695 ഗ്രാം സ്വര്‍ണ്ണവുമായി കാസർകോട് സ്വദേശികള്‍ കണ്ണൂരില്‍ അറസ്റ്റില്‍; പിടികൂടിയത് എയർ കസ്റ്റംസ്;സ്വർണ്ണം ഒളിപ്പിച്ചത്  അടിവസ്ത്രത്തിലും ജീൻസിലും  തേച്ച് പിടിപ്പിച്ച്

കണ്ണൂര്‍: മിശ്രിത രൂപത്തിലാക്കിയ 695 ഗ്രാം സ്വര്‍ണ്ണം അടിവസ്‌ത്രത്തിലും ജീന്‍സ്‌ പാന്റിലും തേച്ചുപിടിപ്പിച്ചു കടത്തിയ ഉദുമ, തളങ്കര സ്വദേശികള്‍ അറസ്റ്റില്‍. ഉദുമയിലെ അല്‍ അമീന്‍, തളങ്കരയിലെ റഫീഖ്‌ എന്നിവരാണ്‌ കണ്ണൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായത്‌. രഹസ്യവിവത്തെ തുടര്‍ന്ന്‌ നടത്തിയ പരിശോധനയിലാണ്‌ സ്വര്‍ണ്ണം പിടികൂടിയത്‌. അബുദാബിയില്‍ നിന്നും എത്തിയ എയര്‍ഇന്ത്യ എക്‌സ്‌ പ്രസിലെ യാത്രക്കാരനായിരുന്നു അല്‍അമീന്‍. സംശയത്തെതുടര്‍ന്ന്‌ ഇയാളെ വിശദമായി പരിശോധനയ്‌ക്കു വിധേയമാക്കിയപ്പോള്‍ 454.14 ഗ്രാം സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി ജീന്‍സ്‌ പാന്റ്‌സിനുള്ളില്‍ തേച്ചുപിടിപ്പിച്ച നിലയിലാണ്‌ കണ്ടെത്തിയത്‌. പിടികൂടിയ  …

കാണാതായ കോളേജ്‌ വിദ്യാര്‍ത്ഥികളെ മുംബൈയില്‍ കണ്ടെത്തി; തിരിച്ചെത്തിക്കാൻ ശ്രമം തുടങ്ങി

കാസർകോട്: കോളേജിലേക്കാണെന്നു പറഞ്ഞ്‌ വീട്ടില്‍ നിന്നു ഇറങ്ങിയ ശേഷം കാണാതായ കോളേജ്‌ വിദ്യാര്‍ത്ഥികളെ മുംബൈയില്‍ കണ്ടെത്തി. കേരള മുസ്ലീംജമാഅത്ത്‌ ഭാരവാഹികളുടെ സഹായത്തോടെ വിദ്യാര്‍ത്ഥികളെ നാട്ടിലേയ്‌ക്ക്‌ എത്തിക്കുന്നതിനു ശ്രമം തുടങ്ങി.ചെടേക്കാല്‍, ആസാദ്‌നഗര്‍, ബദിയഡുക്ക സ്വദേശികളെയാണ്‌ കഴിഞ്ഞ ദിവസം മുംബൈ ഡോംഗ്രിയിലെ  മലയാളി ഹോട്ടലിനു മുന്നില്‍ നിന്നു കണ്ടെത്തിയത്‌. മംഗ്‌ളൂരുവിലെ സ്വകാര്യ കോളേജ്‌ വിദ്യാര്‍ത്ഥികളാണ്‌ മൂന്നുപേരും. അഞ്ചുദിവസം മുമ്പ്‌ കോളേജിലേയ്‌ക്ക്‌ പോയ ഇവര്‍ വീടുകളില്‍ തിരിച്ചെത്തിയിരുന്നില്ല. വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ ഇവരുടെ ബൈക്കുകള്‍ മംഗ്‌ളൂരു റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത്‌ നിര്‍ത്തിയിട്ട …

