ടിവി കാണുകയായിരുന്ന ഗര്‍ഭിണിയായ ഭാര്യയെ കുത്തിക്കൊന്ന ഭര്‍ത്താവിന് ജീവപര്യന്തം തടവ് ശിക്ഷ


കണ്ണൂർ:  കണ്ണൂർചക്കരക്കല്ലില്‍ ഗര്‍ഭിണിയായ ഭാര്യയെ കുത്തിക്കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം. മൗവ്വഞ്ചേരി സ്വദേശി അരുണിനെയാണ് തലശ്ശേരി കോടതി ശിക്ഷിച്ചത്.2012 ജൂലൈയിലായിരുന്നു സംഭവം. സംശയത്തിന്‍റെ പേരിലാണ് ഭാര്യയെ കൊലപ്പെടുത്തിയത് വലിയന്നൂരിലെ ബിജിന മൂന്ന് മാസം ഗര്‍ഭിണിയായിരിക്കെയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്.2012 ജൂലൈ മൂന്നിന് രാവിലെ പത്തരയ്ക്ക് അമ്മയ്ക്കൊപ്പം സ്വന്തം വീട്ടില്‍ ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു ഇരുപത്തഞ്ചുകാരി ബിജിന. അമ്മയും സഹോദരൻമാരും അവരുടെ ഭാര്യമാരും വീട്ടിലുണ്ടായിരുന്നു. ഓട്ടോയിലെത്തിയ അരുണ്‍ ക്രൂരമായി മര്‍ദിച്ച ശേഷം ബിജിനയെ കുത്തിക്കൊലപ്പെടുത്തി. തടയാൻ ശ്രമിച്ച സഹോദരന്‍റെ ഭാര്യക്കും അമ്മയ്ക്കും പരിക്കേറ്റു. രക്ഷപ്പെട്ട അരുണിനെ ദിവസങ്ങള്‍ക്ക് ശേഷം അറസ്റ്റ് ചെയ്തു. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. ജീവപര്യന്തത്തിന്‍റെ കൂടെ പത്ത് വര്‍ഷം തടവും ഒന്നര ലക്ഷം പിഴയും ശിക്ഷയുണ്ട്. 22 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page