വാട്ടർ ബോട്ടിലിൽ മൂത്രം നിറച്ചു  വിദ്യാർത്ഥിനിയെ കുടിപ്പിച്ചു;  പ്രതിഷേധം ശക്തമാക്കി സഹപാഠികൾ

ജയ്പൂര്‍: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ വാട്ടര്‍ ബോട്ടിലില്‍ വെള്ളത്തില്‍ മൂത്രം കലര്‍ത്തിയ സംഭവത്തില്‍ നടപടി എടുക്കാത്തതിനെ തുടര്‍ന്ന്  പ്രതിഷേധം ശക്തം. രാജസ്ഥാനിലെ ലുഹാരിയ ഗ്രാമത്തിലെ സീനിയര്‍ സെക്കന്ററി സ്‌കൂളില്‍ വെളളിയാഴ്ചയാണ് സംഭവം നടന്നത്.  സഹപാഠികളായ ചില ആണ്‍കുട്ടികളാണ് വിദ്യാര്‍ത്ഥിനിയുടെ കുപ്പിയില്‍ മൂത്രം നിറച്ചത്. ഇതോടൊപ്പം ഒരു പ്രണയ ലേഖനവും പെണ്‍കുട്ടിയുടെ ബാഗില്‍ വച്ചിരുന്നു.സര്‍ക്കാര്‍ സീനിയര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി വെള്ളിയാഴ്ച ക്ലാസില്‍ ബാഗും കുപ്പിയും വച്ച ശേഷം ഉച്ച ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് പോയതായിരുന്നു. തിരികെ …

ബന്ധുക്കള്‍ക്കൊപ്പം വെള്ള കെട്ടില്‍ നീന്തുകയായിരുന്ന വിദ്യാര്‍ഥിയെ വെളളത്തില്‍ മുങ്ങി കാണാതായി, തിരച്ചിൽ തുടരുന്നു

നീലേശ്വരം: ബന്ധുക്കൾക്കൊപ്പം വെള്ള കെട്ടിൽ നീന്തുകയായിരുന്ന വിദ്യാർഥിയെ വെളളത്തിൽ മുങ്ങി കാണാതായി. ബങ്കളം പാൽ സൊസൈറ്റിക്ക് സമീപം ജമാഅത്ത് ക്വാട്ടേഴ്സിൽ താമസിക്കുന്ന സെബാസ്റ്റ്യന്റെ മകൻ ആൽബിൻ സെബാസ്റ്റ്യനെ ( 17 )യാണ് കാണാതായത്. നാട്ടുകാരും ഫയർഫോഴ്സും തിരച്ചിൽ നടത്തിവരികയാണ്. തിങ്കളാഴ്ച്ച വൈകീട്ട് അഞ്ചരയോടെയാണ് ആൽബിൻ ബന്ധുക്കളായ കുട്ടികൾക്കൊപ്പം കുളിക്കാൻ എത്തിയത്. ആൽബിന്റെ മാതാവ് ദീപയും ബന്ധുക്കളും ഇത് കാണാൻ വെള്ളക്കെട്ടിന് മുകളിൽ ഉണ്ടായിരുന്നു. പെട്ടെന്നായിരുന്നു ആൽബിൻ മുങ്ങിത്താണത്. കുട്ടിയെ കാണാതായതോടെ കണ്ടുനിന്നവരെല്ലാം നിലവിളിക്കാൻ തുടങ്ങി. നിലവിളി കേട്ട് …

സ്കൂൾ വരാന്തയിൽ  പ്രായപൂർത്തിയാവാത്ത ദളിത് വിദ്യാർത്ഥിനിയെ കൂട്ടലാൽസംഗം ചെയ്തു; മൂന്നുപേർ അറസ്റ്റിൽ

