ഷൂ ധരിച്ചതിന്‍റെ പേരിൽ റാഗിംഗ് ; കാസർകോട് ബേക്കൂർ സ്കൂളിലെ നാലു ഹയർസെക്കണ്ടറി സ്കൂൾ വിദ്യാര്‍ത്ഥികളെ പുറത്താക്കി

കാസർകോട്: പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായ റാഗിംഗ്‌ വിധേയരാക്കിയ സംഭവത്തില്‍ നാല് ഹയർസെക്കണ്ടറി വിദ്യാര്‍ത്ഥികളെ ഒരു വര്‍ഷത്തേയ്‌ക്കു സ്‌കൂളില്‍ നിന്നു പുറത്താക്കി. കാസർകോട്ബേ ഉപ്പള ബേക്കൂർ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ളസ്ടു വിദ്യാര്‍ത്ഥികളെയാണ്‌ പുറത്താക്കിയത്‌. കഴിഞ്ഞ ദിവസം ചേര്‍ന്ന പിടിഎ യോഗത്തിന്റേതാണ്‌ തീരുമാനമെന്ന്‌ പ്രിന്‍സിപ്പല്‍ അറിയിച്ചു. ഏതാനും ദിവസം മുമ്പാണ്‌ പ്ലസ്‌വൺ വിദ്യാര്‍ത്ഥിയെ ഷൂസ്‌ ധരിച്ചതിന്റെ പേരില്‍ മര്‍ദ്ദിച്ച്‌ അവശനാക്കിയത്‌. ചെവിക്ക്‌ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സ തേടുകയും പൊലീസ്‌ കേസെടുക്കുകയും ചെയ്‌തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ്‌ പിടിഎ …

വീട്ടമ്മയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പെര്‍ള: കാസർകോട് പെർളക്കടുത്ത് വീട്ടമ്മയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളക്കാന  നടുബയലിലെ സരസ്വതി(68) യെ ആണ് വീട്ടിനു സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകനും മരുമകനും ജോലിക്കു പോയതായിരുന്നു. മകന്‍ വൈകിട്ട്‌ തിരിച്ചെത്തിയപ്പോള്‍ മാതാവിനെ കാണാനില്ലാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് കുളത്തില്‍ മൃതദേഹം കണ്ടത്. നാട്ടുകാരുടെ നേതൃത്വത്തില്‍ മൃതദേഹം പുറത്തെടുത്ത്‌ ജനറല്‍ ആശുപത്രിമോര്‍ച്ചറിയിലേയ്‌ക്ക്‌ മാറ്റി. ബദിയഡുക്ക പൊലീസ്‌ അസ്വാഭാവിക മരണത്തിനു കേസെടുത്തു.

പണിക്കു പോയ ആള്‍ റോഡരികില്‍ മരിച്ച നിലയില്‍

കുറ്റിക്കോല്‍: പണിക്കു പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നു ഇറങ്ങിയ ആളെ റോഡില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കോല്‍, പുണ്യംക്കണ്ടം കോളനിയിലെ എച്ച്.ബാലന്‍ (55)ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് കൈരളിപ്പാറയിലാണ് ബാലനെ റോഡില്‍ വീണു കിടക്കുന്നത് കണ്ടത്. ബേഡകം താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നു സംശയിക്കുന്നു. ബേഡകം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിലേക്ക് മാറ്റി. സഹോദരങ്ങള്‍: ചെറിയോന്‍, നാരായണന്‍, കാരിച്ചി, പരേതരായ കാര്‍ത്യായനി, അഗ്ഗു. പരേതരായ കല്ലളന്‍-ബട്ക്കത്ത് …

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) …

വണ്ടി തട്ടിയതിൽ തർക്കം; ബസ്സ് ഡ്രൈവറെ ആക്രമിച്ച്‌ മൊബൈല്‍ ഫോണുമായി കാര്‍ യാത്രികൻ മുങ്ങി;  വാഹനങ്ങള്‍ റോഡില്‍ കുടുങ്ങി