കാസർകോട് കാറിൽ കടത്തുകയായിരുന്ന എം.ഡി.എം.എ പിടികൂടി; ഒരാൾ അറസ്റ്റിൽ

കാസർകോട്: ഇന്നോവ കാറിൽ കടത്തുകയായിരുന്ന 10:14 ഗ്രാം എം.ഡി.എം. എ കാസർകോട് എക്സൈസ് സംഘം പിടികൂടി. കാസറഗോഡ് എക്സൈസ് എൻഫോഴ്‌സ് മെന്റ് ആൻഡ്  ആന്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശങ്കർ ജി എ യും പാർട്ടിയും ചേർന്ന് നടത്തിയ  വാഹന പരിശോധനയിലാണ്   എം.ഡി.എം.എ പിടിച്ചെടുത്തത്. മയക്കുമരുന്ന് കടത്തിയ മഞ്ചേശ്വരം താലൂക്കിൽ ബംബ്രാണ വില്ലേജിൽ ബായിക്കട്ട ബത്തേരി   മുഹമ്മദ് മുസ്തഫ  (33) എന്നയാളെ അറസ്റ്റ് ചെയ്തു. വാഹനമടക്കം എം.ഡി.എം.എ കസ്റ്റഡിയിൽ എടുത്ത് എൻ …

സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്‍മാർക്കും വരാറുണ്ട് സ്തനാർബുദം; പുരുഷന്മാരിലെ സ്തനാർബുദം രോഗ ലക്ഷണങ്ങളും, അപകട ഘടകങ്ങളും, ചികിത്സയും അറിയാം

വെബ്ബ് ഡെസ്ക്: സ്തനാർബുദം പലപ്പോഴും സ്ത്രീകളുടെ മാത്രം ആരോഗ്യ പ്രശ്നമായി ആണ് കാണപ്പെടുന്നത്. എന്നാൽ ഇത് പുരുഷന്മാരെയും ബാധിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. പുരുഷ സ്തനാർബുദം അപൂർവമാണ്, പക്ഷേ അത് നിലവിലുണ്ട് എന്നത് അറിയണം. പുരുഷന്മാരിലെ ഈ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അവബോധം രോഗം നേരത്തെ കണ്ടെത്തുന്നതിനും സമയബന്ധിതമായി ചികിത്സിക്കുന്നതിനും അത്യന്താപേക്ഷിതമാണ്. പുരുഷന്മാരിൽ സ്തനാർബുദം കുറവാണെങ്കിലും, 833 പുരുഷന്മാരിൽ ഒരാൾക്ക് ഇത് സംഭവിക്കുന്നുണ്ട്. സ്തനാർബുദമുള്ള പുരുഷന്മാർക്ക് ഈ അവസ്ഥ വലിയ പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. പുരുഷ സ്തനാർബുദം വിവിധ ലക്ഷണങ്ങളോട് കൂടി …

മാളിൽ പെൺകുട്ടിയെ അപമാനിക്കാൻ ശ്രമം; അപമര്യാദയായി പെരുമാറിയത് മുൻ  പ്രധാന അധ്യാപകൻ; പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി

ബംഗളൂരു:ബംഗളൂരു നഗരത്തിലെ മാളിൽ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ പ്രതിയെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തിരിച്ചറിഞ്ഞതായി പൊലീസ്. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.ബസവേശ്വര നഗർ സ്വദേശി അശ്വത് നാരായൺ (60) ആണ് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയത്.അതേ സമയം പൊലീസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെ  പ്രതി തന്‍റെ  വീട്ടിൽ നിന്ന് മാറിയതായി പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ ശരീരത്തിൽ മനപൂർവ്വം സ്പർശിക്കുന്ന  വീഡിയോ വൈറലായതോടെ കുറ്റവാളിയെ അറസ്റ്റ് ചെയ്യണമെന്ന് സമൂഹ മാധ്യമങ്ങളിൽ അവശ്യമുയർന്നിരുന്നു. …

ബിജെപി നേതാവ് കുഴഞ്ഞ് വീണ് മരിച്ചു

കാസർകോട്: ബി.ജെ.പി മുന്‍ മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റും അണങ്കൂര്‍ ശാരദാംബ ഭജന മന്ദിരം മുന്‍ പ്രസിഡന്റും, മുന്‍ സെക്രട്ടറിയുമായിരുന്ന എ.സതീശ (54) അന്തരിച്ചു. ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകനായിരുന്നു. അണങ്കൂരിലെ വസതിയായ മൂകാംബിക നിവാസില്‍ ഇന്നലെ രാത്രി കുഴഞ്ഞു വീണതിനെ തുടര്‍ന്ന്‌ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാഞ്ഞങ്ങാട്‌ ചെമ്മട്ടംവയലില്‍ അലുമിനിയം ഫൈബര്‍ കോട്ടിംഗ്‌ സ്ഥാപനത്തില്‍ മാനേജരായിരുന്നു. സുലോചനയാണ്‌ ഭാര്യ. മക്കളില്ല.പരേതരായ ടി.കുഞ്ഞിരാമന്‍ -കാര്‍ത്ത്യായനി ദമ്പതികളുടെ മകനാണ്‌.

