കള്ള് കടം നൽകാത്തതിന് ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ

കോട്ടയം: കടമായി കള്ള് നൽകാത്തതിൽ പ്രകോപിതനായി ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.നാട്ടകം മറിയപ്പള്ളി ഇന്ത്യാ പ്രസിന് സമീപം കൊച്ച്‌ വടക്കത്ത് വീട്ടില്‍ ബിനോയി ജോണ്‍(38) എന്നയാളെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ പള്ളം ഭാഗത്ത് പ്രവര്‍ത്തിക്കുന്ന കള്ള് ഷാപ്പില്‍ വച്ച്‌ ഷാപ്പ് ജീവനക്കാരനെ ചീത്ത വിളിക്കുകയും, ഇവിടെ ഉണ്ടായിരുന്ന കുപ്പിയെടുത്ത് ജീവനക്കാരന്‍റെ തലയ്ക്കടിക്കുകയുമായിരുന്നു. ബിനോയ് ഷാപ്പില്‍ എത്തി കള്ള് കടം ചോദിച്ചത് ജീവനക്കാരൻ നല്‍കാതിരുന്നതിനുള്ള വിരോധം മൂലമാണ് ഇയാള്‍ ജീവനക്കാരനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്.
പരാതിയെ തുടര്‍ന്ന് ചിങ്ങവനം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്‌.ഓ വി.എസ് അനില്‍കുമാര്‍, എസ്.ഐ വിപിൻ ചന്ദ്രൻ, സി.പി.ഓ മാരായ മണികണ്ഠൻ, സഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page