടന്ന പ്രദേശങ്ങള്‍ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍, റവന്യൂ ഉദ്യോഗസഥര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, വാര്‍ഡ് മെമ്പര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ച് സ്ഥിഗതികള്‍ വിലയിരുത്തി കൈകൊള്ളേണ്ട നടപടികളെ …

തമിഴ് നാട്ടിൽ നിന്ന് കൈകുഞ്ഞിനെ തട്ടിയെടുത്ത് തിരുവനന്തപുരത്ത് എത്തി;നാടോടികൾ പൊലീസ് പിടിയിൽ

തിരുവനന്തപുരം: കൈക്കുഞ്ഞിനെ തട്ടികൊണ്ട് വന്ന നാടോടികൾ തിരുവന്തപുരത്ത് പിടിയിൽ. തമിഴ്നാട്ടിലെ വടശ്ശേരിയിൽ നിന്ന് തട്ടിയെടുത്ത കുഞ്ഞുമായി ചിറയിൻകീഴിലെത്തിയ നാരായണൻ , ശാന്തി എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ഏറനാട് എക്സ്പ്രസ്സ് ട്രയിനിൽ ഇരുവരും കുഞ്ഞുമായി എത്തിയത്.4 മാസം പ്രായമുള്ള കുഞ്ഞിനെ വടശ്ശേരി  ബസ് സ്റ്റാൻഡിൽ നിന്നാണ് തട്ടിയെടുത്തത്. കുഞ്ഞിനെ കാണാതായ സംഭവത്തിൽ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ തമിഴ്നാട് പൊലീസ് കേസ്സെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. കേരളാ പൊലീസിനെയും റെയിൽവേ അധികൃതരെയും തമിഴ്നാട് പൊലീസ് വിവരം അറിയിക്കുകയും ചെയ്തു. ചിറയിൻകീഴ് …

ഉപ്പളയില്‍ കാണാതായ തെങ്ങുകയറ്റ തൊഴിലാളിയുടെ മൃതദേഹം തോട്ടില്‍

ഉപ്പള(കാസര്‍കോട്): ഉപ്പളയില്‍ നിന്ന് കഴിഞ്ഞ ബുധനാഴ്ച കാണാതായ തെങ്ങുകയറ്റ തൊഴിലാളിയെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം കടമ്പാര്‍ സ്വദേശിയും ഹൊസങ്കടിയില്‍ താമസക്കാരനുമായ പ്രകാശിന്റെ(55) മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ പത്വാടി തോട്ടില്‍ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് താരാനാഥ് എന്ന ആളിന്റെ വീട്ടില്‍ തേങ്ങ പറിക്കാനായി എത്തിയിരുന്നു. ജോലിക്ക് ശേഷം തിരിച്ചു പുറപ്പെട്ടുവെങ്കിലും സന്ധ്യയായിട്ടും വീട്ടില്‍ എത്തിയില്ല. ഈ വിവരത്തെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പോലീസും നാട്ടുകാരും പരിസരത്തെ പുഴയിലും തോട്ടിലും …

അബുദാബി ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് സഈദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു; രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം

അബൂദബി: യുഎഇ പ്രസിഡന്റ് ശെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്റെ സഹോദരനും അബൂദബി ഭരണാധികാരിയുടെ പ്രതിനിധിയുമായ ശെയ്ഖ് സഈദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍ അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അന്ത്യം. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നുവെന്നാണ് റിപോര്‍ട്ട്ശെയ്ഖ് സഈദിന്റെ നിര്യാണത്തെ തുടര്‍ന്ന് രാജ്യത്ത് ഇന്നുമുതല്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. മൂന്ന് ദിവസം പതാകകളും താഴ്ത്തിക്കെട്ടും. ജുലൈ 29 ശനിയാഴ്ച വരെയാണ് ദുഃഖാചരണം. ശെയ്ഖ് സഈദിനെ അബൂദബി ഭരണാധികാരിയുടെ പ്രതിനിധിയായി നിയമിച്ചത് 2010 ജൂണിലാണ്. അബൂദബിയിലെ ആസൂത്രണ …

ബൈക്കിടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ച സംഭവം; ബൈക്ക് ഓടിച്ചയാൾക്കെതിരെ നരഹത്യാ കുറ്റം ചുമത്തി കേസ്സെടുത്തു

മൂവാറ്റുപുഴ: മുവാറ്റുപുഴയിൽ ബൈക്കിടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ചതിൽ ബൈക്ക് ഓടിച്ചയാൾക്കെതിരെ നരഹത്യാകുറ്റം ചുമത്തി കേസ്സെടുത്തു. ബൈക്ക് ഓടിച്ച ആൻസൻ റോയിക്ക് എതിരെയാണ് നരഹത്യാ കുറ്റം ചുമത്തിയത്. ഇയാളുടെ ലൈസൻസ് റദ്ദാക്കും. കഴിഞ്ഞ ദിവസമാണ് അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ചത്.മൂവാറ്റുപുഴ നിർമ്മലാ കോളേജ് വിദ്യാർത്ഥിനി ആർ നമിത(20)യെ കോളേജിൽ നിന്ന് മടങ്ങും വഴിയാണ് ബൈക്ക് ഇടിച്ച് തെറിപ്പിച്ചത്. അമിത വേഗമാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് വിദ്യാർത്ഥികൾ രംഗത്തെത്തിയിരുന്നു. അപകടത്തിൽ പരിക്കേറ്റ സഹപാഠി അനുശ്രീ ചികിത്സയിലാണ്.