മുഖ്യമന്ത്രിക്ക് ഏഴാം ക്ലാസുകാരന്‍റെ വധഭീഷണി; അന്വേഷണമാരംഭിച്ച് പൊലീസ്

തിരുവനന്തപുരം:മുഖ്യമന്ത്രിക്ക് ഏഴാംക്ലാസുകാരിന്‍റെ വധ ഭീഷണി. കഴിഞ്ഞ ദിവസം വൈകിട്ടാണ് പൊലീസ് കൺട്രോൾ റൂമിലേക്ക് ഫോൺ ഭീഷണി സന്ദേശം എത്തിയത്.മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഒന്നിൽ കൂടുതൽ തവണ പറയുകയായിരുന്നു. പൊലീസ് കേസ്സെടുത്ത് അന്വേഷണം തുടങ്ങി.എറണാകുളം സ്വദേശിയായ 12 കാരനാണ് ഫോൺ സന്ദേശത്തിന് പിന്നിലെന്ന് വ്യക്തമായി. തുടർന്ന് വീട്ടുകാരുമായി പൊലീസ് ബന്ധപ്പെട്ടു. ഏഴാം ക്ലാസ് വിദ്യാർത്ഥി ഫോണിൽ കളിക്കുന്നതിനിടെ അറിയാതെ പൊലീസ് കൺട്രോൾ റൂം നമ്പറിലേക്ക് കാൾ പോയതാണെന്നായിരുന്നു വീട്ടുകാരുടെ വിശദീകരണം.എന്നാൽ ഇത് ചെവികൊള്ളാൻ പൊലീസ് തയ്യാറിയിട്ടില്ല.വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് …

ഗവർണർക്ക് എതിരെ  നിയമ നടപടിയുമായി സർക്കാർ;സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തു

ന്യൂഡൽഹി: സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത നടപടിയുമായി  സര്‍ക്കാര്‍. ഗവര്‍ണര്‍ക്കെതിരെ  സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു.സർക്കാരിന് വേണ്ടി ചീഫ് സെക്രട്ടറിയാണ് ഹർജി ഫയൽ ചെയതത്. ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനെതിരെയാണ് ഹര്‍ജി. എട്ട് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ബില്ലുകളിൽ അനന്തമായി തീരുമാനം നീട്ടാൻ ആകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നീക്കം. ലോകായുക്ത, സര്‍വകലാശാല നിയമഭേദഗതി ബില്ലുകള്‍ രാജ്ഭവനില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാതെ അനന്തമായി പിടിച്ചുവയ്ക്കുന്ന ഗവര്‍ണറുടെ നടപടിക്കെതിരെയാണ് …

കാസർകോട് കാറിൽ കടത്തുകയായിരുന്ന കഞ്ചാവ്  പിടികൂടി; 2 പേർ അറസ്റ്റിൽ

കാസർകോട് : കാറിൽ കടത്തുകയായിരുന്ന ഒരു കിലോ കഞ്ചാവ്  എക്സൈസ് എൻഫോഴ്‌സ് മെന്റ്  ആന്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടി. കഞ്ചാവ് കടത്തിയ  കാസറഗോഡ്  സീതാംഗോളി സ്വദേശികളായ   ഹനീഫ ബി (40) ,    ഫൈസൽ ( 38)  എന്നിവരെ  അറസ്റ്റ് ചെയ്തു. വാഹനമടക്കം കഞ്ചാവ്   കസ്റ്റഡിയിൽ എടുത്ത് എൻ.ഡി.പി. എസ് കേസെടുത്തു. ഒന്നാം പ്രതി ഹനീഫ നേരത്തെ  2 കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതിയാണ്. രണ്ടാം പ്രതി ഫൈസൽ കാപ്പ കുറ്റവാളിയായി ജയിലിൽ കിടന്നിരുന്നു. മയക്ക് …