പുത്തൂർ: പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ സ്‌കൂള്‍ വരാന്തയില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി.കർണാടക പുത്തൂരിലെ വിട്‌ള പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നാടിനെ ഞെട്ടിപ്പിച്ച സംഭവമുണ്ടായത്. അവശനിലയിലായ പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിട്‌ള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനാറുകാരിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ സുഹൃത്ത് ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ വിട്‌ള പൊലീസ് കേസെടുത്തു.ഇതിൽ 3 പേർ അറസ്റ്റിലായിട്ടുണ്ട്. ബെരിപടവ് സ്വദേശി അക്ഷയ്(24),മൂടുബിദ്രി സ്വദേശി കമലാക്ഷ( 30), ബായാർ കോജാപ്പയിലെ സുകുമാർ (28) എന്നിവരാണ് അറസ്റ്റിലായത്.വെള്ളിയാഴ്ച് രാത്രി ഒമ്പത് മണിയോടെ  സുഹൃത്താണ് …

കെ.എം.എം.എല്ലിന് പ്രതിരോധ മേഖലയില്‍ നിന്ന് 105 കോടിയുടെ ഓര്‍ഡര്‍; ഓര്‍ഡര്‍ ലഭിച്ചത് 5 വര്‍ഷത്തേക്ക്

തിരുവനന്തപുരം:  സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ ദി കേരളാ മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറഡിന്  കേന്ദ്ര പ്രതിരോധ മേഖലയില്‍ നിന്ന് 105 കോടിയുടെ ഓര്‍ഡര്‍. പ്രതിരോധ മേഖലയിൽ നിന്ന് കെ.എം.എം.എല്ലിന് സമീപകാലത്ത് ലഭിക്കുന്ന വലിയ ഓർഡറാണിത്. നാവിക സേനയുടെ  വിവിധ ആപ്ലിക്കേഷനുകളുടെ നിര്‍മ്മാണത്തിനാണ് ടൈറ്റാനിയം സ്‌പോഞ്ചിന് വേണ്ടിയാണ് ഓർ‍ഡർ. വ്യവസായ മന്ത്രി പി. രാജീവിന്റെ നേതൃത്വത്തില്‍ നാവിക സേനാ  ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ടൈറ്റാനിയം സ്‌പോഞ്ച് വിപണനത്തിന് പുതിയ സാധ്യത തുറന്നത്.  5 വര്‍ഷങ്ങളിലായി …

വന്യജീവി ആക്രമണം തടയൽ ; കേന്ദ്ര പദ്ധതിയിലേക്ക് ഈ വ‍ർഷം കേരളം അപേക്ഷകൾ വെച്ചില്ലെന്ന് രേഖകൾ

ന്യൂഡൽഹി: വന്യജീവി ആക്രമണം തുടർകഥയായി ആളുകൾ കൊല്ലപ്പെടുമ്പോഴും  കേന്ദ്രസഹായം നേടിയെടുക്കുന്നതിൽ കേരളം ഉദാസീനത തുടരുന്നതായി കണക്കുകൾ. വന്യജീവി ആക്രമണം  തടയുന്നതിനുള്ള നടപടികൾക്കായി കേന്ദ്രപദ്ധതിയിൽ നിന്നും കേരളത്തിന്‌ ലഭിക്കുന്ന സഹായത്തിന്  ഇക്കുറി നിർദേശങ്ങളൊന്നും ലഭിച്ചില്ലെന്ന് കേന്ദ്ര മന്ത്രി ലോക്സഭയിൽ അറിയിച്ചു.അടൂർ പ്രകാശ് എം.പി യുടെ ചോദ്യത്തിന് വനം പരിസ്ഥിതി വകുപ്പ് സഹമന്ത്രി അശ്വിനികുമാർ ചൗബേ ലോക്സഭയിൽ നൽകിയ മറുപടിയിലാണ് കേരളം ഈ വർഷം സഹായത്തിന് അപേക്ഷ നൽകിയില്ലെന്ന് വ്യക്തമായത്.  2020-21ൽ  7.31 കോടിയും 2021-22ൽ 2.95 കോടിയും 2022-23ൽ …

