സ്കൂളിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം ; മലാഭിഷേകവും,  അക്രമവും നടത്തി സാമൂഹ്യ ദ്രോഹികൾ; പൊലീസ് കേസ്സെടുത്തു

മുള്ളേരിയ: കാറഡുക്ക ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. സ്കൂളിൽ  മലാഭിഷേകവും അക്രമവും നടത്തി. സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ ആദൂര്‍ പൊലീസ്‌ പൊതുമുതല്‍ നശിപ്പിച്ചതിന്‌ കേസെടുത്ത്‌ അന്വേഷണം തുടങ്ങി.കഴിഞ്ഞ ദിവസം രാത്രിയിലാണ്‌ സംഭവം. സ്‌കൂള്‍ വളപ്പില്‍ അതിക്രമിച്ച്‌ കടന്ന സാമൂഹ്യ വിരുദ്ധർ ഓഫീസിന്റെ പൂട്ട്‌,വാട്ടര്‍ ടാപ്പ്‌, ചുമര്‍ എന്നിവിടങ്ങളില്‍ മലാഭിഷേകം നടത്തുകയായിരുന്നു. ക്ലാസ്‌ മുറിയുടെ വാതില്‍ തകര്‍ത്ത്‌ അകത്ത്‌ കടന്ന്‌ ബോര്‍ഡും മറ്റും നശിപ്പിച്ചതായും പരാതിയില്‍ പറഞ്ഞു. സമാനരീതിയിലുള്ളഅക്രമങ്ങള്‍ ഇതിനു മുമ്പും സ്‌കൂളില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ …

ഗായകന്‍ മുഹമ്മദ്‌ യാഹൂ അന്തരിച്ചു

കാസർകോട്: കുമ്പളയിലെ വ്യാപാരിയും, ഇശല്‍ ഗ്രാമത്തിലെ  കലാകാരനുമായ മുഹമ്മദ്‌ യാഹു(60)അന്തരിച്ചു.ജില്ലയിലെ നിരവധി കലാവേദികളില്‍ മുഹമ്മദ്‌ റാഫിയുടെ ഹിന്ദി ഗാനങ്ങള്‍ റാഫിയുടെ സ്വരത്തില്‍ ആലപിച്ച്‌ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മാസങ്ങളോളമായി പ്രമേഹ സംബന്ധമായ അസുഖത്താല്‍ ചികിത്സയിലായിരുന്നു.സക്കീനയാണ്‌ ഭാര്യ. മക്കള്‍: ബിലാല്‍ (ദുബായ്‌)സമീറ.മരുമക്കള്‍:സൈഫുദ്ദീന്‍ (ബോവിക്കാനം) ഔഷിക (ഉപ്പള).സഹോദരങ്ങള്‍:അബ്ബാസ്‌ കുമ്പള, സുഹ്‌റ, സൈനബ. നിര്യാണത്തില്‍ മൊഗ്രാല്‍ ദേശീയവേദി അനുശോചിച്ചു.

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന യുവാവ് മരിച്ചു;അപകടമുണ്ടായത് പെർളയിൽ ; മരിച്ച റോഷന്‍റെ സഹോദരി മരിച്ചതും വാഹനാപകടത്തിൽ

കാസർകോട് : നിയന്ത്രണം വിട്ട്‌ കാര്‍ മറിഞ്ഞ്‌ ഗുരുതരമായി പരിക്കേറ്റ യുവാവ്‌ മരിച്ചു.  മണിയമ്പാറ, മന്നങ്കളയിലെ ജാനു നായിക്‌-സരസ്വതി ദമ്പതികളുടെ മകന്‍ എന്‍.ജെ.റോഷന്‍ (29)ആണ്‌ കഴിഞ്ഞ ദിവസം രാത്രി രാത്രി മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്‌.  വ്യാഴാഴ്ച രാത്രി 12 മണിയോടെ പെര്‍ള  അടുക്കസ്ഥലയിലാണ്‌ അപകടം ഉണ്ടായത്‌. ആശുപത്രിയിൽ പോയി തിരികെ നാട്ടിലേയ്‌ക്ക്‌ വരുന്നതിനിടയിലാണ്‌ അപകടം. അപകടമുണ്ടായി ഏറെ സമയം കഴിഞ്ഞാണ്‌ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്‌. ഭാര്യ: സജ്ഞയശ്രീ.പി.കെ. മകള്‍: വിഹ റോഷന്‍, സഹോദരങ്ങള്‍: എന്‍.ജെ.രവീണ, എന്‍.ജെ.രജിഷ. അപകടത്തില്‍ ബദിയഡുക്ക …