അന്യ മതസ്ഥനെ പ്രണയിച്ചതിന് 14 കാരിയെ കൊല്ലാൻ ശ്രമം; പിതാവ് അറസ്റ്റിൽ; കൊലപ്പെടുത്താൻ ശ്രമിച്ചത് വായിൽ വിഷം ഒഴിച്ച്

കൊച്ചി: അന്യമതസ്ഥനെ പ്രണയിച്ചതിന് 14കാരിയായ മകളെ കൊല്ലാൻ ശ്രമിച്ച സംഭവത്തില്‍ പിതാവ് കസ്റ്റഡിയില്‍. എറണാകുളം ജില്ലയിലെ ആലങ്ങാടാണ് സംഭവം.കമ്പിവടി കൊണ്ട് പെണ്‍കുട്ടിയുടെ ദേഹമാസകലം ക്രൂരമായി തല്ലിച്ചതയ്ക്കുകയും കുട്ടിയുടെ വായില്‍ ബലമായി കളനാശിനി ഒഴിക്കുകയുമാണ് പിതാവ് ചെയ്തത്. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.സഹപാഠിയായ ആണ്‍കുട്ടിയുമായി പെണ്‍കുട്ടി പ്രണത്തിലാണെന്ന് അറിഞ്ഞതിന് പിന്നാലെയാണ് പിതാവിന്‍റെ ക്രൂരത. പ്രണയ ബന്ധം അറിഞ്ഞതിനുപിന്നാലെ ഫോണ്‍ ഉപയോഗിക്കരുതെന്നു പറഞ്ഞ് അതു പിടിച്ചുവാങ്ങിവച്ചിരുന്നതായി പൊലീസ് പറയുന്നു.എന്നാല്‍ പെണ്‍കുട്ടി …

കള്ള് കടം നൽകാത്തതിന് ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ

കോട്ടയം: കടമായി കള്ള് നൽകാത്തതിൽ പ്രകോപിതനായി ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.നാട്ടകം മറിയപ്പള്ളി ഇന്ത്യാ പ്രസിന് സമീപം കൊച്ച്‌ വടക്കത്ത് വീട്ടില്‍ ബിനോയി ജോണ്‍(38) എന്നയാളെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്.ഇയാള്‍ കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ പള്ളം ഭാഗത്ത് പ്രവര്‍ത്തിക്കുന്ന കള്ള് ഷാപ്പില്‍ വച്ച്‌ ഷാപ്പ് ജീവനക്കാരനെ ചീത്ത വിളിക്കുകയും, ഇവിടെ ഉണ്ടായിരുന്ന കുപ്പിയെടുത്ത് ജീവനക്കാരന്‍റെ തലയ്ക്കടിക്കുകയുമായിരുന്നു. ബിനോയ് ഷാപ്പില്‍ എത്തി കള്ള് കടം ചോദിച്ചത് ജീവനക്കാരൻ നല്‍കാതിരുന്നതിനുള്ള …

വീടിനകത്ത് മൂർഖൻ പാമ്പ്, പുകച്ച് പുറത്തു ചാടിക്കാൻ വീടിന് തീയിട്ടു, പിന്നീട് വീട്ടിൽ സംഭവിച്ചത്

വീടിനുള്ളിൽ കയറിക്കൂടിയ മൂര്‍ഖന്‍ പാമ്പിനെ ഓടിക്കാന്‍ തീയിട്ട കുടുംബത്തിനുണ്ടായത് ലക്ഷങ്ങളുടെ നാശനഷ്ടം. ഉത്തര്‍പ്രദേശിലെ ബന്ദയിലാണ് സംഭവം. തീപ്പിടുത്തത്തിലൂടെ കുടുംബത്തിന് നഷ്ടമായത് വീടും ഇതുവരെയുള്ള സമ്പാദ്യവുമാണ്. അപ്രതീക്ഷിതമായാണ് വീട്ടില്‍ മൂര്‍ഖനെ കണ്ടത്. പുറത്ത് ചാടിക്കാൻ പല സൂത്രങ്ങളും ചെയ്തിട്ടുംഫലിച്ചില്ല. ഒടുവിൽ ഓടിക്കുന്നതിനായി വീട്ടുകാര്‍ ചാണകപ്പൊടി ഉപയോഗിച്ച് പുകയ്ക്കാന്‍ തുടങ്ങി. പെട്ടെന്നാണ് വീടിനുള്ളിലേക്ക് തീ പടര്‍ന്നത്. അതിവേഗം തീ പടര്‍ന്നതോടെ കുടുംബത്തിന്റെ പണവും ആഭരണങ്ങളും ധാന്യങ്ങളും ഉള്‍പ്പെടെ സകലസമ്പാദ്യങ്ങളും കത്തിനശിച്ചതായാണ് റിപ്പോര്‍ട്ട്.തീ വീടിനുള്ളിലേക്ക് പടര്‍ന്നതോടെ വീടിനുള്ളിലെ സാധനങ്ങളെല്ലാം മിനിറ്റുകള്‍ക്കുള്ളില്‍ കത്തിചാമ്പലായി. …

