മസാജ്‌ സെന്‍ററിന്‍റെ മറവിൽ  പെണ്‍വാണിഭം; 2 പേര്‍ അറസ്റ്റിൽ

കണ്ണൂര്‍: തലശ്ശേരിയിൽ  മസാജ്‌ പാര്‍ലറിന്റെ മറവില്‍ പെണ്‍വാണിഭമെന്നു പരാതി. യുവതിയുടെ പരാതിയില്‍ മസാജ്‌ സെന്റര്‍ സ്ഥാപനത്തിന്റെ മാനേജരും ഇടപാടിനു എത്തിയ യുവാവും അറസ്റ്റില്‍. തലശ്ശേരി, എന്‍.സി.സി റോഡിലെ മസാജ്‌ സെന്റര്‍ മാനേജറും കോട്ടയം, കറുകച്ചില്‍ സ്വദേശിയുമായ അനന്തു(26), ഇടപാടിനു എത്തിയ മാഹി  ചെമ്പ്രയിലെ വിജിലേഷ്‌ (28) എന്നിവരെയാണ്‌ പൊലീസ്‌ അറസ്റ്റു ചെയ്‌തത്‌. എറണാകുളം സ്വദേശിനിയായ 40 കാരിയാണ്‌ പരാതിക്കാരി. അടുത്തിടെയാണ്‌ യുവതി മസാജ്‌ സെന്ററിൽ ജോലിക്കെത്തിയത്‌. സാധാരണ മസാജിന്‌ 2000 രൂപയും ഹാപ്പി എന്റിംഗ്‌ വേണമെങ്കില്‍ 5000 രൂപ അധികമായും ഈടാക്കുന്നതാണ്‌ സെന്ററിലെ രീതി. എന്നാല്‍ ഹാപ്പി എൻഡിംഗ് എന്ന പേരിലുള്ള മസാജിന്‌ ശാരീരികമായി  വഴങ്ങികൊടുക്കാന്‍ നിര്‍ബന്ധിച്ചതിനെതുടര്‍ന്നാണ്‌ യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്‌.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page