വ്യാപാരി ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍

കാസർകോട്:മുള്ളേരിയ നാട്ടക്കല്ലിലെ സ്റ്റേഷനറി വ്യാപാരിയായ കളരി നെട്ടണിഗെയിലെ ഭാസ്‌ക്കര ചെട്ടിയാര്‍ (50)ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പരേതരായ കുഞ്ഞിക്കണ്ണ ചെട്ടിയാര്‍-കൊറപ്പാളു ദമ്പതികളുടെ മകനാണ്‌.അവിവാഹിതനായ ഭാസ്‌ക്കര ചെട്ടിയാര്‍ കളരിയിലെ വാടക ക്വാര്‍ട്ടേഴ്‌സിലാണ്‌ താമസം. ഇന്നലെ രാവിലെ ഏറെ വൈകിയിട്ടും വാതില്‍ തുറന്നു കാണാത്തതിനെ തുടര്‍ന്ന്‌ അയല്‍വാസി ജനലിലൂടെ അകത്തേയ്‌ക്ക്‌ നോക്കിയപ്പോഴാണ്‌ ഭാസ്‌ക്കര ചെട്ടിയാരെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌. പൊലീസെത്തി ഇന്‍ക്വസ്റ്റ്‌ നടത്തി.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു. ആത്മഹത്യയുടെ കാരണം എന്താണെന്നു വ്യക്തമല്ല. ആദൂര്‍ പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം …

ടെലഗ്രാമിലൂടെ അധ്യാപികയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം;യുവാവ് അറസ്റ്റിൽ

ബൽത്തങ്ങാടി (മാംഗ്ളുരൂ):  ഭർത്താവിനെ കൊലപെടുത്താതിരിക്കാൻ മോചന ദ്രവ്യം ആവശ്യപ്പെട്ട് അധ്യാപികയെ ഭീഷണിപ്പെടുത്തിയ യുവാവിനെ  പൊലീസ് അറസ്റ്റ് ചെയ്തു. ബൽത്തങ്ങാടി വേനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.അത്രിഞ്ജ സ്വദേശി അശ്വന്ത് ഹെബ്ബാർ(23) ആണ് അറസ്റ്റിലായത്. അധ്യാപികയുടെ പരാതിയിൽ നാടകീയ നീക്കങ്ങളിലുടെയാണ് ഇയാളെ പിടികൂടിയത്.സുൽക്കേരി പെറോടിത്തായകട്ട എന്ന സ്ഥലത്ത സ്വകാര്യ സ്കൂളിലെ അധ്യാപികയായ ജ്യോതിയോട് ടെലഗ്രാമിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് പണം ആവശ്യപ്പെട്ടത്.ഭ‍ർത്താവിനെ കൊല്ലാതിരിക്കാൻ മൂന്ന് ലക്ഷമാണ് ഇയാൾ ആവശ്യപ്പെട്ടത്. തുടർന്ന് വേനൂർ പൊലീസ് സ്റ്റേഷനിൽ അധ്യാപിക പരാതി നൽകുകയായിരുന്നു. …

കാസർകോട് കസബ അഴിമുഖത്ത് തോണി അപകടം; അപകടത്തിൽ പെട്ടവരെ ആശുപത്രിയിലെത്തിച്ചു

കാസര്‍കോട് മത്സ്യബന്ധന തോന്നി മറിഞ്ഞു മൂന്നുപേര്‍ക്ക് പരിക്കേറ്റു. കീഴൂര്‍കടപ്പുറത്തെ അനില്‍(45) സത്താര്‍ (48) ഷാഫി (46) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സത്താറിനെയും അനിലിനെയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു കാസര്‍കോട് അഴിമുഖത്ത് ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചെത്തുന്നതിനിടയിലാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ഫൈബര്‍ തോണി അപകടത്തില്‍പ്പെട്ടത്. രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. നാട്ടുകാരും കോസ്റ്റല്‍ പോലീസും ചേര്‍ന്ന് ഇവരെ രക്ഷിച്ചു .