എഴുത്തച്ഛൻ പുരസ്കാരം ചരിത്രകാരനും ഭാഷാ പണ്ഡിതനുമായ പ്രൊഫസർ എസ്.കെ. വസന്തന്

തിരുവനന്തപുരം: എഴുത്തച്ഛൻ പുരസ്കാരം ചരിത്രകാരനും ഭാഷാ പണ്ഡിതനും നിരൂപകനുമായ പ്രൊഫ. എസ്. കെ. വസന്തന്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവുമാണ് പുരസ്കാരം. കേരള സംസ്കാര ചരിത്ര നിഘണ്ടു, നമ്മൾ നടന്ന വഴികൾ, പടിഞ്ഞാറൻ കാവ്യ മീംമാസ, സാഹിത്യ സംവാദങ്ങൾ തുടങ്ങിയവയാണ് പ്രധാന കൃതികൾ. നിരൂപകന്‍, ചിന്തകന്‍, നോവലിസ്റ്റ് തുടങ്ങിയ നിലകളില്‍ ദശാബ്ദങ്ങളായി കേരളത്തിന്റെ സാംസ്കാരികമണ്ഡലത്തില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ്എസ്.കെ. വസന്തൻ. ഗവേഷണപഠനകാലത്ത് എഴുതിയ കേരളചരിത്രനിഘണ്ടുവിനെ  വിപുലീകരിച്ച് തയ്യാറാക്കിയ കേരള സംസ്കാരചരിത്രനിഘണ്ടു വസന്തന്‍മാഷ് കേരളത്തിനു നല്‍കിയ ഏറ്റവും വലിയ സംഭാവനകളിലൊന്നാണ്. …

ബസ് യാത്രക്കിടെ നഗ്‌നതാപ്രദര്‍ശനം; പോക്‌സോ കേസില്‍ അശോകന്‍ അറസ്റ്റില്‍

കാസര്‍കോട്: ബസ് യാത്രക്കിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ നഗ്‌നതാപ്രദര്‍ശനം നടത്തിയ മധ്യവയസ്‌കന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. ചീമേനി പെരിങ്ങാല യുവധാര ക്ലബ്ബിന് സമീപത്തെ കെ.അശോകനെ (50)യാണ് എസ്.ഐ. പി.രാജന്‍ അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 28 ന് പകല്‍ സമയത്ത് ബസ് യാത്രക്കിടെ ചാനടുക്കത്ത് വെച്ചാണ് സംഭവം. വീട്ടിലെത്തിയ കുട്ടി ബന്ധുക്കളോട് വിവരം പറയുകയും ചീമേനി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ …

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടര്‍ വില വീണ്ടും കൂട്ടി; വർധിച്ചത് 102 രൂപ; ഹോട്ടൽ ഭക്ഷണത്തിന് ചിലവേറും