ഉറങ്ങി കിടന്ന രണ്ടുപേരെ കുത്തികൊലപ്പെടുത്താന്‍ ശ്രമം, ബംഗാളി അറസ്റ്റില്‍

കൊച്ചി: ഉറങ്ങി കിടക്കുകയായിരുന്ന രണ്ട് അതിഥി തൊഴിലാളികളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. പശ്ചിമബംഗാള്‍ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി മുനമ്പം മിനി ഹാര്‍ബറിനു സമീപമാണ് സംഭവം. മുനമ്പം മിനി ഹാര്‍ബറിനു സമീപം ഉറങ്ങി കിടക്കുകയായിരുന്ന അതിഥി തൊഴിലാളികളായ ശംഭു സര്‍ക്കാര്‍ (26), അയന്‍ ഷേക്ക് (24) എന്നിവരെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കേസില്‍ പശ്ചിമബംഗാള്‍ ഗണേഷ്പൂര്‍ സ്വദേശി ഉദ്ധവ് ദാസിനെയാണ് മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് സംശയിക്കുന്നു. നേരത്തെ കല്‍ക്കത്തയില്‍ വച്ച് …

കേരളത്തിലെ നാല് ജില്ലകള്‍ കടലിനടിയില്‍ ആകുമെന്ന് അമേരിക്കന്‍ സംഘടന

കേൾക്കുമ്പോൾ പേടി തോന്നുന്നില്ലേ?ഒരു ദിവസം കടല്‍ ഇരമ്പം കേട്ട്‌ എഴുന്നേറ്റു നോക്കുമ്പോള്‍ കാലിനടിയില്‍ കടല്‍ വെള്ളം. അങ്ങനെ ഒന്ന് ആലോചിച്ചു നോക്കൂ. സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള ഒന്ന്, ജീവിതത്തിൽ സംഭവിക്കുന്നത്. ന്യൂജേഴ്‌സി ആസ്ഥാനമായുള്ള ഒരു ശാസ്ത്ര സ്ഥാപനമായ ക്ലൈമറ്റ് സെൻട്രൽ നിർമ്മിച്ച പുതിയ ഡിജിറ്റൽ എലവേഷൻ മോഡൽ (DEM) പ്രകാരം അഞ്ച് വർഷത്തിന് ശേഷം, മധ്യകേരളത്തിന്റെ ചില ഭാഗങ്ങൾ സമുദ്രനിരപ്പ് ഉയർന്ന് അപകടസാധ്യതയുള്ള മേഖലയില്‍പ്പെടുമെന്ന് പ്രവചിക്കുന്നു. ഇത് അവരുടെ രണ്ടാമത്തെ പഠന റിപ്പോര്‍ട്ട് ആണ്. ഇത് പ്രകാരം …

കത്ത് എഴുതിവച്ച ശേഷം ജീവനക്കാരി ബാങ്കിനകത്ത് തൂങ്ങി മരിച്ചു

പരിയാരം(കണ്ണൂര്‍): ബാങ്ക് ജീവനക്കാരിയെ പട്ടാപ്പകല്‍ ബാങ്കിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുന്നരു സ്വദേശി കടവത്ത് വളപ്പില്‍ സീന (45) ആണ് മരിച്ചത്. കൊവ്വപ്പുറത്തെ കുഞ്ഞിമംഗലം അഗ്രിക്കള്‍ച്ചറല്‍ വെല്‍ഫേര്‍ സൊസൈറ്റിയിലെ ജീവനക്കാരിയായിരുന്നു. തിങ്കളാഴ്ച രാവിലെ 11.30നാണ് സംഭവം. സൊസൈറ്റിയുടെ താഴത്തെ നിലയില്‍ ചായ ഉണ്ടാക്കാന്‍ സീന പോയിരുന്നു. തുടര്‍ന്ന് തിരിച്ച് വരാത്തതിനാല്‍ മറ്റൊരു ജീവനക്കാരി താഴെ മുറിയില്‍ എത്തിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ പരിസരവാസികള വിളിച്ച് പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടുമരണത്തിന് …

