‘തന്റെ മരണത്തിന്‍റെ ഉത്തരവാദിത്വം ആ വ്യക്തിക്ക്… അയാളെ വിടരുത്’, സഹകരണസൊസൈറ്റി ജീവനക്കാരിയുടെ മരണത്തിന് കാരണക്കാരനായ പ്രമുഖ വ്യക്തി ആര്? പോലീസ് അന്വേഷണം ആരംഭിച്ചു

പയ്യന്നൂര്‍: കുന്നരു സ്വദേശിനിയായ സഹകരണ സൊസൈറ്റി ജീവനക്കാരി സ്ഥാപനത്തില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ മരണത്തിന് കാരണക്കാരനായ പ്രമുഖ വ്യക്തിയെ തേടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി.കൊവ്വപ്പുറത്തെ കുഞ്ഞിമംഗലം അഗ്രിക്കള്‍ച്ചര്‍ വെല്‍ഫേര്‍ സൊസൈറ്റി ജീവനക്കാരി കെവി സീന(45)യാണ് കഴിഞ്ഞദിവസം തൂങ്ങിമരിച്ചത്. തന്റെ മരണത്തിന് ഈ വ്യക്തിക്ക് മാത്രമാണ് ഉത്തരവാദിത്വമെന്നും മറ്റാര്‍ക്കും ഇതില്‍ പങ്കില്ലെന്നും അയാളെ വിടരുതെന്നുള്ള കുറിപ്പെഴുതി വച്ചാണ് ജീവനൊടുക്കിയത്. സീന സ്വന്തം വസ്ത്രത്തിനുള്ളിലും മരിച്ച മുറിയിലെ മേശപ്പുറത്ത് ഒട്ടിച്ചുവെക്കുകയും ചെയ്ത ആത്മഹത്യാകുറിപ്പില്‍ തന്റെ മരണത്തിന് കാരണക്കാരായ സഹകരണ മേഖലയുമായി ബന്ധമുളള വ്യക്തിയെക്കുറിച്ച് …

വന്ദേ ഭാരത് ട്രയിന്  കേരളത്തിൽ ഉടൻ പുതിയ സ്റ്റോപ്പുകൾ ഇല്ലെന്ന് കേന്ദ്ര റെയിൽ മന്ത്രി അശ്വനി വൈഷ്ണവ്

ന്യൂഡൽഹി :  കേരളത്തിൽ സർവീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിന് പുതിയ സ്റ്റോപ്പുകൾ ഉടനില്ലെന്ന് കേന്ദ്ര റെയിൽ മന്ത്രി. നിലവിൽ ഏഴു സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ടെന്നും, പുതിയ സോപ്പുകൾ അനുവദിക്കുന്നത് സ്റ്റേഷനുകളുടെ ട്രാഫിക്,  യാത്രകാരുടെ ആവശ്യകത , നടത്തിപ്പിലെ പ്രായോഗികത എന്നിവ അടിസ്ഥാനമാക്കിയാണെന്നും മന്ത്രി അറിയിച്ചു. നിലവിൽ ചെങ്ങന്നൂർ   സ്റ്റേഷനിൽ 76 ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ ഉണ്ടെന്നും ഈ വിഷയത്തിൽ കൊടിക്കുന്നിൽ സുരേഷ് എം പി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി    കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ …

ഒരു മതവിശ്വാസത്തിന്‍റെയും വികാരം വൃണപ്പെടുത്തിയില്ലെന്ന് സ്പീക്കർ എ.എൻ ഷംസീർ;എല്ലാ മതങ്ങളുടെയും വിശ്വാസത്തെ മാനിക്കുന്നതായി ഷംസീർ

