ചന്ദ്രഗിരിപുഴയില്‍ കാണാതായ പാണലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

കാസര്‍കോട്: സുഹൃത്തുക്കള്‍ക്കൊപ്പമുള്ള തോണിയാത്രക്കിടെ കാണാതായ പാണലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. പാണലം സ്വദേശി അബ്ദുല്‍ മജീദി(54)ന്റെ മൃതദേഹമാണ് ബുധനാഴ്ച ഉച്ചയോടെ കണ്ടെത്തിയത്. ചൊവ്വാഴ്ച അര്‍ദ്ധരാത്രി ചില സുഹൃത്തുക്കള്‍ക്കൊപ്പം ചേരൂര്‍ ഭാഗത്തെ പുഴയില്‍ തോണിയാത്ര നടത്തുന്നതിനിടെയാണ് മജീദിനെ കാണാതായത്. മജീദ് പുഴയില്‍ വീഴുകയായിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്നവര്‍ പൊലീസിന് മൊഴി നല്‍കിയിക്കുന്നത്.വിവരമറിഞ്ഞ് വിദ്യാനഗര്‍ പൊലീസും കാസര്‍കോട് ഫയര്‍ഫോഴ്സും നാട്ടുകാരും പുലര്‍ച്ചേ അഞ്ചുമുതല്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു. ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.

പക്ഷാഘാതത്തെ തുടര്‍ന്ന് കിടപ്പിലായിരുന്ന വയോധികന്‍ തേനീച്ചയുടെ കുത്തേറ്റു മരിച്ചു

കാസര്‍കോട്: പക്ഷാഘാതത്തെ തുടര്‍ന്ന് കിടപ്പിലായിരുന്ന വയോധികന്‍ തേനീച്ചയുടെ കുത്തേറ്റു മരിച്ചു. നിലവിളി കേട്ടെത്തിയവര്‍ക്കും തേനീച്ചയുടെ കുത്തേറ്റു. പെരിയ, പുക്കളം സ്വദേശി പി.രാഘവന്‍ (78) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് സംഭവം. പക്ഷാഘാതത്തെ തുടര്‍ന്ന് കിടപ്പിലായിരുന്ന രാഘവനെ ഇളകിയെത്തിയ തേനീച്ചകള്‍ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. കിടപ്പിലായതിനാല്‍ ഓടിരക്ഷപ്പെടാന്‍ കഴിഞ്ഞില്ല. രാഘവന്റെ നിലവിളി കേട്ട് പരിസരവാസികള്‍ ഓടിയെത്തിയെങ്കിലും തേനീച്ചകളുടെ ആക്രമണം കാരണം ഉടന്‍ ആശുപത്രിയില്‍ എത്തിക്കുവാന്‍ പാടുപെട്ടു. പലരും തേനീച്ചയുടെ കുത്ത് സഹിച്ചാണ് രാഘവനെ വീട്ടിനു പുറത്തെത്തിച്ച് ആശുപത്രിയില്‍ ക1മ്ടുപോയത്. …

യു.കെ വിസ വാഗ്‌ദാനം ചെയ്‌ത്‌  തട്ടിയത് ലക്ഷങ്ങൾ; മലയാളി യുവതി കർണാടകയിൽ  അറസ്റ്റില്‍

കാസര്‍കോട്‌: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ യു കെ വിസ വാഗ്‌ദാനം ചെയ്‌ത്‌ ലക്ഷക്കണക്കിനു രൂപ തട്ടിപ്പ്‌ നടത്തി ഒളിവില്‍ കഴിയുകയായിരുന്ന സ്‌ത്രീയെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. കണ്ണൂർ പയ്യാവൂര്‍ വലിയ പറമ്പില്‍മിനിമോള്‍ മാത്യു (58) വിനെയാണ്‌ ഉളിക്കല്‍ പൊലീസ്‌ ഇന്‍സ്‌പെക്‌ടര്‍ കെ സുധീറും സംഘവും കര്‍ണ്ണാടകയിലെ  ഉപ്പിനങ്ങാടിയിലുള്ള ഒളിവു കേന്ദ്രത്തില്‍ നിന്ന് അറസ്റ്റു ചെയ്‌തത്‌. ഉളിക്കല്‍, കൂമന്തോട്‌ സ്വദേശിനി അഷിത ജോസില്‍ നിന്നു 14 ലക്ഷം രൂപയും ആറളത്തെ ചാക്കോയില്‍ നിന്നു 13 ലക്ഷം രൂപയും തട്ടിയെടുത്ത …

