വീടിനകത്ത് മൂർഖൻ പാമ്പ്, പുകച്ച് പുറത്തു ചാടിക്കാൻ വീടിന് തീയിട്ടു, പിന്നീട് വീട്ടിൽ സംഭവിച്ചത്

വീടിനുള്ളിൽ കയറിക്കൂടിയ മൂര്‍ഖന്‍ പാമ്പിനെ ഓടിക്കാന്‍ തീയിട്ട കുടുംബത്തിനുണ്ടായത് ലക്ഷങ്ങളുടെ നാശനഷ്ടം. ഉത്തര്‍പ്രദേശിലെ ബന്ദയിലാണ് സംഭവം. തീപ്പിടുത്തത്തിലൂടെ കുടുംബത്തിന് നഷ്ടമായത് വീടും ഇതുവരെയുള്ള സമ്പാദ്യവുമാണ്. അപ്രതീക്ഷിതമായാണ് വീട്ടില്‍ മൂര്‍ഖനെ കണ്ടത്. പുറത്ത് ചാടിക്കാൻ പല സൂത്രങ്ങളും ചെയ്തിട്ടുംഫലിച്ചില്ല. ഒടുവിൽ ഓടിക്കുന്നതിനായി വീട്ടുകാര്‍ ചാണകപ്പൊടി ഉപയോഗിച്ച് പുകയ്ക്കാന്‍ തുടങ്ങി. പെട്ടെന്നാണ് വീടിനുള്ളിലേക്ക് തീ പടര്‍ന്നത്. അതിവേഗം തീ പടര്‍ന്നതോടെ കുടുംബത്തിന്റെ പണവും ആഭരണങ്ങളും ധാന്യങ്ങളും ഉള്‍പ്പെടെ സകലസമ്പാദ്യങ്ങളും കത്തിനശിച്ചതായാണ് റിപ്പോര്‍ട്ട്.
തീ വീടിനുള്ളിലേക്ക് പടര്‍ന്നതോടെ വീടിനുള്ളിലെ സാധനങ്ങളെല്ലാം മിനിറ്റുകള്‍ക്കുള്ളില്‍ കത്തിചാമ്പലായി. അതേസമയം വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ ലോക്കല്‍ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. എങ്കിലും വീട്ടിലെ സാധനങ്ങൾ എല്ലാം കത്തി നശിച്ചിരുന്നു. ഭാര്യയും അഞ്ചുകുട്ടികളുമടങ്ങുന്നതാണ് രാജ്കുമാറിന്റെ കുടുംബം. തീപ്പിടിത്തത്തില്‍ കുടുംബത്തിന്റെ ഇതുവരെയുള്ള എല്ലാ സമ്പാദ്യങ്ങളും നഷ്ടമായി. സംഭവത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുടുംബത്തെ മറ്റൊരു വീട്ടിലേക്ക് താൽക്കാലികമായി മാറ്റി പാർപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page