തിരുവനന്തപുരം: താൻ ഒരു മതവിശ്വാസത്തെയും വൃണപ്പെടുത്തിയില്ലെന്ന് എ.എൻ ഷംസീർ. പരാമർശത്തിന്‍റെ പേരിലുള്ള ചർച്ചകൾ ദൗർഭാഗ്യകരമായ കാര്യം.ശാസ്ത്രബോധം വളർത്തുന്നത് എങ്ങിനെ മതവിരുദ്ധമാകുമെന്ന് സ്പീക്കർ ചോദിച്ചു. ഭരണഘടനയുടെ അകത്തുള്ള കാര്യമാണ് ഭരണഘടനാ പദവി വഹിക്കുന്ന ആളെന്ന നിലയിൽ പറഞ്ഞത്.ഇപ്പോൾ നടക്കുന്ന  വിദ്വേഷപ്രചരണം കേരളം തള്ളുമെന്നും ഷംസീർ പറഞ്ഞു.മത വിശ്വാസികൾ തനിക്ക് ഒപ്പം നിൽക്കുമെന്നും ഇത്തരം ക്യംപെയ്നുകളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്നും ഷംസീർ വാർത്താ സമ്മേളത്തിൽ ആവശ്യപ്പെട്ടു. തന്‍റെ നിരപേക്ഷത ആരും ചോദ്യം ചെയ്യേണ്ടതില്ലെന്നും ഷംസീർ കൂട്ടിച്ചേർത്തു

21 ദിവസം മാത്രം പ്രായമായ മകളെ വിറ്റത് നാലുലക്ഷം രൂപയ്ക്ക്, അമ്മയടക്കം മൂന്നുപേര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: 21 ദിവസം പ്രായമായ മകളെ മറ്റൊരു സ്ത്രീക്ക് വിറ്റ കേസില്‍ യുവതി അറസ്റ്റില്‍. നാലുലക്ഷം രൂപക്കാണ് വില്‍പന നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയിലെ നൊനഡംഗയിലെ റെയില്‍ കോളനിയില്‍ താമസിക്കുന്ന രൂപാലി മൊണ്ടല്‍, ഇടനിലക്കാരായ രൂപ ദാസ്, സ്വപ്ന സര്‍ദാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അയല്‍വാസി പ്രതിമ ഭുയിന്‍യയുടെ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് ആനന്ദപൂര്‍ പോലീസ് എത്തിയത്. പൊലീസ് ചോദ്യം ചെയ്തെങ്കിലും യുവതി ഇക്കാര്യം ആദ്യം നിഷേധിച്ചിരുന്നു. പിന്നീടാണ് വില്‍പന പുറത്തു പറഞ്ഞത്. വിവാഹം കഴിഞ്ഞ് 15 …

സ്പീക്കർക്ക് പിൻതുണയുമായി സിപിഎം ; ഗണപതി മിത്തെന്ന വിവാദ പരാമർശം പിൻവലിക്കേണ്ടതില്ലെന്ന് എം.വി ഗോവിന്ദൻ

തിരുവനന്തപുരം : ഹിന്ദു വിശ്വാസത്തെ അവഹേളിച്ചെന്ന ആരോപണത്തിൽ സ്പീക്കർ എ.എൻ ഷംസീർ  മാപ്പു പറയേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.മിത്തുകളെ മിത്തുകളായി തന്നെ കാണണം. ഷംസീറിന്‍റെ വാക്കുകൾ ദുർവ്യാഖ്യാനം നടത്തി വർഗ്ഗീയത പടർത്താനാണ് ശ്രമമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.അഭിപ്രായം പറഞ്ഞതിന്‍റെ പേരിൽ ആരും കുതിര കയറേണ്ടതില്ല.മതവിശ്വാസത്തിനെതിരായ നിലപാട് സിപിഎമ്മിനില്ലെന്നും വിഡി സതീശൻ ഉയർത്തുന്നത് വർഗ്ഗീയ നിലപാടാണെന്നും എംവി ഗോവിന്ദൻ കൂട്ടിചേർത്തു. പ്രസ്താവന പിൻവലിക്കുകയോ തിരുത്തുകയോ ചെയ്യേണ്ടതില്ല.വിശ്വാസത്തിന്‍റെ പേരിൽ ശാസ്ത്രത്തിന്‍റെ മേൽ കുതിര കയറരുതെന്നും എം.വി ഗോവിന്ദൻ …