കേരളീയതയിൽ അഭിമാനിക്കണമെന്ന് മുഖ്യമന്ത്രി;കേരളീയം പരിപാടിക്ക് തുടക്കം; ബഹിഷ്കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കേരളീയം പരിപാടിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തുടക്കമായി. കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ശോഭന, മഞ്ജു വാര്യർ തുടങ്ങിയ സിനിമാരംഗത്തെ പ്രമുഖരും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കളും സെൻട്രൽ സ്റ്റേഡിയത്തിലെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ തിരികൊളുത്തി കേരളീയം ഉദ്ഘാടനം ചെയ്‌തു. മന്ത്രി കെ രാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേരളീയം പ്രവർത്തന റിപ്പോർട്ട് അവതരണം ചീഫ് സെക്രട്ടറി വേണു അവതരിപ്പിച്ചു. കേരളീയം സംഘാടക സമിതി ചെയർമാൻ മന്ത്രി വി ശിവൻകുട്ടി സംസാരിച്ചു. കേരളം …

സാധാനം വാങ്ങാന്‍ കടയിലെത്തി; ഉടമ പിറകിലോട്ട് നോക്കിയ തക്കത്തിന് മൊബൈല്‍ ഫോണ്‍ കവര്‍ന്നു

കാസര്‍കോട്: വ്യാപാരി പിറകിലോട്ട് നോക്കിയ തക്കത്തിന് കാറിലെത്തിയ യുവാവ് കടയുടമയുടെ മൊബൈല്‍ ഫോണുമായി കടന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മേശപ്പുറത്ത് വച്ച മൊബൈല്‍ഫോണ്‍ മോഷ്ടിച്ച യുവാവിനെതിരെ ബേക്കല്‍ പൊലീസ് കേസെടുത്താണ് അന്വേഷണം നടത്തുന്നത്. ഉടമ പൂച്ചക്കാട് തെക്കുപുറത്തെ മന്‍സൂര്‍ മന്‍സിലിന്‍ മുഹമ്മദ് റഫീഖി (52) ന്റെ പരാതിയിലാണ് കേസെടുത്തത്. ചിത്താരി ചേറ്റുകുണ്ട് മദീന സൂപ്പര്‍മാര്‍ക്കറ്റിലെ കൗണ്ടറില്‍ നിന്നാണ് മൊബൈല്‍ ഫോണെടുത്ത് യുവാവ് രക്ഷപ്പെട്ടത്. കഴിഞ്ഞ മാസം 17നു രാത്രി 10:45 നാണ് സംഭവം. ഈ സമയത്ത് …

ഹൃദയാഘാതത്തെ തുടര്‍ന്ന് സീരിയല്‍ താരം ഡോ.പ്രിയ അന്തരിച്ചു; മരണം എട്ടുമാസം ഗര്‍ഭിണിയായിരിക്കേ, കുഞ്ഞ് ഐസിയുവില്‍

തിരുവനന്തപുരം: സീരിയല്‍ താരം ഡോ. പ്രിയ(35) അന്തരിച്ചു. എട്ടുമാസം ഗര്‍ഭിണിയായിരുന്ന നടി പതിവ് പരിശോധനയ്ക്കായി കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയിരുന്നു. അവിടെ വച്ച് ഹൃദയസ്തംഭനമുണ്ടായി എന്നാണ് മരണവിവരം പങ്കുവച്ചു കൊണ്ട് നടന്‍ കിഷോര്‍ സത്യ ഫെയ്സ്ബുക്കില്‍ കുറിച്ചത്. അതേസമയംകുഞ്ഞ് ഐസിയുവിലാണ്. കിഷോര്‍ സത്യയുടെ കുറിപ്പ്: മലയാള ടെലിവിഷന്‍ മേഖലയില്‍ നൊമ്പരപ്പെടുത്തുന്ന ഒരു അപ്രതീക്ഷിത മരണം കൂടി. ഡോ. പ്രിയ ഇന്നലെ ഹൃദയസ്തംഭനം മൂലം മരിച്ചു. 8 മാസം ഗര്‍ഭിണി ആയിരുന്നു. കുഞ്ഞ് ഐസിയുവിലാണ്. മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ലായിരുന്നു. …

