തിരുവനന്തപുരം:മുഖ്യമന്ത്രിക്ക് ഏഴാംക്ലാസുകാരിന്‍റെ വധ ഭീഷണി. കഴിഞ്ഞ ദിവസം വൈകിട്ടാണ് പൊലീസ് കൺട്രോൾ റൂമിലേക്ക് ഫോൺ ഭീഷണി സന്ദേശം എത്തിയത്.മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഒന്നിൽ കൂടുതൽ തവണ പറയുകയായിരുന്നു. പൊലീസ് കേസ്സെടുത്ത് അന്വേഷണം തുടങ്ങി.എറണാകുളം സ്വദേശിയായ 12 കാരനാണ് ഫോൺ സന്ദേശത്തിന് പിന്നിലെന്ന് വ്യക്തമായി. തുടർന്ന് വീട്ടുകാരുമായി പൊലീസ് ബന്ധപ്പെട്ടു. ഏഴാം ക്ലാസ് വിദ്യാർത്ഥി ഫോണിൽ കളിക്കുന്നതിനിടെ അറിയാതെ പൊലീസ് കൺട്രോൾ റൂം നമ്പറിലേക്ക് കാൾ പോയതാണെന്നായിരുന്നു വീട്ടുകാരുടെ വിശദീകരണം.എന്നാൽ ഇത് ചെവികൊള്ളാൻ പൊലീസ് തയ്യാറിയിട്ടില്ല.വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.ഭീഷണിയുടെ പശ്ചാതലത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്.