കാസർകോട് ജില്ലയിൽ പനിയും ഛര്‍ദ്ദിയും പടരുന്നു; ജില്ലാ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും രോഗികളുടെ നീണ്ട ക്യൂ

കാസര്‍കോട്‌: കാലവർഷത്തിന് ശക്തികുറഞ്ഞതിന്  പിന്നാലെ ജില്ലയിൽ വിവിധ തരം പനിയും ഒപ്പം ഛര്‍ദ്ദിയും പടരുന്നു. ജനറല്‍ ആശുപത്രിയില്‍ പ്രതിദിനം ചികിത്സ തേടിയെത്തുന്ന രോഗികളുടെ എണ്ണത്തില്‌ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.പനി, ചുമ, ഛര്‍ദ്ദി എന്നീ രോഗങ്ങളുമായാണ്‌ കൂടുതല്‍ രോഗികളും ചികിത്സ തേടിയെത്തുന്നത്‌. ശരാശരി ദിവസം 1000 മുതൽ 2000 വരെ  ആളുകളാണ്  ചികിത്സ തേടി  ജനറൽ ആശുപത്രി ഒപിയില്‍ എത്തുന്നത്. കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലും സ്ഥിതി വിഭിന്നമല്ല. രോഗികളില്‍ നല്ലൊരു ശതമാനവും  സ്‌ത്രീകളും കുട്ടികളുമാണ്‌. ഇതിനിടയില്‍ പ്രാണിജന്യരോഗങ്ങളുടെ വ്യാപനത്തെക്കുറിച്ച്‌ …

മൂന്നു വധശ്രമം, തട്ടിക്കൊണ്ടുപോകല്‍, കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടല്‍; കുപ്രസിദ്ധ ഗുണ്ട ലുട്ടാപ്പി ഇര്‍ഷാദിനെ കാപ്പ ചുമത്തി ജയിലിലടച്ചു

കുമ്പള: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു. പച്ചമ്പള സ്വദേശി അബ്ദുള്‍ ഇര്‍ഷാദ് എന്ന ലുട്ടാപ്പി ഇര്‍ഷാദിനെ (31)യാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ മൂന്ന് വധശ്രമം, തീവെപ്പ്, തട്ടിക്കൊണ്ടുപോകല്‍, കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടല്‍, ഗുണ്ടാ വിളയാട്ടം ഉള്‍പ്പെടെ ഏഴു കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ഒരാഴ്ച മുമ്പ് ഒരു വധശ്രമകേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്നതിനിടെയാണ് പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. ബന്ദിയോട് ഭൈതലയിലെ മുജീബ് റഹ്‌മാനെ വീട് …

സാമ്പാറില്‍ പ്ലാസ്റ്റിക് ബാഗ്; ഹോട്ടല്‍ അടച്ചിടാന്‍ നിര്‍ദേശം

ചെന്നൈ: സാമ്പാറില്‍ പ്ലാസ്റ്റിക് ബാഗ് കണ്ടെത്തി ഭക്ഷ്യസുരക്ഷ അതോറിറ്റി. ചെന്നൈയില്‍ ചെട്ടിനാട് റസ്റ്റോറന്റിലാണ് സംഭവം. ഹോട്ടലില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ ക്രമക്കേടുകള്‍ കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതര്‍ സാമ്പാര്‍ നിറച്ചിരിക്കുന്ന വലിയ പാത്രങ്ങളില്‍ പരിശോധന നടത്തുന്നതിനിടെ പ്ലാസ്റ്റിക് ബാഗ് കണ്ടെത്തുകയായിരുന്നു. ഇതിന്റ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പ്ലാസ്റ്റിക് ബാഗിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ ഹോട്ടലിലെ ജീവനക്കാരെ ചോദ്യം ചെയ്യുന്നതും വിഡിയോയില്‍ കാണാം. ഇതിന് പുറമേ നിരവധി പ്രശ്‌നങ്ങള്‍ ഹോട്ടലില്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഫ്രീസറിലെ ഇറച്ചിക്ക് ഗുണനിലവാരമില്ലെന്ന് …