തോണിയിലിരുന്ന് മദ്യപിക്കുന്നതിനിടെ പ്രവാസി പുഴയിൽ വീണു; കണ്ടെത്താനായി തിരച്ചിൽ തുടരുന്നു

കാസർകോട്: ചന്ദ്രഗിരിപുഴയിൽ വീണ്  പ്രവാസിയെ കാണാതായി. പെരുമ്പള പൂഴിക്കടവിൽ ഇന്ന്  പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.മേലാംകോട് സ്വദേശി മജീദ് (50) എന്നയാളെയാണ് കാണാതായത്.  വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ തുടരുകയാണ്. സുഹൃത്തുക്കളായ മൂന്ന് പേർക്കൊപ്പം അർധരാത്രിയോടെ തോണിയിൽ പുഴയിൽ എത്തിയതായിരുന്നു മജീദ്. ഇതിനിടയിൽ തോണിയിലിരുന്ന് മദ്യപിക്കുന്നതിനിടെ മജീദ് പുഴയിൽ വീഴുകയായിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്നവർ പൊലീസിന് മൊഴി നൽകിയിക്കുന്നത്.

ഫേസ്ബുക്കിലൂടെ യുവതിയെ പരിചയപ്പെട്ടു; സൗഹൃദം സ്ഥാപിച്ച പ്രവാസിക്ക് പിന്നീട് നഷ്ടമായത് 6,96,500 രൂപ

മംഗളൂരു: ഓണ്‍ലൈന്‍ ഗെയിമുകള്‍ വഴി ചതിക്കുഴിയില്‍ വീണ് പണം നഷ്ടമാകുന്ന സംഭവങ്ങള്‍ ഇന്നു നിത്യസംഭവമാണ്. എന്നാല്‍ ഫേസ് ബുക്കില്‍ സുഹൃത്തായതു വഴി ഒരു പ്രവാസിക്ക് നഷ്ടമായത് ആറുലക്ഷം. ബല്‍ത്തങ്ങാടി ഉജിരെക്ക് സമീപം ഗുരിപള്ളയിലാണ് സംഭവം. വിദേശത്ത് ജോലി ചെയ്യുന്ന സതീഷ് ഗൗഡ(50)യാണ് തട്ടിപ്പിന് ഇരയായത്. ഫേസ്ബുക്കില്‍ കണ്ട ഒരു സ്ത്രീയെ പരിചയപ്പെടുകയും പിന്നീട് സൗഹൃദം സ്ഥാപിക്കുകയുമായിരുന്നു. നിത്യ സംഭാഷണത്തിലൂടെ പ്രവാസിയുടെ വിശ്വാസം നേടിയ യുവതി വിവിധ കാരണങ്ങള്‍ പറഞ്ഞ് 6,96,500 രൂപ അടിച്ചുമാറ്റുകയായിരുന്നു. യുവതിയുടെ മോഹനവാഗ്ദാനങ്ങളില്‍ വീണ …

ഗാസയിലെ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ വ്യോമാക്രമണം: ഹമാസ് കമാൻഡർ ഉൾപ്പെടെ 50 പേർ കൊല്ലപ്പെട്ടു

വെബ്ബ് ഡെസ്ക്: ഗാസ മുനമ്പിലെ ജനസാന്ദ്രതയുള്ള ഒരു അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയതിനെ തുടർന്ന് അന്‍പത് പലസ്തീനികളും ഒരു ഹമാസ് കമാൻഡറും കൊല്ലപ്പെട്ടു. പരിക്കേറ്റവരെ ചികിത്സിക്കാൻ ഡോക്ടർമാർ ആശുപത്രി ഇടനാഴികളിൽ പോലും ഓപ്പറേഷൻ റൂമുകൾ സജ്ജീകരിച്ചിരിക്കുകയാണ്. ഒക്‌ടോബർ 7-ന് ഇസ്രയേലി പൗരന്മാർക്ക് നേരെ ഹമാസ് നടത്തിയ ആക്രമണത്തിനും ഇരുനൂറിലധികം ആളുകളെ ബന്ദികളാക്കിയതിനും പ്രതികാരമായി നാലു ദിവസമായി ഇസ്രായേൽ ടാങ്കുകൾ ഗാസയിൽ സജീവമാണ്. ഗാസയിലെ ജബാലിയയിൽ യുദ്ധവിമാനങ്ങൾ നടത്തിയ ഈ ആക്രമണത്തിൽ ഹമാസ് കമാൻഡര്‍ ഇബ്രാഹിം ബിയാരി …

