കാസര്‍കോട്: ബസ് യാത്രക്കിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തിയ മധ്യവയസ്കന് പോക്സോ കേസില്‍ അറസ്റ്റില്‍. ചീമേനി പെരിങ്ങാല യുവധാര ക്ലബ്ബിന് സമീപത്തെ കെ.അശോകനെ (50)യാണ് എസ്.ഐ. പി.രാജന് അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 28 ന് പകല്‍ സമയത്ത് ബസ് യാത്രക്കിടെ ചാനടുക്കത്ത് വെച്ചാണ് സംഭവം. വീട്ടിലെത്തിയ കുട്ടി ബന്ധുക്കളോട് വിവരം പറയുകയും ചീമേനി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
![](https://malayalam.karavaldaily.com/wp-content/uploads/2024/07/car-jsgdvb.jpg)