കണ്ണൂർ യൂണിവേഴ്സിറ്റിയിൽ വർഗീസിന്റെ നിയമനം; എതിർ കക്ഷികൾക്ക്സു പ്രീം കോടതി നോട്ടീസ്

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ. കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗ്സിനെ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ അസോസിയേറ്റ് പ്രൊഫസ്സറായി ഒന്നാം റാങ്ക് നൽകിയ നടപടി ശരിവച്ച ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം ചോദ്യം ചെയ്ത് യൂജി സി യും രണ്ടാം റാങ്ക് കാരനായ ജോസഫ് സ്കറിയും സുപ്രീം കോടതിയിൽ ഫയൽ ചെയത അപ്പീലിൽ എതിർ കക്ഷികളായ കണ്ണൂർ സർവ്വകലാശാ ലയ്ക്കും, പ്രിയ വർഗീസിനും എതിർ സത്യവാഗ്മൂലം നൽകാൻ ആവശ്യപ്പെട്ട് സുപ്രീം കോടതി ഉത്തരവായി.പ്രിയ വർഗീസിന്റെനിയമനം അപ്പീലിന്റെ അന്തിമ വിധിക്ക് വിധേയമായിരിക്കും.ഡിവിഷൻ …

വക്കം പുരുഷോത്തമൻ അന്തരിച്ചു

തിരുവനന്തപുരം:  മുതിർന്ന കോൺഗ്രസ്സ് നേതാവ് വക്കം പുരുഷോത്തമൻ(96) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം.മിസ്സോറാം, ത്രിപുര  സംസ്ഥാന ഗവർണർ, മൂന്ന് തവണ സംസ്ഥാനമന്ത്രിസഭയിൽ അംഗം, രണ്ട് തവണ ലോക്സഭാംഗം തുടങ്ങി നിരവധി പദവികൾ അലങ്കരിച്ചിട്ടുണ്ട്. കേന്ദ്രഭരണ പ്രദേശമായ അൻഡമാൻ നിക്കോബാറിൽ ലെഫ്റ്റനന്‍റ് ഗവർണറായും പ്രവർത്തിച്ചു. അഞ്ച് തവണ ആറ്റിങ്ങലിൽ നിന്ന് നിയമസഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.ആരോഗ്യം, ടൂറിസം അടക്കമുള്ള  വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ കാലം നിയമസഭാ സ്പീക്ക‍ർ പദവി അലങ്കരിച്ചിട്ടുള്ള വ്യക്തിയും …

സോഷ്യല്‍മീഡിയ വഴി പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയച്ചാല്‍ ഇനി തടവും പിഴയും

സോഷ്യല്‍ മീഡിയ വഴി പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയക്കുന്നവര്‍ക്കെതിരെ നടപടിയുമായി സൗദിയും കുവൈറ്റും. കുവൈത്തില്‍ പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയക്കുന്നവര്‍ക്ക് രണ്ടു വര്‍ഷം തടവും 2000 കുവൈത്ത് ദിനാര്‍ പിഴയുമാണ് ശിക്ഷയെന്ന് കുവൈത്ത് അഭിഭാഷകന്‍ ഹയാ അല്‍ ഷലാഹി പറഞ്ഞു. സൗദിയിലും ഹാര്‍ട്ട് ഇമോജി അയക്കുന്നവരെ ജയിലിലടക്കും. സൗദി സൈബര്‍ ക്രൈം വിദഗ്ധര്‍ പറയുന്നതുപ്രകാരം ഹാര്‍ട്ട് ഇമോജി അയക്കുന്നത് പീഡനം ആയാണ് സൗദിയില്‍ കണക്കാക്കുക. കുറ്റം ചെയ്തതായി കണ്ടെത്തിയാല്‍ രണ്ടു മുതല്‍ അഞ്ചു വര്‍ഷം വരെ തടവും …