കാസർകോട് ബന്തടുക്കയിൽ ബസിന് നേരെ ആക്രമണം; ചില്ലുകൾ അടിച്ചു തകർത്തു; വിദ്യാർത്ഥിനിക്ക് പരിക്ക്

കാസർകോട്: കാസർകോട് ബന്തടുക്ക ആനക്കല്ലിൽ സ്വകാര്യ ബസ്സിന് നേരെ ആക്രമണം. ബന്തടുക്കയിൽ നിന്ന് കാസർകോട്ടേക്ക് വരികയായിരുന്ന തത്വമസി ബസിന് നേരെയാണ് ബൈക്കിലെത്തിയ ആൾ ആക്രമണം നടത്തിയത്. ബസിന് കുറുകെ ബൈക്ക് നിർത്തി ഹെൽമറ്റ് കൊണ്ട് ഗ്ലാസ് അടിച്ചു തകർക്കുകയായിരുന്നു. ഉണ്ണിയെന്ന ആളാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. ഇയാൾ ഡ്രൈവറാണ്. ബസിൻ്റെ തകർന്ന ഗ്ലാസ് കഷണം കണ്ണിൽ തെറിച്ച് ഒരു വിദ്യാർത്ഥിനിക്ക് പരിക്കേറ്റിട്ടുണ്ട്. രാവിലെ 8.30 ഓടെയായിരുന്നു സംഭവം. ബേഡകം പൊലീസ് സ്ഥലത്തെത്തി കേസ്സെടുത്ത് അന്വേഷണം തുടങ്ങി. …

ടിവി കാണുകയായിരുന്ന ഗര്‍ഭിണിയായ ഭാര്യയെ കുത്തിക്കൊന്ന ഭര്‍ത്താവിന് ജീവപര്യന്തം തടവ് ശിക്ഷ

കണ്ണൂർ:  കണ്ണൂർചക്കരക്കല്ലില്‍ ഗര്‍ഭിണിയായ ഭാര്യയെ കുത്തിക്കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം. മൗവ്വഞ്ചേരി സ്വദേശി അരുണിനെയാണ് തലശ്ശേരി കോടതി ശിക്ഷിച്ചത്.2012 ജൂലൈയിലായിരുന്നു സംഭവം. സംശയത്തിന്‍റെ പേരിലാണ് ഭാര്യയെ കൊലപ്പെടുത്തിയത് വലിയന്നൂരിലെ ബിജിന മൂന്ന് മാസം ഗര്‍ഭിണിയായിരിക്കെയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്.2012 ജൂലൈ മൂന്നിന് രാവിലെ പത്തരയ്ക്ക് അമ്മയ്ക്കൊപ്പം സ്വന്തം വീട്ടില്‍ ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു ഇരുപത്തഞ്ചുകാരി ബിജിന. അമ്മയും സഹോദരൻമാരും അവരുടെ ഭാര്യമാരും വീട്ടിലുണ്ടായിരുന്നു. ഓട്ടോയിലെത്തിയ അരുണ്‍ ക്രൂരമായി മര്‍ദിച്ച ശേഷം ബിജിനയെ കുത്തിക്കൊലപ്പെടുത്തി. തടയാൻ ശ്രമിച്ച സഹോദരന്‍റെ ഭാര്യക്കും അമ്മയ്ക്കും …

അമിത വേഗതയിൽ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ടു പാലത്തിൽ നിന്നും പുഴയിലേക്ക് വീണു, യുവാവിന് ദാരുണാന്ത്യം

