കാസർകോട് ബന്തടുക്കയിൽ ബസിന് നേരെ ആക്രമണം; ചില്ലുകൾ അടിച്ചു തകർത്തു; വിദ്യാർത്ഥിനിക്ക് പരിക്ക്

കാസർകോട്: കാസർകോട് ബന്തടുക്ക ആനക്കല്ലിൽ സ്വകാര്യ ബസ്സിന് നേരെ ആക്രമണം. ബന്തടുക്കയിൽ നിന്ന് കാസർകോട്ടേക്ക് വരികയായിരുന്ന തത്വമസി ബസിന് നേരെയാണ് ബൈക്കിലെത്തിയ ആൾ ആക്രമണം നടത്തിയത്. ബസിന് കുറുകെ ബൈക്ക് നിർത്തി ഹെൽമറ്റ് കൊണ്ട് ഗ്ലാസ് അടിച്ചു തകർക്കുകയായിരുന്നു. ഉണ്ണിയെന്ന ആളാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. ഇയാൾ ഡ്രൈവറാണ്. ബസിൻ്റെ തകർന്ന ഗ്ലാസ് കഷണം കണ്ണിൽ തെറിച്ച് ഒരു വിദ്യാർത്ഥിനിക്ക് പരിക്കേറ്റിട്ടുണ്ട്. രാവിലെ 8.30 ഓടെയായിരുന്നു സംഭവം. ബേഡകം പൊലീസ് സ്ഥലത്തെത്തി കേസ്സെടുത്ത് അന്വേഷണം തുടങ്ങി. ആക്രമണ കാരണം വ്യക്തമല്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page