ആലുവയില്‍ കൊല്ലപ്പെട്ട 5 വയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസം; 1 ലക്ഷം രൂപ അനുവദിച്ചു സർക്കാർ

തിരുവനന്തപുരം: ആലുവയില്‍ കൊല്ലപ്പെട്ട 5 വയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി വനിത ശിശുവികസന വകുപ്പ് ഒരു ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വനിത ശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതി പ്രകാരമാണ് തുകയനുവദിച്ചത്. ലൈംഗികാതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും അടുത്ത കുടുംബാംഗത്തിന് നല്‍കുന്ന ധനസഹായമാണ് ആശ്വാസനിധി.കഴിഞ്ഞ ദിവസം മന്ത്രി ആലുവയിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം ആശ്വാസനിധി വഴി ധനസഹായം അനുവദിക്കുമെന്ന് പറഞ്ഞിരുന്നു. തുടര്‍ന്നാണ് വനിത ശിശുവികസന വകുപ്പ് അടിയന്തര നടപടി സ്വീകരിച്ച് ധനസഹായം …

ഓണത്തിന് ഗൃഹപ്രവേശനം നിശ്ചയിച്ചു; അവസാനഘട്ട ഒരുക്കത്തിനായി ഓടിനടക്കുന്നതിനിടെ സ്വപ്‌നങ്ങള്‍ തകര്‍ത്ത് സാമൂഹ്യവിരുദ്ധര്‍; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട് തീയിട്ടു നശിപ്പിച്ചു

ബേക്കല്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പുതുതായി പണിതു കൊണ്ടിരിക്കുന്ന വീടിനു നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമം. അര്‍ബന്‍ ബാങ്ക് ജീവനക്കാരനും തച്ചങ്ങാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ സുജിത്ത് കുമാറിന്റെ വീടിനു നേരെയാണ് അക്രമം. മുന്‍ ഭാഗത്തെ വാതില്‍ പൂര്‍ണ്ണമായും കത്തി നശിച്ചിട്ടുണ്ട്. കുഴല്‍ കിണറും അടിച്ചുതകര്‍ത്തിട്ടുണ്ട്. അടുക്കള വരാന്തയിലെ ക്ലോസ്റ്റും തകര്‍ത്തിരുന്നു. നിര്‍മ്മാണം പൂര്‍ത്തിയായി ഓണത്തിന് ഗൃഹപ്രവേശനത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടയിലാണ് സാമൂഹ്യവിരുദ്ധരുടെ അക്രമം ഉണ്ടായത്. അക്രമത്തിന് പിന്നില്‍ ആരെന്ന് വ്യക്തമല്ല. തിങ്കളാഴ്ച രാവിലെ പശുവിന് തീറ്റകൊടുക്കാനെത്തിയപ്പോഴാണ് അക്രമം നടന്നത് …

25 വര്‍ഷം മുമ്പ്‌ 50 ലക്ഷം  നഷ്ടമായത് ഒറ്റയക്കത്തിന്; ഇക്കുറി ഭാഗ്യദേവത കടാക്ഷിച്ചപ്പോൾ  തെങ്ങുകയറ്റതൊഴിലാളിക്ക്  70 ലക്ഷം സമ്മാനം