കണ്ണൂർ: ബൈക്ക് പാലത്തില്‍ നിന്ന് പുഴയിലേക്ക് വീണ് യുവാവ് മരിച്ചു. ഓലയമ്പാടി കണ്ണാടിപ്പൊയിൽ സ്വദേശി ജിഷ്ണുവാ(23)ണ് മരിച്ചത്.ബുധനാഴ്ച പുലർച്ചെ 12.30 ഓടെ കണ്ണൂർ ഗവ. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് അപകടം. അമിത വേഗതയിൽ വന്ന ബൈക്ക് റോഡിൽ നിന്ന് നിയന്ത്രണം തെറ്റി പാലത്തിന് കീഴെ കോൺഗ്രീറ്റ് തിട്ടയിലേക്ക് വീഴുകയും യുവാവ് വെള്ളത്തില്‍ പതിക്കുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാരാണ് ജിഷ്ണുവിനെ പുറത്തെടുത്ത് പ്രാഥമിക ശ്രുശ്രൂഷ നൽകി പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചത്. മാതമംഗലം …

വെള്ളച്ചാട്ടത്തിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മൃതദേഹം ലഭിച്ചത് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ

പത്തനംതിട്ട: പെരുന്തേനരുവി വെള്ളച്ചാട്ടത്തില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. ചാത്തൻതറ സ്വദേശിനി കരിങ്ങാമാവില്‍ അരവിന്ദിന്‍റെ ഭാര്യ ടെസി (29) ആണ് മരിച്ചത്.തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് യുവതി വെള്ളച്ചാട്ടത്തില്‍ ചാടിയത്. ഫയര്‍ഫോഴ്സിന്‍റെ സ്കൂബ ടീമും റാപ്പിഡ് റെസ്പോണ്‍സ് ടീമും സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.വെള്ളച്ചാട്ടതിന്‍റെ സമീപത്തെ പാറക്കെട്ടില്‍ ഫോണ്‍ ചെയ്തു കൊണ്ടിരുന്ന യുവതി പെട്ടെന്ന് വെള്ളച്ചാട്ടത്തിലേക്കു എടുത്തു ചാടുകയായിരുന്നുവെന്നാണ് വിവരം.

17കാരൻ്റെ കൊലപാതകം; ട്യൂഷൻ അധ്യാപികയടക്കം 3 പേർ അറസ്റ്റിൽ

ലഖ്നൗ:കാൻപൂരില്‍ 17കാരനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ അധ്യാപികയടക്കം മൂന്നു പേര്‍ അറസ്റ്റില്‍.കൊല്ലപ്പെട്ട 10-ാം ക്ലാസുകാരന്റെ ട്യൂഷന്‍ അധ്യാപികയും 21കാരിയുമായ രചിത, ആണ്‍സുഹൃത്ത് പ്രഭാത് ശുക്ല, മറ്റൊരു സുഹൃത്തായ ആര്യന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കണ്ടെത്തിയതെന്നാണ് പോലീസ് പറയുന്നത്.സംഭവം നടന്നത് കഴിഞ്ഞ ദിവസമായിരുന്നു. അധ്യാപിക വിളിക്കുന്നുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രഭാത് വിദ്യാര്‍ത്ഥിയെ ഒറ്റപ്പെട്ട പ്രദേശത്തെ കെട്ടിടത്തിലെ സ്റ്റോര്‍ റൂമില്‍ എത്തിച്ചത്. സ്‌റ്റോര്‍ റൂമിന്റെ ഉള്ളിലേക്ക് പ്രഭാതും വിദ്യാര്‍ത്ഥിയും പ്രവേശിക്കുന്നതും …

ഫ്രണ്ട്ഷിപ്പിൽ നിന്ന് മാറിയതിന്റെ വൈരാഗ്യത്തിൽ ക സഹപാഠികൾ മാനസികമായി പീഡിപ്പിച്ചു:കാസർകോട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി കോളജ് വിദ്യാർഥിനി