ഐഫോൺ 15 മോഡലുകൾ ഉടനെത്തും; പുതിയ iPhone 15 സീരീസിലെ പ്രധാന മാറ്റങ്ങൾ, സവിശേഷതകൾ, ഡിസൈൻ, വില എന്നിവ അറിയാം

വെബ് ഡെസ്ക് : ഈ വർഷം സെപ്റ്റംബറിൽ ആപ്പിൾ അതിന്റെ ഏറ്റവും പുതിയ ഐഫോൺ 15 സീരീസ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഔദ്യോഗിക തീയതികൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇവന്റ് സാധാരണയായി മാസത്തിലെ രണ്ടാം ആഴ്ചയിലാണ് നടക്കുന്നത്. ഐഫോൺ 15 സീരീസിൽ സ്റ്റാൻഡേർഡ്, പ്ലസ്, പ്രോ, പ്രോ മാക്സ് എന്നീ നാല് മോഡലുകൾ ആപ്പിൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്റ്റാൻഡേർഡ് ഐഫോൺ 15 ഒരു പഞ്ച്-ഹോൾ ഡിസ്പ്ലേ ഡിസൈൻ നമുക്ക് കാണാൻ കഴിയും. പ്രോ, പ്രോ മാക്‌സ് പതിപ്പുകൾ LIPO(ലോ-ഇഞ്ചക്ഷൻ പ്രഷർ …

എക്‌സൈസ് സംഘത്തെ വാഹനമിടിപ്പിച്ച് പരിക്കേല്‍പ്പിച്ച പ്രതി മദ്യവുമായി പിടിയിൽ; കടത്തിയത് 86 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത വിദേശ മദ്യം

മഞ്ചേശ്വരം: എക്‌സൈസ് സംഘത്തെ വാഹനമിടിപ്പിച്ച് പരിക്കേല്‍പ്പിച്ച പ്രതിയെ വാഹനത്തില്‍ മദ്യം കടത്തവെ പിടികൂടി. മംഗല്‍പാടി ഷിറിയ സ്വദേശി രജിന്‍ കുമാറാണ് (26) പിടിയിലായത്. ഹൊസങ്കടിയിലെ അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ വച്ച് 86.4 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത വിദേശ മദ്യം ആള്‍ട്ടോ കാറില്‍ കടത്തവേയാണ് ഇയാള്‍ പിടിയിലായത്. നേരത്തെ കാസര്‍കോട് അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ ജോയി ജോസഫിനെയും സംഘത്തിനെയും വാഹനം ഉപയോഗിച്ച് ഇടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയാണ് ഇയാള്‍. ചൊവ്വാഴ്ച രാത്രി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി.എ ശങ്കറും …

പിള്ളേരോണം  അഥവാ ഓണത്തിന് മുൻപ് ഒരോണം

കാസർകോട് : ഇന്ന് പിള്ളേരോണം. മഹാബലിയെ വരവേൽക്കാനുള്ള ഒരുക്കങ്ങളുടെ തുടക്കം . ഇപ്പോൾ അധികമാരുടെയും ആഘോഷിക്കാറില്ലാത്ത എന്നാൽ പഴമക്കാരുടെ ഓര്‍മ്മകളിലെന്നും നിലനില്‍ക്കുന്ന ഒരു ഓണമുണ്ട് മലയാളിക്ക്. അതാണ് പിള്ളേരോണം. ചിങ്ങത്തിലെ തിരുവോണത്തിന് 27 ദിവസം മുമ്പ് കര്‍ക്കിടകത്തിലെ തിരുവോണ നാളിലാണ് പിള്ളേരോണം ആഘോഷിക്കുന്നത്. എന്നാല്‍ അത്തപ്പൂക്കളമിടലും പുത്തനുടുപ്പുകളുമൊന്നുമില്ലാത്തൊരു ഓണാഘോഷമായിരുന്നു ഇത്. പേരുപോലെ തന്നെ കുട്ടികളുടെ ഓണം.  .ചിങ്ങമാസത്തിലെ തിരുവോണം പോലെ തന്നെ മലയാളിക്ക് പ്രിയപ്പെട്ട ഒന്നാണ്  കര്‍ക്കടക മാസത്തിലെ തിരുവോണവും. തൂശനിലയിൽ പരിപ്പും പപ്പടവും തുടങ്ങി എല്ലാ …

