ഫ്രണ്ട്ഷിപ്പിൽ നിന്ന് മാറിയതിന്റെ വൈരാഗ്യത്തിൽ ക സഹപാഠികൾ മാനസികമായി പീഡിപ്പിച്ചു:കാസർകോട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി കോളജ് വിദ്യാർഥിനി

കാസർകോട്: കോളജ് വി ദ്യാർഥിനിയെ സഹപാഠികൾ മാനസികമായി പീഡിപ്പിച്ചതായി ജില്ലാ പൊലീസ് മേധാവിക്ക് പരാതി.
ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ് അതേ ക്ലാസിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികൾക്കെ തിരെ പൊലീസിനെ സമീപിച്ചിരിക്കുന്നത്. നേരത്തെ ഇവർ ഉറ്റ സുഹൃ ത്തുക്കളായിരുന്നുവെങ്കിലും മാനസികമായി പൊരു ത്തപ്പെടാൻ സാധിക്കാത്തതുകൊണ്ട് സുഹൃദ് വലയ ത്തിൽ നിന്ന് മാറി നിന്നിരുന്നു. ഈ വൈരാഗ്യത്തിന്റെ പേരിൽ പീഡനമെന്നാണ് പരാതിയിൽ പറയുന്നത്. മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയും മാനസിക സംഘർഷം ഉണ്ടാക്കുകയും ആത്മഹത്യ പ്രേരണ ഉണ്ടാക്കിയെന്നുമാണ് ആരോപണം.
നിരവധി വിദ്യാർഥികൾ ഈ പീഡനത്തിന് ദൃക്സാക്ഷിയാണെന്നും പരാതിയിൽ പറയുന്നുണ്ട്. പരാതിയെ തുടർന്ന് ഹോസ്ദുർഗ് പൊലീസ് അന്വേഷണം നടത്തിവരികയാണ്. റാഗിംഗ് നടത്തിയ വിദ്യാർത്ഥികൾക്കെതിരെ നടപടി ഉണ്ടാകും എന്നാണ് സൂചന.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page