കാസർകോട്: കോളജ് വി ദ്യാർഥിനിയെ സഹപാഠികൾ മാനസികമായി പീഡിപ്പിച്ചതായി ജില്ലാ പൊലീസ് മേധാവിക്ക് പരാതി.ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ് അതേ ക്ലാസിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികൾക്കെ തിരെ പൊലീസിനെ സമീപിച്ചിരിക്കുന്നത്. നേരത്തെ ഇവർ ഉറ്റ സുഹൃ ത്തുക്കളായിരുന്നുവെങ്കിലും മാനസികമായി പൊരു ത്തപ്പെടാൻ സാധിക്കാത്തതുകൊണ്ട് സുഹൃദ് വലയ ത്തിൽ നിന്ന് മാറി നിന്നിരുന്നു. ഈ വൈരാഗ്യത്തിന്റെ പേരിൽ പീഡനമെന്നാണ് പരാതിയിൽ പറയുന്നത്. മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയും മാനസിക സംഘർഷം ഉണ്ടാക്കുകയും …

ബിജെപി നേതാവ് അനിൽ ആന്‍റണിക്കെതിരെ കാസർകോട് കേസ്;കുമ്പളയിലെ കോളേജ് വിദ്യാർത്ഥികൾ ബസ്സ് തടഞ്ഞ സംഭവത്തെ വിദ്വേഷ പ്രചാരണത്തിന് ഉപയോഗിച്ചു; കേസ്സെടുത്തത് എസ്.എഫ്.ഐ നേതാവിന്‍റെ പരാതിയിൽ

കാസർകോട്:  വിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയിൽ ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്‍റണിക്കെതിരെ കാസർകോട് സൈബർ പൊലീസ് കേസ്സെടുത്തു.കുമ്പളയിലെ കോളേജ് വിദ്യാർത്ഥിനികൾ ബസ്സ് തടഞ്ഞതുമായി ബന്ധപ്പെട്ട് എക്സ് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം നടത്തുന്ന രീതിയിൽ പോസ്റ്റ് ചെയ്തതിനാണ് കേസ്സെടുത്തിരിക്കുന്നത്.എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അഡ്വ.എം.ടി സിദ്ദാർദ്ധൻ ആണ് അനിൽ ആന്‍റണിക്കെതിരെ ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയത്. ഇത് പിന്നീട് സൈബൽ സെല്ലിന് കൈമാറുകയായിരുന്നു. വിദ്യാർത്ഥിനികൾ സ്വകാര്യ ബസ്സ് തടഞ്ഞിട്ടപ്പോൾ ബസിനകത്തുള്ള വീട്ടമ്മ ഇത് ചോദ്യം …

ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയ സംഭവം; മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷറഫ് അടക്കമുള്ള പ്രതികള്‍ക്ക് ഒരുവര്‍ഷം തടവ്

കാസര്‍കോട്: വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഒദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയ കേസില്‍ മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷറഫ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ഒരുവര്‍ഷം തടവും പത്തായിരം രൂപ വീതം പിഴയും വിധിച്ചു. കാസര്‍കോട് ജൂഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികള്‍ക്കുള്ള ശിക്ഷ വിധിച്ചത്. 2010 നവംബര്‍ 25 നാണ് കേസിനാസ്പദമായ സംഭവം. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടന്ന പേരുചേര്‍ക്കല്‍ അപേക്ഷ പരിശോധനയില്‍ ബങ്കര മഞ്ചേശ്വരത്തെ താമസക്കാരന്‍ മൈസൂരു സ്വദേശിയായ മുനവര്‍ ഇസ്മയിലിന്റെ അപേക്ഷ നിരസിച്ചിരുന്നു. മൈസൂരുവിലെ വോട്ട് …

ശക്തമായ മഴയ്ക്ക് സാധ്യത; ഈ ആറു ജില്ലകളില്‍ യല്ലോ അലേര്‍ട്ട്; ശനിയാഴ്ച വരെ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ആറ് ജില്ലകളില്‍ മഴ മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചത്. ഈ ജില്ലകളില്‍ 51 മില്ലി മീറ്റര്‍ മുതല്‍ 75 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. അതേസമയം ബുധന്‍ വ്യാഴം ദിവസങ്ങളില്‍ കാര്യമായ മഴ മുന്നറിയിപ്പുകള്‍ ഇല്ല. എന്നാല്‍ വെള്ളിയാഴ്ച …