സ്കൂൾ വിദ്യാർത്ഥിനിയെ പട്ടാപകൽ തട്ടികൊണ്ട് പോകാൻ ശ്രമം; നാട്ടുകാർ ഇടപെട്ടതോടെ നാലംഗ സംഘം രക്ഷപ്പെട്ടു

കണ്ണൂർ: കണ്ണൂരിൽ പട്ടാപകൽ സ്കൂൾ വിദ്യാർത്ഥിനിയെ തട്ടികൊണ്ട് പോകാൻ ശ്രമം.മാരുതി ഓംനി വാനിലെത്തിയ നാലംഗ സംഘമാണ് കണ്ണൂർ കക്കാട് – പള്ളിക്കുന്ന് റോഡിൽ വച്ച് ഹൈസ്കൂൾ വിദ്യാർത്ഥിനിയെ കടന്ന് പിടിച്ച് തട്ടികൊണ്ട് പോകാൻ ശ്രമിച്ചത്.രാവിലെ പത്ത് മണിയോടെയാണ് സംഭവം. സ്കൂളിലേക്ക് പോകുകയായിരുന്നു വിദ്യാർത്ഥിനി. പെൺകുട്ടിയുടെ സമീപം വാൻ നിർത്തി കൈക്ക് പിടിച്ച് വാഹനത്തിൽ കയറ്റാൻ ശ്രമിക്കുകയായിരുന്നു. ഭയന്ന് പോയ പെൺകുട്ടി ബഹളം വെച്ചു. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും സംഘം വാഹനമെടുത്തു കടന്നു കളഞ്ഞു. പൊലീസ് സ്ഥലത്തെത്തി …

ഷൂ ധരിച്ചതിന്റെ പേരില്‍ ക്രൂര റാഗിങ്; പ്ലസ് വണ്‍ വിദ്യര്‍ഥിയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഉപ്പള:(കാസര്‍കോട്): ഷൂ ധരിച്ചതിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാഗിങ് ചെയ്തതായി പരാതി. പെര്‍മുദെ പെരിയടുക്കയിലെ മുഹമ്മദ് ഷമീല്‍ ഷെഹ്സാദാ(16)ണ് മര്‍ദ്ദനത്തിന് ഇരയായത്. ബേക്കൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ വിദ്യാര്‍ഥിയാണ് ഷെഹ്സാദ്. മുഖത്തും നെഞ്ചിനും പരിക്കേറ്റതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. പ്ലസ്ടു വിദ്യാര്‍ഥികളാണ് തന്നെ ആക്രമിച്ചതെന്ന് ഷെഹ്സാദ് പറഞ്ഞു. ചൊവ്വാഴ്ച്ച വൈകീട്ട് സ്‌കൂള്‍ വിട്ട ശേഷമാണ് റാഗിങ് നടന്നത്. ഷൂ ധരിച്ചെത്തിയ ഷെഹ്സാദിനോട് ഇനി മുതല്‍ ചെരിപ്പുധരിച്ച് മാത്രമേ സ്‌കൂളില്‍ എത്താന്‍ പാടുള്ളൂ എന്ന് സീനിയര്‍ …