‘നഴ്സിന്റെ വേഷത്തിലെത്തി പ്രസവിച്ചു കിടന്ന യുവതിയെ കുത്തിവച്ചു കൊല്ലാൻ ശ്രമം; ഭർത്താവിന്റെ കാമുകി കസ്റ്റഡിയിൽ

തിരുവല്ല ∙ നഴ്സിന്റെ വേഷം ധരിച്ച് എത്തി പ്രസവിച്ചുകിടന്ന യുവതിയെ ഇൻജക്ഷൻ കുത്തിവച്ചു കൊലപ്പെടുത്താനെത്തിയ യുവതി പൊലീസ് കസ്റ്റഡിയിൽ. തിരുവല്ല പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസമായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം. കായംകുളം സ്വദേശി അനുഷ (30) ആണ് പുളിക്കീഴ് പൊലീസിന്റെ പിടിയിലായത്. പുല്ലുകുളങ്ങര സ്വദേശി സ്നേഹയെ (25) ആണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. സ്നേഹയുടെ ഭർത്താവ് അരുണിന്റെ കാമുകിയാണ് യുവതിയെന്ന് പൊലീസ് പറഞ്ഞു.സ്നേഹയെ ഒരാഴ്ച മുൻപാണ് ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിച്ചത്. വെള്ളിയാഴ്ച രാവിലെ സ്നേഹയെ ഡിസ്ചാർജ് ചെയ്തു. കുട്ടിക്ക് …

പെട്ടിയിലുണ്ടായിരുന്നത് ആന്തരികാവയവങ്ങൾ; കൈമാറിയത് മലയാളി ; തമിഴ്നാട്ടിൽ പിടികൂടിയ അവയവങ്ങൾ മനുഷ്യരുടേതോ? പിന്നിൽ  ദുർമന്ത്രവാദമെന്ന് സംശയം

തേനി: തമിഴ്നാട്ടിലെ തേനിക്ക് സമീപം ഉത്തമപാളയത്ത് ആന്തരിക അവയവങ്ങളുടെ മാംസം കടത്തിയ  മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.  ഇത് കൈമാറിയ പത്തനംതിട്ട സ്വദേശിയും പിടിയിലായിട്ടുണ്ട്. പൊലീസ് പരിശോധനയിലാണ് മാംസം കടത്തിയ വാഹനം പിടികൂടിയത്. ഉത്തമപാളയത്തു പൊലീസിൻ്റെ പതിവ് പരിശോധനക്കിടെ   സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വാഹനത്തിലാണ്  ഒരു പെട്ടിയിൽ സൂക്ഷിച്ച നിലയിൽ ഹൃദയം, കരൾ തുടങ്ങിയ അവയവങ്ങളുടെ ഭാഗം കണ്ടെത്തിയത്. വാനഹത്തിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ അലക്സ് പാണ്ഡ്യൻ, ഡേവിഡ് പ്രതാപ് സിംഗ്, മുരുകൻ എന്നിവരെ കസ്റ്റഡിയിലെടുത്തു. പൂജയ്ക്ക് ശേഷമെത്തിച്ച …

എഴുത്തുകാരൻ ചന്ദ്രൻ പൊള്ളപൊയിൽ അന്തരിച്ചു

ചെറുവത്തൂർ : കഥാകൃത്തും റേഡിയോ നാടക രചയിതാവും സാഹിത്യ രംഗത്ത് നിരവധി പുരസ്ക്കാര ജേതാവുമായ ചന്ദ്രൻ പൊള്ളപ്പൊയിൽ(55)അന്തരിച്ചു. കൊടക്കാട് പൊള്ളപ്പൊയിൽ സ്വദേശിയാണ്. വൃക്ക രോഗത്തെ തുടർന്നു ദീർഘകാലമായി ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു മരണം. നിരവധി ടെലിഫിലിമുകളിലും സിനിമകളിലും ചെറിയ വേഷത്തിൽ അഭിനയിച്ചിരുന്നു. കണ്ണൂർ ആകാശവാണിക്ക് വേണ്ടി നിരവധി നാടകങ്ങൾ രചിച്ചിരുന്നു. നിരവധി പത്ര മാധ്യമങ്ങളിലും ജോലി ചെയ്തിരുന്നു. . മങ്കത്തിൽ തമ്പായി ആണ് മാതാവ്. ഭാര്യ : ലളിത (പുതുക്കൈ), മകൾ അർച്ചന. സഹോദരൻ …

