സ്കൂൾ വരാന്തയിൽ  പ്രായപൂർത്തിയാവാത്ത ദളിത് വിദ്യാർത്ഥിനിയെ കൂട്ടലാൽസംഗം ചെയ്തു; മൂന്നുപേർ അറസ്റ്റിൽ

പുത്തൂർ: പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ സ്‌കൂള്‍ വരാന്തയില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി.കർണാടക പുത്തൂരിലെ വിട്‌ള പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നാടിനെ ഞെട്ടിപ്പിച്ച സംഭവമുണ്ടായത്. അവശനിലയിലായ പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിട്‌ള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനാറുകാരിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ സുഹൃത്ത് ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ വിട്‌ള പൊലീസ് കേസെടുത്തു.ഇതിൽ 3 പേർ അറസ്റ്റിലായിട്ടുണ്ട്. ബെരിപടവ് സ്വദേശി അക്ഷയ്(24),മൂടുബിദ്രി സ്വദേശി കമലാക്ഷ( 30), ബായാർ കോജാപ്പയിലെ സുകുമാർ (28) എന്നിവരാണ് അറസ്റ്റിലായത്.വെള്ളിയാഴ്ച് രാത്രി ഒമ്പത് മണിയോടെ  സുഹൃത്താണ്  പെണ്‍കുട്ടിയെ കുടുംബാംഗങ്ങള്‍ അറിയാതെ വിളിച്ചിറക്കി കൊണ്ടുപോയത്.  പിന്നീട് പെണ്‍കുട്ടിയെ സ്‌കൂള്‍ വരാന്തയിലേക്ക് കൊണ്ടുപോവുകയും മറ്റ് നാലുപേരെ വിവരമറിയിക്കുകയും ചെയ്തു. ആദ്യം സുഹൃത്തും പിന്നീട് മറ്റ് നാലു പേരും നേരം പുലരുംവരെ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് വിട്‌ള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാര്‍ ആസ്പത്രിയില്‍ കൊണ്ട് പോയി. ആശുപത്രിയില്‍ നടത്തിയ വൈദ്യ പരിശോധനയിലാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞത്. കസ്റ്റഡിയിലുള്ളവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page