സ്പീക്കർ എ.എൻ ഷംസീർ വിശ്വാസത്തെ അവഹേളിച്ചു എന്നാരോപണം ; പ്രതിഷേധം ശക്തമാക്കി എൻ.എസ്.എസും, ബിജെപിയും ; പ്രതിഷേധം അനാവശ്യമെന്ന് സിപിഎം; പ്രസ്താവന തിരുത്തണമെന്ന് കോൺഗ്രസ്സ്

തിരുവനന്തപുരം: സ്പീക്കർ എ.എൻ ഷംസീർ ഹൈന്ദവ വിശ്വാസം  വൃണപ്പെടുത്തിയെന്ന ആരോപണത്തിൽ നിലപാട് കടുപ്പിച്ച് എൻ.എസ്.എസ്. ഷംസീ‍ർ മാപ്പ് പറയണമെന്ന് ജി സുകുമാരൻ നായർ ആവശ്യപ്പെട്ടു.എ.എൻ ഷംസീറിന്‍റെ പ്രതികരണം ഹൈന്ദവ വിരോധത്താൽ ആണെന്ന് സുകുമാരൻ നായർ പറഞ്ഞു. ഇക്കാര്യത്തിൽ ബിജെപി, ആർ.എസ്.എസ് ഉൾപ്പെടെയുള്ള പാർട്ടികളും സംഘടനകളുമായി സഹകരിക്കുമെന്നും എൻ.എസ്.എസ് വ്യക്തമാക്കി. ഗണപതി മിത്താണെന്ന ഷംസീറിന്‍റെ പരാമർശത്തിനെതിരെ നാമജപ ഘോഷയാത്രയും പ്രതിഷേധവും ശക്തമാക്കാനാണ് എൻ.എസ്.എസ് തീരുമാനം.അതിനിടെ ഷംസീറിനെതിരെ ബിജെപി രംഗത്തെത്തി. പ്രസ്താവന പിൻവലിച്ച് ഷംസീർ മാപ്പ് പറയണമെന്ന് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. …

സൗദി അറേബ്യയില്‍ ചൂട് കൂടി വരുന്നു, പകല്‍ സമയത്ത് പുറത്തിറങ്ങുമ്പോള്‍ മുന്‍ കരുതല്‍ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം

സൗദി അറേബ്യയില്‍ ചൂട് കൂടി വരുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തിന്റെ കിഴക്കന്‍ പ്രവിശ്യകളിലെ താപനില 50 ഡിഗ്രിയോട് അടുത്തിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. റിയാദ്, അല്‍ ഖസീം, മദീന പ്രവിശ്യകളിലും താപനില വലിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. സൗദിയില്‍ ഇത്തവണ ചൂടിന് കാഠിന്യമേറുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് കാരണം എല്‍നിനോ പ്രതിഭാസമാണെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്. ചൂട് കൂടുന്ന സാഹചര്യത്തില്‍ പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊടിക്കാറ്റ് ശക്തമാകാന്‍ …

കസ്റ്റഡി മരണത്തിൽ പൊലീസ് വാദം പൊളിയുന്നു; മരിച്ച താമിർ ജിഫ്രിക്ക് മർദ്ദനം ഏറ്റെന്ന്  പോസ്റ്റ് മോർട്ടം റിപ്പോർട്ട്;ആമാശയത്തിൽ ക്രിസ്റ്റൽ അടങ്ങിയ പ്ലാസ്റ്റിക് കണ്ടെത്തി. കേരളാ പൊലീസ് വീണ്ടും വില്ലനാകുമ്പോൾ