കാഞ്ഞങ്ങാട്‌: കാറില്‍ ബസ്സ് തട്ടിച്ചെന്നാരോപിച്ച്  സ്വകാര്യ ബസ്‌ തടഞ്ഞു നിര്‍ത്തി ഡ്രൈവറെ ആക്രമിച്ച്‌ മൊബൈല്‍ ഫോണും ബസിന്റെ താക്കോലും ഊരികൊണ്ടുപോയതായി പരാതി. കാഞ്ഞങ്ങാട്‌-പയ്യന്നൂര്‍ റൂട്ടിലോടുന്ന  യാത്ര ബസ്സിന്‍റെ  ഡ്രൈവര്‍ തൃക്കരിപ്പൂരിലെ പ്രവീണിന്റെ പരാതിയിന്മേല്‍ ഹൊസ്‌ദുര്‍ഗ്ഗ്‌ പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം വൈകുന്നേരം പടന്നക്കാട്‌ റെയില്‍വെ മേല്‍പ്പാലത്തിനു സമീപത്താണ്‌ സംഭവം. പയ്യന്നൂര്‍ ഭാഗത്തേയ്‌ക്ക്‌ പോവുകയായിരുന്നു ബസ്‌. പടന്നക്കാട്ട്‌ എത്തിയപ്പോള്‍ എതിരെ വരികയായിരുന്ന വെള്ളനിറത്തിലുള്ള ക്രറ്റ കാറില്‍ ഉരസിയെന്നു പറഞ്ഞാണ്‌ ബസ്‌ തടഞ്ഞത്. ഇതില്‍ പ്രകോപിതനായ കാര്‍ …

ആന പേടി കാരണം സ്‌കൂളിന് അവധി, മൂന്നുദിവസം കൊണ്ട് ആനകളെ തുരത്താന്‍ വനംവകുപ്പ്

ബോവിക്കാനം: കാനത്തൂരിലും പരിസരത്തും ഭീഷണിയായ കാട്ടാനകളെ തുരത്തുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച കാനത്തൂര്‍ ഗവ.യുപി സ്‌കൂളിന് അവധി പ്രഖ്യാപിച്ചു. വനം വകുപ്പ് അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചത്. 3 ദിവസംകൊണ്ട് 2 ആനകളെയും അതിര്‍ത്തിയിലെ സോളര്‍ തൂക്കുവേലി കടത്തുകയാണു ലക്ഷ്യം. ആനകളെ ഓടിക്കുമ്പോള്‍ അവ സ്‌കൂള്‍ പരിസരത്തിലൂടെ പോകാനുള്ള സാധ്യതയെത്തുടര്‍ന്നാണ് അവധി നല്‍കാന്‍ തീരുമാനിച്ചത്. സ്‌കൂളില്‍നിന്ന് 200 മീറ്റര്‍ മാറിയുള്ള കാട്ടിലാണ് ആനകളുള്ളത്. ഡിഎഫ്ഒ കെ.അഷ്‌റഫ് പ്രദേശം സന്ദര്‍ശിച്ച് പഞ്ചായത്ത് പ്രസിഡന്റ് പി.വി.മീന, ആനക്കാര്യം കര്‍ഷകക്കൂട്ടായ്മ ചെയര്‍മാന്‍ …

തൊഴിലുറപ്പു ജോലിക്കിടേ കുഴഞ്ഞു വീണ സ്ത്രീ മരിച്ചു

പരപ്പ: ബളാലില്‍ തൊഴിലുറപ്പു ജോലിക്കിടേ കുഴഞ്ഞു വീണ സ്ത്രീ മരിച്ചു. പരപ്പ മാലോം ദര്‍ഘാസിലെ ഉറുമ്പില്‍ എബ്രഹാമിന്റെ ഭാര്യ ലിസി എബ്രഹാ(60)മാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ മാലോത്തെ കണ്ണീര്‍വാടിയിലാണ് സംഭവം. മറ്റുള്ള പത്തു തൊഴിലാളികള്‍ക്കൊപ്പം ജോലിയെടുക്കുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. രജി, റിന്‍സ്, റീന എന്നിവരാണ് മക്കള്‍.

ഗണപതി മിത്തെന്ന നിലപാട് മാറ്റി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ; പരശുരാമൻ കേരളം സൃഷ്ടിച്ചത് മിത്ത്; നിലപാട് മാറ്റം ജനവികാരം കൊണ്ടായിരിക്കാമെന്ന് കെ. സുരേന്ദ്രൻ; ഷംസീർ മാപ്പ് പറയണമെന്ന് ശിവഗിരി മഠം