തെയ്യം പശ്ചാത്തലത്തില്‍ മറ്റൊരു സിനിമ കൂടി; ‘മുകള്‍പ്പരപ്പ്’ ഓഗസ്റ്റ് 11ന് തിയേറ്ററുകളില്‍ എത്തും

കാസര്‍കോട്: തെയ്യത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍, പാലക്കാട്, കൊച്ചി തുടങ്ങിയ സ്ഥലങ്ങളില്‍ വച്ചു ചിത്രീകരിച്ച സിനിമയാണ് ‘മുകള്‍പ്പരപ്പ്’. നവാഗതനായ സിബി പടിയറ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം അടുത്തമാസം 11 നു തീയേറ്ററുകളില്‍ എത്തും. കുറുവാക്കുന്ന് ഗ്രാമത്തില്‍ നടക്കുന്ന നടക്കുന്ന സംഭവ വികാസങ്ങളാണ് മുകള്‍പ്പരപ്പ് എന്ന ചിത്രം പറയുന്നത്. ഗ്രാമത്തിലെ പേരെടുത്ത തെയ്യം കലാകാരന്‍ ചാത്തുട്ടി പെരുവണ്ണാന്റെ മകനും എഞ്ചിനീയറിങ് ബിരുദധാരിയുമായ പ്രിയേഷിന്റെയും ഒതയമ്പാടം തറവാട്ടിലെ നയനയുടേയും പ്രണയ കഥയാണ് ഇതിവൃത്തം.തിങ്കളാഴ്ച നിശ്ചയം എന്ന ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ …

സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞു; പത്ത് കുട്ടികൾക്ക് പരിക്ക്

കാസർകോട് :  സ്കൂൾ വിദ്യാർത്ഥികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ മറിഞ്ഞ് 10 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കാസർകോട് കറന്തക്കാട് രാവിലെയാണ് അപകടമുണ്ടായത്.എ.സ്‌.കെ ഫാത്തിമ സദ (6), നിസ്‌ള ഫാത്തിമ(12), ഇസ്‌നാബിന്‍ദ്‌ റഷീദ്‌ (12), ആയിഷ നൗരിന്‍ (6), ആയിഷ സാജിദ്‌ (9), ലെന മെസി (6), ഐലതോട്ടാന്‍ (10), ഷസാന്‍ അഹമ്മദ്‌ (11), മുഹമ്മദ്‌ ലുദ്‌വി (6), മുഹമ്മദ്‌ റിസാന്‍ (9) എന്നീ വിദ്യാർത്ഥികൾക്കും ഓട്ടോ ഡ്രൈവര്‍ സന്തോഷ്‌ നഗറിലെ അമീര്‍ സി.എ (60)യ്‌ക്കും പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. …

മലയാളത്തിന്‍റെ വാനമ്പാടിക്ക്  പിറന്നാൾ ആശംസകൾ

തിരുവനന്തപുരം :  മലയാളത്തിന്‍റെ പ്രിയ ഗായിക കെ.എസ് ചിത്രക്ക് ഇന്ന് അറുപതാം പിറന്നാൾ.നാല് പതിറ്റാണ്ടിലേറെയായി നമ്മുക്കിടയിലുണ്ട് ആ സ്വരമാധുര്യം. സ്നേഹം, പ്രണയം, വിരഹം പിന്നെയും പേരറിയാത്ത ഒരുപാട് ഭാവങ്ങളായി കാതിലേക്ക് ഒഴുകിയെത്തിയ സ്വരങ്ങൾ. കേരളത്തിന്‍റെ സ്വകാര്യ അഭിമാനം. മലയാളത്തിന് പുറമെ തമിഴ് , കന്നട , തെലുങ്ക്  തുടങ്ങിയ ഒട്ടുമിക്ക ഇന്ത്യൻ ഭാഷകളിലുമായി ഇരുപത്തിഅയ്യായിരത്തിലേറെ ഗാനങ്ങൾ.രാജ്യം പത്മ ബഹുമതി നൽകിയ ആദരിച്ച സംഗീത പ്രതിഭ.അറുപതിന്‍റെ നിറവിൽ നിൽക്കുന്ന പ്രിയ ഗായികക്ക് കാരവൽ മീഡിയയുടെ ആശംസകൾ.