ബന്തടുക്ക: ഒരിക്കൽ കൈവിട്ട ഭാഗ്യം വീണ്ടും തേടിയെത്തിയപ്പോൾ തെങ്ങുകയറ്റ തൊഴിലാളി ലക്ഷാധിപതിയായി. ബന്തടുക്ക, മാണിമൂലയിലെ ആലക്കാട്ടടുക്കം എം രാഘവനെയാണ്‌ ഭാഗ്യദേവത കടാക്ഷിച്ചത്‌. അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം ആണ് ലോട്ടറിയടിച്ചത്. ജെ കെ ലോട്ടറി ഏജന്‍സിയുടെ സബ്‌ ഏജന്റായ ഉന്തത്തടുക്കയിലെ എം കൃഷ്‌ണനില്‍ നിന്നു ശനിയാഴ്‌ചയാണ്‌ രാഘവന്‍ ടിക്കറ്റെടുത്തത്‌.ഒറ്റമുറി വീട്ടില്‍ കുടുംബസമേതം കഴിയുന്ന രാഘവന്‍ 28 വര്‍ഷമായി ലോട്ടറിയെടുക്കുന്ന ശീലമുള്ള ആളാണ്‌. ചെറിയ സമ്മാനങ്ങള്‍ ലഭിച്ചതൊഴിച്ചാല്‍ കാര്യമായ ഭാഗ്യമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. 25 വര്‍ഷം …

ഫണ്ടില്ലെന്ന് ഗ്രാമപഞ്ചായത്ത്; നാട്ടുകാർ കൈകോ‍ർത്ത് ലക്ഷങ്ങൾ ചിലവിട്ട് തോടിന്‌ പാലം പണിതു

കുമ്പള:  ഫണ്ടില്ലെന്ന കാരണം പറഞ്ഞ്  പാലം പണിയുന്നതിനെ പഞ്ചായത്ത് പാലം വലിപ്പിച്ചപ്പോൾ നാട്ടുകാരുടെ കൂട്ടായ്മയിൽ പുതിയ പാലം നിർമ്മിച്ചു. കുമ്പള പുത്തിഗെ, എയൂര്‍മൂല, റായ്‌ഗദ്ദെയിലെ വലിയ തോടിനാണ്‌ രണ്ട്‌ ലക്ഷം രൂപ ചിലവില്‍ നാട്ടുകാര്‍ പാലം പണിതത്‌.എട്ടും,പത്തും വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന ഈ തോടിന്‌ പാലം പണിയണമെന്ന നാട്ടുകാരുടെ നിരന്തര ആവശ്യം ഫണ്ടില്ലെന്ന്‌ പറഞ്ഞ്‌ പുത്തിഗെ ഗ്രാമപഞ്ചായത്ത്‌ അധികൃതര്‍ തള്ളുകയായിരുന്നു. ഈ വാര്‍ഡുകളില്‍ നിന്ന്‌ സൂരംബയല്‍ ടൗണിലേക്കുള്ള എളുപ്പവഴിയാണ്‌ തോട്‌ സ്ഥിതി ചെയ്യുന്ന പ്രദേശം. കവുങ്ങ്‌ കൊണ്ട് നിർമ്മിച്ച …

നാഷണല്‍ ജൂനിയര്‍ വുഷു ചാമ്പ്യന്‍ഷിപ്പ്, കേരള ടീമിന് വേണ്ടി കളത്തിലിറങ്ങാന്‍ ശ്രീലക്ഷ്മിയും അലന്‍ പ്രകാശും

ചെറുവത്തൂര്‍: ആഗസ്ത് ആറുമുതല്‍ 11 വരെ ബീഹാറിലെ പട്‌നയില്‍ വെച്ച് നടക്കുന്ന നാഷണല്‍ ജൂനിയര്‍ വുഷു ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമിന് വേണ്ടി മത്സരിക്കാന്‍ കാസര്‍കോട് സ്വദേശികളായ ശ്രീലക്ഷ്മിയും അലന്‍ പ്രകാശും ഒരുങ്ങി. ഈമാസം കോട്ടയത്തു വെച്ച് നടന്ന സംസ്ഥാന ജൂനിയര്‍ മത്സരത്തില്‍ പങ്കെടുത്തു ഒന്നാം സ്ഥാനം നേടിയവരാണ് ഇരുവരും. ചെറുവത്തൂര്‍ അമ്മിഞ്ഞികോട് സ്വദേശിനിയായ ശ്രീലക്ഷ്മി നേരത്തെ തുടര്‍ച്ചയായി സംസ്ഥാന തലങ്ങളില്‍ ആറുസ്വര്‍ണ്ണവും, കൂടാതെ പഞ്ചാബിലും, ഹരിയാനയിലും നടന്ന ദേശീയതല മത്സരങ്ങളില്‍ പങ്കെടുത്ത് മെഡലുകള്‍ നേടിയിട്ടുണ്ട്. ചെറുവത്തൂര്‍ മാച്ചിപ്പുറം …