കൊച്ചി: രാജ്യത്ത്‌ പാചകവാതക വിലയില്‍ വീണ്ടും വര്‍ധനവ്‌. വാണിജ്യ ആവശ്യങ്ങള്‍ക്കു പാചകവാതക സിലിണ്ടറിനാണ്‌ വില കൂട്ടിയത്‌. 19 കിലോ സിലിണ്ടറിനു 102 രൂപയാണ്‌ വര്‍ധിച്ചത്‌. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ പുതുക്കിയ വില 1842 രൂപയായി.രാജ്യാന്തര വിപണിയില്‍ ക്രൂഡ്‌ഓയിലിനു വില വര്‍ധിച്ച സാഹചര്യത്തിലാണ്‌ വില വര്‍ധനവെന്നാണ്‌ കമ്പനികളുടെ വാദം. വില വര്‍ധനവ്‌ ഹോട്ടല്‍മേഖലയില്‍ കനത്ത ആഘാതമുണ്ടാക്കും. ആവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനു പിന്നാലെ പാചകവാതക വില വീണ്ടും വര്‍ദ്ധിച്ചതോടെ എങ്ങിനെ മുന്നോട്ട്‌ പോകുമെന്നാണ്‌ ഹോട്ടല്‍ മേഖലകളില്‍ നിന്നു ഉയരുന്ന ചോദ്യം. വില …

ഉത്സവ സീസണിലെ തിരക്ക് കുറക്കാൻ കൂടുതൽ ട്രെയിൻ സർവ്വീസ് ആരംഭിച്ചു;വന്ദേ ഭാരത് അടക്കം 283 സ്പെഷ്യൽ ട്രെയിനുകൾ ദീപാവലി ഉത്സവകാലത്ത് സർവ്വീസ് നടത്തും

ന്യൂഡൽഹി: ഉത്സവ സീസൺ പ്രമാണിച്ച് സ്പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ദീപാവലി, ഛഠ് പൂജ ഉത്സവ സീസൺ പ്രമാണിച്ച് നിരവധി സ്പെഷ്യൽ ട്രെയിൻ സർവീസുകളാണ് റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്. 4480 സ്പെഷ്യൽ ട്രിപ്പുകൾ ഉത്സവ സീസണിൽ നടത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.ഈസ്റ്റേൺ റെയിൽവേ 42 സ്പെഷ്യൽ ട്രെയിനുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 512 ട്രിപ്പുകളാണ് ഇവ നടത്തുക. വെസ്റ്റേൺ റെയിൽവേ 36 സ്പെഷ്യൽ ട്രെയിനുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്സവ സീസണിൽ 1262 പ്രത്യേക സർവീസുകൾ വെസ്റ്റേൺ റെയിൽവേ …

മാതാവിന്റ വായില്‍ തക്കാളി തിരുകി ശ്വാസം മുട്ടിച്ചു കൊന്നു; മദ്യ ലഹരിയിലായിരുന്ന മകന്‍ അറസ്റ്റില്‍

മംഗളൂരു: മദ്യ ലഹരിയിലായിരുന്ന മകന്‍ മാതാവിന്റെ വായില്‍ തക്കാളി തിരുകി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. മകന്‍ അറസ്റ്റില്‍. മംഗളുരു ദുര്‍ഗ്ഗാനഗര്‍ കട്ടീലിന് സമീപം കൊണ്ടേലയിലാണ് സംഭവം. രത്ന ഷെട്ടി (60)യാണ് കൊല്ലപ്പെട്ടത്. മകന്‍ രവിരാജ് ഷെട്ടി (33)യെ ബജ്‌പെ പൊലീസ് അറസ്റ്റു ചെയ്തു.കഴിഞ്ഞ മാസം 26 ന് ഉണ്ടായ കൊലപാതകം കഴിഞ്ഞ ദിവസമാണ് പുറംലോകമറിയുന്നത്. വാടക വീട്ടില്‍ നിന്നു ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ ജനലിലൂടെ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. മുഖം മൂടിയ നിലയിലും കൈകാലുകള്‍ കെട്ടിയിട്ട …

9 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 82 കാരന്‍ അറസ്റ്റില്‍

കാസര്‍കോട്: റോഡിലൂടെ നടന്ന് പോകുകയായിരുന്ന ഒമ്പതുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 82 കാരനെ പോസ്‌കോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു. പടന്ന കാന്തിലോട്ട് സ്വദേശി സിപി കുഞ്ഞിരാമനെയാണ് ചന്തേര എസ്ഐ. സി പ്രദീപ് കുമാര്‍ അറസ്റ്റ് ചെയ്തത്. ഒക്ടോബാര്‍ 16 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിലെത്തിയ കുട്ടി ബന്ധുക്കളോട് വിവരം പറയുകയും പൊലീസില്‍ പരാതിനല്‍ കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് രണ്ടാഴ്ചക്ക് ശേഷമാണ് പ്രതിയെ അറസ്റ്റുചെയ്തത്. അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് …