വ്ളോഗർ ചെകുത്താൻ്റെ ഫ്ളാറ്റിൽ തോക്കുമായി എത്തി അക്രമം കാണിച്ചെന്ന് ആരോപണം; നടൻ ബാലക്കെതിരെ പരാതി നൽകി വ്ളോഗറും സുഹൃത്തും, ; ബാല എത്തിയത് ആറാട്ടണ്ണൻ അടക്കമുള്ളവരുമായി

എറണാകുളം: ട്രോൾ വീഡിയോയിൽ അധിക്ഷേപിച്ചെന്നാരോപിച്ച് പ്രമുഖ വ്ളോഗർ അജു അലക്സിനെ (ചെകുത്താൻ) ഫ്ളാറ്റിൽ കയറി ഭീഷണിപ്പെടുത്തി നടൻ ബാല. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കൊച്ചിയിലെ ഫ്ളാറ്റിൽ എത്തി ഭീഷണിപ്പെടുത്തിയെന്നും സാധനങ്ങൾ നശിപ്പിച്ചെന്നും കാണിച്ച് വ്ളോഗർ പരാതി നൽകി. ചെകുത്താൻ എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രശസ്തനായ വ്ളോഗറാണ് പരാതിക്കാരനായ അജു അലക്സ്. കൊച്ചി സിറ്റി പൊലീസിലാണ് പരാതി നൽകിയത്.ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ കൊണ്ട് ബാല മാപ്പ് പറയിപ്പിക്കുന്ന ഒരു വീഡിയോ അടുത്തിടെ പുറത്ത് വന്നിരുന്നു.ഇതിനെ …

ബിയർകുപ്പി തലയ്ക്കടിച്ചു പൊട്ടിച്ച ശേഷം കുത്ത് ; യുവാവ് ഗുരുതര നിലയിൽ

കുമ്പള: ബിയർ കുപ്പി തലയ്ക്കടിച്ചു പൊട്ടിച്ച ശേഷം യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു ഗുരുതരമായി പരിക്കേറ്റ മൈമൂൻ നാർ ചളിയങ്കോട്ടെ ഷാഹുൽ ഹമീദിനെ കുമ്പള സഹ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു 18 സ്റ്റിച്ചിങ് ഉളതായി ആശുപത്രി അധികൃതർ അറിയിച്ചു. കോയിപ്പാടി ഫിഷറീസ് കോളനിസ്വദേശിയും ബംബ്രാണയിൽ താമസക്കാരനുമായ നിയാസാണ് ആക്രമിച്ച തെന്നു പരാതിപ്പെട്ടു.

വിശ്വനാഥൻ ആനന്ദിന്റെ റെക്കോർഡ് തകർത്ത് പതിനേഴുകാരൻ; തകർന്നത് 36 വർഷത്തെ റെക്കോർഡ് , ലോക ചെസ്സിൽ വീണ്ടും ഇന്ത്യൻ കുതിപ്പ്

വെബ് ഡെസ്ക് : ആഗോള ചെസ്സ് വേദിയിൽ വീണ്ടും ശ്രദ്ധേയ നീക്കവുമായി ഇന്ത്യൻ യുവത്വം. ചെസ്സ് ലോകത്തെ സുപ്രധാന വേദിയിൽ, 17 കാരനായ ഗ്രാൻഡ്മാസ്റ്റർ ഡി ഗുകേഷ്, അന്താരാഷ്ട്ര ചെസ്സ് ഫെഡറേഷന്റെ (FIDE) ലൈവ് ലോക റാങ്കിംഗിൽ തന്റെ ആരാധനാപാത്രമായ വിശ്വനാഥൻ ആനന്ദിനെ മറികടന്നു. ലോകകപ്പിലെ രണ്ടാം റൗണ്ട് മത്സരത്തിൽ അസർബൈജാന്റെ മിസ്രത്ദിൻ ഇസ്‌കന്ദറോവിനെതിരെ ഗുകേഷ് നേടിയ വിജയത്തിന് ശേഷമാണ് ഈ നേട്ടം. വെറും 44 നീക്കങ്ങളിൽ ഇസ്‌കന്ദറോവിനെ മറികടന്ന് ഗുകേഷ് തന്റെ മികവ് തെളിയിച്ചു. 2.5 …