ന്യൂഡൽഹി: ഗണപതി വിവാദത്തിൽ മലക്കം മറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഗണപതി മിത്താണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും , അള്ളാഹു മിത്തല്ലെന്നും പറഞ്ഞിട്ടില്ലെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. പരശുരാമൻ മഴുവെറിഞ്ഞു കേരളം ഉണ്ടാക്കിയെന്നത് മിത്താണെന്നാണ് പറ‍ഞ്ഞത്. ഗണപതി മിത്താണെന്ന് ഷംസീറും പറഞ്ഞിട്ടില്ലെന്ന് എം.വി ഗോവിന്ദൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം ജനവികാരം മാനിച്ച് ആയിരിക്കാം  എം.വി ഗോവിന്ദന്‍റെ നിലപാട് മാറ്റമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണ് സിപിഎം …

ഹിന്ദു ദൈവത്തെ അധിഷേപിച്ചു ഇന്‍സ്റ്റഗ്രാമില്‍ കമന്റിട്ട ആള്‍ അറസ്റ്റില്‍

മംഗളൂരു: ഹിന്ദു ദൈവത്തിനെതിരെ ഇന്‍സ്റ്റാഗ്രാമില്‍ അധിക്ഷേപകരമായ എഴുത്തും കമന്റുകളും നടത്തിയ യുവാവ് അറസ്റ്റില്‍. കുലശേഖര ബികര്‍ണകട്ടേ മസിദി ഹില്‍ റോഡ് സ്വദേശി മുഹമ്മദ് സല്‍മാനെ(22)യാണ് മംഗളൂരു സിറ്റി സൈബര്‍ ക്രൈം പോലീസ് അറസ്റ്റുചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 67, 153(എ), 505(2) എന്നിവ പ്രകാരമുള്ള കുറ്റമാണ് സല്‍മാനെതിരേ ചുമത്തിയിരിക്കുന്നു. അറസ്റ്റുചെയ്ത ശേഷം ഏഴാം ജെഎംഎഫ്സി കോടതിയില്‍ ഹാജരാക്കി. മംഗളൂരു സെന്‍ ക്രൈം പോലീസ് ഇന്‍സ്പെക്ടര്‍ സതീഷ് എം പിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പോലീസ് കമ്മീഷണര്‍ കുല്‍ദീപ് …

കരിപ്പൂരിൽ വീണ്ടും സ്വർണ്ണവേട്ട; പിടികൂടിയത് മിശ്രിത രൂപത്തിൽ കടത്തിയ ഒരു കിലോയിലധികം സ്വ‍ർണ്ണം

കോഴിക്കോട് :  മിശ്രിത രൂപത്തിൽ മലാശയത്തിൽ ഒളിപ്പിച്ച് കടത്തിയ ഒരു കിലോഗ്രാമിലേറെ സ്വർണ്ണം കരിപ്പൂരിൽ എയർ കസ്റ്റംസ് പിടികൂടി. സ്വർണ്ണം കടത്തിയ കോഴിക്കോട് കല്ലാച്ചി സ്വദേശി ഷബീർ അലി(45)യെ കസ്റ്റഡിയിലെടുത്തു. പുലർച്ചെ  ദുബായിൽ നിന്നുള്ള വിമാനത്തിൽ എത്തിയതായിരുന്നു ഇയാൾ. നാലു  ക്യാപ്സ്യൂളായി കൊണ്ട് വന്ന സ്വ‍ർണ്ണ മിശ്രിതത്തിൽ നിന്നും സ്വർണ്ണം വേർതിരിച്ചെടുക്കൽ പിന്നീട് നടക്കുമെന്ന് എയ‍ർ കസ്റ്റംസ് അറിയിച്ചു.

സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ഭാര്യയെയും രണ്ടുപെണ്‍ മക്കളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു

ബെംഗളൂരു: ആന്ധ്രാപ്രദേശ് സ്വദേശിയായ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ഭാര്യയെയും രണ്ടുപെണ്‍ മക്കളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. വീരാര്‍ജുന വിജയ്(31), ഭാര്യ ഹേമാവതി (29), ഇവരുടെ ഒന്നര വയസും എട്ടുമാസവും പ്രായമായ പെണ്‍മക്കളെയും കൊലപ്പെടുത്തിയാണ് ജീവനൊടുക്കിയത്.ബെഗളൂരുവിലെ സീഗെഹള്ളിയിലെ സായി ഗാര്‍ഡന്‍ അപ്പാര്‍ട്ടുമെന്റിലാണ് സംഭവം. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം പുറത്തറിയുന്നത്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച്ഡ് ഓഫ് ആയതിനാല്‍ സുഹൃത്തുക്കള്‍ അന്വേഷിച്ച് എത്തിയിരുന്നു. അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി അയല്‍വാസികള്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. പോലീസെത്തി വാതില്‍ ചവിട്ടിത്തുറന്ന് റൂം പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ …

ട്രെയിനില്‍ വീണ്ടും ലൈംഗിക അതിക്രമം, ഇരയായത് ഭര്‍ത്താവിനൊപ്പം സഞ്ചരിച്ച 28 കാരി, സംഭവം കാസര്‍കോട്

കാസര്‍കോട്: മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗിക അതിക്രമത്തിന് പിന്നാലെ കാസര്‍കോടും യുവതിക്ക് നേരെ അതിക്രമം. കൊയിലാണ്ടി സ്വദേശിനിയായ 28 കാരിയുടെ പരാതിയില്‍ കാസര്‍കോട് റെയില്‍വേ പോലീസ് കേസെടുത്തു. ബുധനാഴ്ച വൈകീട്ട് മംഗളൂരുവില്‍ നിന്നും തിരുവനന്തപുരം വരെ പോകുന്ന മാവേലി എക്‌സ്പ്രസിലെ ജനറല്‍ കംപാര്‍ട്ടുമെന്റിലാണ് പീഡനശ്രമം നടന്നത്. ഭര്‍ത്താവുമൊന്നിച്ചു യാത്ര ചെയ്യവേ ട്രെയിന്‍ കാസര്‍കോട് വിട്ടശേഷം വാതില്‍ പടിയിലിരുന്ന 50 വയസുള്ള ആള്‍ യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയായിരുന്നു. യുവതി എതിര്‍ത്തിട്ടും പീഡന ശ്രമം തുടര്‍ന്നു. പിന്നീട് സമീപത്തുണ്ടായിരുന്ന ഭര്‍ത്താവിനെ …

വീണ്ടും പിഞ്ചു കുഞ്ഞിന് നേരെ ലൈംഗികാതിക്രമം; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

മലപ്പുറം: തിരൂരങ്ങാടിയിൽ നാല് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായി. തിരൂരങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ആലുവയിലെ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച് ക്രൂരമായ കൊലപ്പെടുത്തി ഒരാഴ്ച്ചക്കിടെയാണ്  സമാന രീതിയി ക്രൂരകൃത്യം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്. കുട്ടിയോട് ലൈംഗികാതിക്രമം കാണിച്ച മധ്യപ്രദേശ്  ഗ്വാളിയോർ സ്വദേശിയായ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ദിവസം വൈകിട്ട് ചേളാരിയിലാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന പ്രദേശത്താണ് ക്രൂര കൃത്യം നടന്നത്. പീഡിപ്പിക്കപ്പെട്ട നാല് വയസുകാരിയുടെ മാതാപിതാക്കളുടെ സുഹൃത്താണ് പ്രതി. കളിപ്പിക്കാനെന്ന വ്യാജേന …

പ്രമുഖ സാഹിത്യകാരനും മാധ്യമ പ്രവർത്തകനുമായിരുന്ന  പ്രൊഫസർ  ഇബ്രാഹിം ബേവിഞ്ച അന്തരിച്ചു

 പ്രമുഖ സാഹിത്യകാരനും മാധ്യമ പ്രവർത്തകനുമായിരുന്ന  പ്രൊഫസർ  ഇബ്രാഹിം ബേവിഞ്ച അന്തരിച്ചു(69).അസുഖബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കാസർകോട് ഗവൺമെന്‍റ് കോളേജ്  പ്രൊഫസറായി വിരമിച്ച ഇബ്രാഹിം ബേവിഞ്ച കേരളാ സാഹിത്യ അക്കാദമി അംഗം, സമസ്ത കേരള സാഹിത്യ പരിഷത്ത് അംഗം. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിഗ്രി,  പി.ജി ബോർഡ് ഓഫ് സ്റ്റഡീസ് അംഗം തുടങ്ങി ഒട്ടേറെ പദവികൾ അലങ്കരിച്ചിട്ടുണ്ട്. ഉബൈദിൻറ്റെ കവിതാലോകം, മുസ്ലിം സാമൂഹികജീവിതം മലയാളത്തിൽ, ഇസ്ലാമിക സാഹിത്യം മലയാളത്തിൽ, പക്ഷിപ്പാട്ട് ഒരു പുനർവായന, പ്രസക്തി, ബഷീർ ദി മുസ്ലിം, നിള തന്ന …

ഒറ്റപ്പെട്ട വീട്ടിൽ യുവതിയുടെയും യുവാവിന്‍റെയും ജീർണ്ണിച്ച മൃതദേഹം കണ്ടെത്തി.മൃതശരീരങ്ങൾ ഷാളിൽ തൂങ്ങിയ നിലയിൽ