മലപ്പുറം: മലപ്പുറം താനൂരിൽ കസ്റ്റഡിയിലിരിക്കെ മരിച്ച യുവാവിന് മർദ്ദനമേറ്റിരുന്നതായി പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട് . ലഹരികടത്ത് ആരോപിച്ച് കസ്റ്റഡിയിലെടുത്ത താമിർ ജിഫ്രിക്ക്   കടുത്ത മർദ്ദനം നേരിടേണ്ടി വന്നെന്നാണ്  പ്രാഥമിക പോസ്റ്റ് മോർട്ടം.മൃതദേഹത്തിന്‍റെ പുറത്ത് മർദ്ദനം ഏറ്റതിന്‍റെ പാടുകളുണ്ട്. ഇയാളുടെ ആമാശയത്തിൽ ക്രിസ്റ്റലുകളടങ്ങിയ പ്ലാസ്റ്റിക് വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്.ആന്തരാവയവങ്ങളുടെ രാസ പരിശോധനാ ഫലം വന്നാൽ മാത്രമേ താമിറിന്‍റെ മരണം കാരണം വ്യക്തമാകൂ. എം.ഡി.എം.എ കടത്തിയെന്നാരോപിച്ചാണ് താമിർ ഉൾപ്പെടെ 5 പേരെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തത്.പുലർച്ചെ താമിർ കുഴഞ്ഞ് …

ട്രെയിനില്‍ കോളജ് വിദ്യാര്‍ഥിനിക്കുനേരെ നഗ്നതാപ്രദര്‍ശനം; വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇട്ടു പെണ്‍കുട്ടി; കണ്ണൂര്‍ സ്വദേശി പിടിയില്‍

കാസര്‍കോട്: ട്രെയിന്‍ യാത്രയ്‌ക്കിടയില്‍ വിദ്യാര്‍ത്ഥിനിക്കു നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍. കണ്ണൂര്‍, ചപ്പാരപ്പടവ്‌, പടപ്പേങ്ങാട്ടെ ജോര്‍ജ്ജ്‌ ജോസഫി(48)നെയാണ്‌ കണ്ണൂര്‍ റെയില്‍വെ പൊലീസ്‌ അറസ്റ്റു ചെയ്‌തത്‌. കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ നിന്നു മാംഗ്ളൂരിലേക്ക് പോവുകയായിരുന്ന ഇന്റര്‍സിറ്റി എക്‌സ്‌പ്രസിലാണ്‌ കേസിനാസ്‌പദമായ സംഭവം. കണ്ണൂരില്‍ നിന്നു കയറിയ മംഗ്‌ളൂരുവിൽ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയാണ്‌ പരാതിക്കാരി. പെണ്‍കുട്ടി ഇരുന്നിരുന്ന സീറ്റിന്റെ എതിര്‍സീറ്റില്‍ ഇരിക്കുകയായിരുന്നു ജോര്‍ജ്ജ്‌ ജോസഫ്‌. ട്രയിൻ കണ്ണൂർ വിട്ടതോടെ പാൻറിന്‍റെ സിബ്ബ്‌ അഴിച്ചു നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. വിദ്യാര്‍ത്ഥിനി എതിർത്തിട്ടും …

വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ രണ്ട് പേർകൂടി  ഹെറോയിനുമായി മാഹി പൊലീസിന്‍റെ പിടിയിൽ

മാഹി:  അതിമാരക മയക്കുമരുന്നായ ഹെറോയിനുമായി രണ്ടുപേര്‍ വാഹന പരിശോധനയ്ക്കിടെ പിടിയിലായി. തലശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട വടക്കുമ്പാട് സ്വദേശി  സിറാജ് (49) ഒ .വി റോഡ് സ്വദേശി   അര്‍ഷാദ് (34) എന്നിവരാണ് അറസ്റ്റിലായത്. ന്യൂമാഹി  ഇന്‍സ്പെക്ടര്‍ ബി എം മനോജിന്റെ നേതൃത്വത്തില്‍  തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ മാഹി പാലത്തില്‍ നടത്തിയ വാഹന പരിശോധയ്ക്കിടയിലാണ് ഇവർ കുടുങ്ങിയത്. ഇവരിൽ നിന്നും ഒരു ഗ്രാം ഹെറോയിൻ കണ്ടെത്തി.  ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികള്‍ക്കെതിരെ എന്‍ഡിപിഎസ് ആക്റ്റ് പ്രകാരം …