കാലില്‍ പിടിച്ചാല്‍ വെറുതെവിടാം, യുവാവിനെ കൊണ്ടു കാലില്‍ ചുംബിപ്പിച്ച ഗുണ്ട എയര്‍പോര്‍ട്ട് ഡാനിക്കെതിരേ കേസ്

തിരുവനന്തപുരം: ഗുണ്ടാ സംഘം യുവാവിനെ കൊണ്ട് കാലില്‍ ചുംബിപ്പിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. നിരവധി കേസുകളില്‍ പ്രതിയായ ഗുണ്ടാനേതാവ് ഡാനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് തുമ്പ പൊലീസ് കേസെടുത്തത്. ഭീഷണിപ്പെടുത്തല്‍, മര്‍ദിക്കല്‍ എന്നിവയ്ക്കാണ് കേസെടുത്തത്. എസ്.സിഎസ്ടി നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.യുവാവില്‍നിന്നു പിടിച്ചുവാങ്ങിയ ഫോണ്‍ തിരികെ നല്‍കാന്‍ തന്റെ കാലു പിടിക്കാനും കാലില്‍ ചുംബിക്കാനും ഭീഷണിപ്പെടുത്തിയ ഗുണ്ട എയര്‍പോര്‍ട്ട് ഡാനി (ഡാനിയേല്‍)യുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഡാനിയും മറ്റൊരു സംഘവുമായി നേരത്തെ അടിപിടിയുണ്ടായിയെന്നാണ് പറയപ്പെടുന്നത്. ഇതിന്റെ തുടര്‍ച്ചയായി ബൈക്കില്‍ എത്തിയ …

ജനരോഷം ശക്തമായി, കോത്തായി മുക്കിലെ മദ്യശാലയ്ക്ക് താഴുവീണു

പയ്യന്നൂര്‍: ജനരോഷം ശക്തമായതോടെ കോത്തായി മുക്കില്‍ സ്ഥാപിച്ച കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്പനശാല പിലാത്തറയിലേക്ക് മാറ്റി. ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കി കൊണ്ടാണ് ചെറുപുഴയിലെ മദ്യവില്‍പനശാല മാസങ്ങള്‍ക്ക് മുമ്പ് കോത്തായി മുക്കിലേക്ക് മാറ്റിയത്. ജനവാസ കേന്ദ്രത്തിലെ മദ്യവില്‍പനശാലക്കെതിരെ സമീപവാസികളും, നാട്ടുകാരും പ്രക്ഷോഭത്തിയായിരുന്നു. ഈ പ്രതിഷേധത്തിലൊടുവിലാണ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ മദ്യവില്‍പനശാല അടച്ചു പൂട്ടിയത്. ചെറുപുഴയില്‍ മദ്യവില്‍പനശാല ലാഭകരമല്ലെന്ന കാരണത്താലാണു അടച്ചുപൂട്ടിയതെന്നു പറയുന്നു.മാര്‍ച്ച് 23-നാണ് ഇവിടെ ദേശീയപാതയോട് തൊട്ടുരുമ്മിനില്‍ക്കുന്ന ഇരുനില കെട്ടിടത്തില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യവില്‍പനശാല തുറന്നത്. ഒരു മുന്നറിയിപ്പുമില്ലാതെയായിരുന്നു …

1980 കളിലെ ഹാസ്യ നടന്‍, ഭിക്ഷാടനം നടത്തി ഉപജീവനം, തമിഴ് നടന്‍ മോഹന്‍ ദുരൂഹസാഹചര്യത്തില്‍ തെരുവില്‍ മരിച്ച നിലയില്‍