കൽപ്പറ്റ: വയനാട് മാനന്തവാടി നിരവിൽപുഴ കീച്ചേരി കോളനിയിലാണ് യുവാവിനേയും, യുവതിയേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തൊണ്ടർനാട് പാതിരിമന്ദം കോളനിയിലെ ചന്ദ്രൻ്റെ മകൻ മണിക്കുട്ടൻ (22), തൊണ്ടർനാട് പിലാക്കാവ് കോളനിയിലെ വെളുക്കൻ്റെ മകൾ വിനീത (22) എന്നിവരാണ് മരിച്ചതെന്ന് ഇരുവരുടേയും ബന്ധുക്കൾ പറഞ്ഞു. ഒരു ഷാളിലാണ് ഇരുവരേയും തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. വിനീത ഗർഭിണിയാണ്. മൃതദേഹങ്ങൾ ജീർണ്ണിച്ച അവസ്ഥയിലാണുള്ളത്. വിനീത യോടൊപ്പം പാതിരിമന്ദത്ത് താമസിച്ച് വരുന്നതിനിടെ കഴിഞ്ഞയാഴ്ചയാണ് ഇരുവരും ആരോടും പറയാതെ കീച്ചേരി ആദിവാസി കോളനിയിലെത്തിയതെന്നാണ് സൂചന. …

കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിലെ സ്വയംഭൂ പീഠത്തിന് അലങ്കാര കവചവുമായി ഭക്തൻ

കൊല്ലൂർ: കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിലെ ദേവിയുടെ പ്രധാന പ്രതിഷ്ഠ ഇരിക്കുന്ന സ്വയംഭൂ പീഠത്തിന് അലങ്കാര കവചവുമായി ഭക്തൻ. പ്രമുഖ വ്യവസായി  അദ്വൈത് ലക്ഷ്മി ഇൻസ്ട്രീസ് കമ്പനി എം.ഡി. രവി ശ്യാം ആണ് വെള്ളിയിൽ തീർത്തതും സ്വർണ്ണം പൂശിയതുമായ പുതിയ അലങ്കാര കവചം ക്ഷേത്രത്തിന് സമർപ്പിച്ചത്. കവചം ക്ഷേത്ര തന്ത്രി കെ.എൻ സുബ്രഹ്മണ്യ അഡിഗ ഏറ്റുവാങ്ങി.

പ്രാര്‍ഥനകള്‍ വിഫലമായി, നടന്‍ കൈലാസ് നാഥ് അന്തരിച്ചു

കൊച്ചി: മലയാള സിനിമാ സീരിയല്‍ നടന്‍ കൈലാസ് നാഥ് അന്തരിച്ചു. 65 വയസായിരുന്നു. കരള്‍ രോഗം മൂലം അസുഖബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അന്ത്യം സംഭവിച്ചത്. സംസ്‌കാരം വെള്ളിയാഴ് നടക്കും. നിരവധി സിനിമകളിലും സീരിയിലുകളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.കഴിഞ്ഞ 4 പതിറ്റാണ്ടിലേറെയായി മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും നിറഞ്ഞു നില്‍ക്കുകയാണ് ഈ കലാകാരന്‍. ശ്രീകുമാരന്‍ തമ്പിയുടെ സംവിധാന സഹായിയായി രംഗത്തെത്തിയ കൈലാസ് നാഥ് ഇതിനോടകം മുന്നൂറിലധികം സിനിമകളിലും നൂറുകണക്കിന് സീരിയലുകളിലും …

റോഡ് ക്യാമറ പിഴ അടച്ചില്ലെങ്കില്‍ ഇന്‍ഷുറന്‍സ് പുതുക്കാനാവില്ല, നിയമലംഘനം കൂടുതല്‍ കാസര്‍കോട് ജില്ലയിലാണെന്നു ഗതാഗതമന്ത്രി

തിരുവനന്തപുരം: ഇനി റോഡ് ക്യാമറ പിഴ അടച്ചില്ലെങ്കില്‍ പണിപാളും. ഇനി മുതല്‍ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പുതുക്കാന്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചുതീര്‍ക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇതിനായി ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാസര്‍കോട് ജില്ലയിലാണ്. എ ഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം വാഹനാപകടത്തില്‍ മരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. 2022 ജൂലൈയില്‍ അപകടങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം 3992 ആയിരുന്നു. 2023 ജൂലൈയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റവരുടെ എണ്ണം …