ഇവിടെ പ്രേതം എത്തുന്നത് കാറില്‍, പ്രേതരൂപത്തില്‍ വസ്ത്രം ധരിച്ചെത്തിയ സ്ത്രീയെ പിടികൂടി

മലയാറ്റൂര്‍: രാത്രി കാലങ്ങളില്‍ പ്രേതരൂപത്തില്‍ കാര്‍ ഓടിച്ചെത്തി ആളുകളെ ഭയപ്പെടുത്തുന്ന സ്ത്രീയെ പിടികൂടി. മലയാറ്റൂര്‍ അടിവാരത്ത് നിന്നാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി അടിവാരത്ത് പ്രേതരൂപത്തില്‍ വസ്ത്രം ധരിച്ച് എത്തിയതോടെ ആളുകള്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.പ്രേതരൂപത്തില്‍ വസ്ത്രം തിരിച്ചെത്തിയ സ്ത്രീ രാത്രികാലങ്ങളില്‍ ആളുകളെ ഭീതിയിലാക്കിയിരുന്നു.പ്രേതരൂപത്തില്‍ കാറോടിച്ചെത്തുകയും പൊതുവിടങ്ങളില്‍ രാത്രികാലങ്ങളില്‍ കാര്‍ പാര്‍ക്ക് ചെയ്ത ആളുകളെ മാടി വിളിക്കും. വേഷം കണ്ട് പേടിച്ചവര്‍ പിന്നീട് തിരിഞ്ഞോടുകയാണ് പതിവ്. കാലടിയിലും സമീപപ്രദേശങ്ങളിലും എത്തിയ സ്ത്രീ ആളുകളെ ഭീതിയിലാക്കിയിരുന്നു. വെള്ളക്കാറില്‍ വെള്ള …

മാതാവിനോട് സംസാരിക്കാന്‍ കുനിഞ്ഞു, അപ്പാര്‍ട്ട്‌മെന്റിന്റെ അഞ്ചാം നിലയില്‍ നിന്നുവീണ് മെഡിക്കല്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

മംഗളൂരു: മാതാവിനോട് സംസാരിക്കാന്‍ കുനിയവേ അപ്പാര്‍ട്ട്‌മെന്റിന്റെ അഞ്ചാം നിലയില്‍ നിന്നുവീണ് മെഡിക്കല്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. മംഗളൂരു എ.ജെ ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് വിദ്യാര്‍ഥിയും അഡയാര്‍ സ്വദേശിയുമായ സമയ് ഷെട്ടിയാണ് (21) മരിച്ചത്. ഞായറാഴ്ച രാവിലെ കദ്രി ശിവ്ബാഗിലെ സെന്‍ട്രല്‍ പാര്‍ക്ക് അപ്പാര്‍ട്ട്മെന്റിലാണ് സംഭവം. വീടിന്റെ ബാല്‍ക്കണിയില്‍ വായിക്കുകയായിരുന്നു സമയ്. കാര്‍ കഴുകാന്‍ താഴത്തെ നിയിലേക്ക് പോകണമെന്ന് അമ്മ ആവശ്യപ്പെട്ടിരുന്നു. പിന്നീട് അഞ്ചാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് അമ്മയുമായി സംസാരിക്കാന്‍ കുനിഞ്ഞപ്പോള്‍ താഴത്തെ നിലയിലേക്ക് വീഴുകയായിരുന്നു. ആശുപത്രിയില്‍ …