ചെന്നൈ: 1980 കളിലെയും 1990 കളിലെയും സിനിമകളിലെ ഹാസ്യ സഹകഥാപാത്രങ്ങള്‍ക്ക് പേരുകേട്ട തമിഴ് നടന്‍ മോഹന്‍ ദുരൂഹ സാഹചര്യത്തില്‍ അന്തരിച്ചു. തമിഴ്‌നാട്ടിലെ മധുരയിലെ തിരുപ്പരന്‍കുണ്ഡം പ്രദേശത്തെ തെരുവിലാണ് മോഹനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കമല്‍ഹാസന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘അപൂര്‍വ്വ സഹോദരങ്ങളി’ലൂടെ ശ്രദ്ധേയനായ നടനാണ് മോഹന്‍. 60കാരനായ നടന്‍ കുറച്ചുകാലമായി കടുത്ത ദാരിദ്രത്തിലായിരുന്നു എന്നാണ് അയല്‍വാസികളും നാട്ടുകാരും പറയുന്നത്.അവസാന കാലത്ത് നടന്‍ ഒരു ജോലി ലഭിക്കാന്‍ പാടുപെടുകയായിരുന്നു എന്ന് സുഹൃത്തുക്കള്‍ പറയുന്നു.10 വര്‍ഷം മുമ്പ് ഭാര്യ മരിച്ചു. അതിനുശേഷം …

എം.മനു കാസര്‍കോട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍

കാസര്‍കോട്: ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനായി പിലിക്കോട് ഡിവിഷന്‍ മെമ്പര്‍ എം. മനു തെരഞ്ഞടുക്കപ്പെട്ടു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനായിരുന്ന ഷിനോജ് ചാക്കോ രാജിവെച്ചതിനാലാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖറായിരുന്നു റിട്ടേണിങ് ഓഫീസര്‍.

ഓണ്‍ലൈനില്‍ ബുക്ക് ചെയ്തത് മൊബൈല്‍ ഫോണിന്, ലഭിച്ചത് മരക്കഷ്ണം

കണ്ണൂര്‍: ആമസോണില്‍ ഫോണ്‍ ബുക്ക് ചെയ്തപ്പോള്‍ ലഭിച്ചത് മരക്കഷ്ണം. കേളകം മഞ്ഞളാംപുറത്തെ ജോസ്മിക്കാണ് ഫോണിന് പകരം മരക്കഷ്ണം കിട്ടിയത്. യുവതിയുടെ പരാതിയില്‍ കേളകം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.7299 രൂപയുടെ റെഡ്മി ഫോണാണ് ജോസ്മി ജോമി ആമസോണില്‍ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ലഭിച്ചതാകട്ടെ ഫോണ്‍ ആകൃതിയില്‍ വെട്ടിയെടുത്ത മരക്കഷ്ണവും. കഴിഞ്ഞ ജൂലൈ 13 നാണ് ജോസ്മി ആമസോണിലൂടെ മൊബൈല്‍ ഫോണ്‍ ബുക്ക് ചെയ്തത്. 20-ാം തീയതി മുരിങ്ങോടിയിലുളള ഡെലിവറി ഏജന്‍സിയാണ് ആമസോണ്‍ കവറെത്തിച്ചത്. ക്യാഷ് ഓണ്‍ ഡെലിവറിയായതിനാല്‍ കൊറിയറുമായി …

രാഹുല്‍ ഗാന്ധിക്ക് ആശ്വാസം, സൂറത്ത് കേസ് വിധിക്ക് സ്റ്റേ, എം.പി സ്ഥാനം തിരികെ കിട്ടും

ഡല്‍ഹി: 2019ലെ ‘മോദി’ പരാമര്‍ശത്തിന്റെ പേരിലുള്ള അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് അനുകൂലമായി സുപ്രീം കോടതി ഉത്തരവ്. രണ്ട് വര്‍ഷത്തെ തടവ് ശിക്ഷാ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് സുപ്രീം കോടതിയില്‍ നടന്ന രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് രാഹുല്‍ ഗാന്ധിക്കെതിരായ ശിക്ഷാ വിധി സ്റ്റേ ചെയ്തത്. വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഇതോടെ രാഹുലിന്റെ അയോഗ്യത നീങ്ങും. എം.പി സ്ഥാനം തിരികെ കിട്ടും. ഗുജറാത്തിലെ ബിജെപി എംഎല്‍എ …